വെണ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെണ്ണ കട്ടി

പാലിൽ നിന്ന് ഉണ്ടാക്കുന്ന ഉല്പന്നമാണ് വെണ്ണ(Butter). ഇത് വളരെയധികം ഭക്ഷണപദാർത്ഥങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. സാന്ദ്രത 911 കിലോഗ്രാം/M3.

ഉണ്ടാക്കുന്ന വിധം[തിരുത്തുക]

ചരിത്രകാലം മുതൽക്കേ വെണ്ണ പാലിൽ നിന്നും വേർതിരിച്ചെടുത്തിരുന്നു. നേരിട്ട് പാലിൽ നിന്നുമായിരുന്നില്ല ഈ വേർതിരിക്കൽ. ഏറ്റവുമധികമാളുകൾ ഉപയോഗിക്കുന്ന ഒരു പാലുല്പന്നമായ തൈരിൽ നിന്നുമാണ് വെണ്ണ വേർതിരിച്ചിരുന്നത്. തൈരിനെ കടകോൽ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് കടഞ്ഞാണ് വെണ്ണ വേർതിരിച്ചിരുന്നത്. തൈരിനെ വളരെയധികം തവണ കടയുന്നതോടെ വെണ്ണ വേർതിരിഞ്ഞ് മുകളിൽ പൊങ്ങിക്കിടക്കും. വേർതിരിഞ്ഞ ഈ വെണ്ണയെ അപ്പപ്പോൾ മാറ്റിയെടുക്കുകയോ ഒരുമിച്ച് മാറ്റിയെടുക്കുകയോ ചെയ്യും. വെണ്ണ മാറ്റിയ തൈരിനെ മോര് എന്നാണ് വിളിക്കുന്നത്. കൊഴുപ്പ് നീക്കം ചെയ്ത തൈരുല്പന്നമായ മോര് ഇന്ത്യയിൽ ധാരാളമായി ഉപയോഗിച്ചു വരുന്നു. വെണ്ണ പെട്ടെന്നു കേടുവരുന്ന ഒരു ഭക്ഷണപദാർത്ഥമാണ്. ഉപ്പു ചേർത്തോ തണുപ്പിച്ചോ ആണ് അതിനാൽ വെണ്ണ സൂക്ഷിക്കുന്നത്.


Woman churning butter; Compost et Kalendrier des Bergères, Paris, 1499.
വെണ്ണ കടയുന്നു.

ഇവകൂടി കാണുക[തിരുത്തുക]

ബാഹ്യകണ്ണികൾ[തിരുത്തുക]

Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
Wiktionary-logo-ml.svg
വെണ്ണ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=വെണ്ണ&oldid=2157632" എന്ന താളിൽനിന്ന് ശേഖരിച്ചത്