Jump to content

ആരുടെ കയ്യിൽ മോതിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു നാടൻ കളിയാണ് ആരുടെ കയ്യിൽ മോതിരം.

കളിക്കാർ രണ്ട് ടീമായി തിരിഞ്ഞ് നിശ്ചിത അകലത്തിൽ പരസ്പരം അഭിമുഖമായി നിൽക്കുക. ഓരോ ടീമിലും ഒരു ക്യാപ്റ്റൻ ഉണ്ടായിരിക്കും. ക്യാപ്റ്റന്റെ കൈയിൽ ഒരു മോതിരം വച്ചിരിക്കണം. (മോതിരമില്ലെങ്കിൽ മറ്റെന്തിങ്കിലും ആവാം) ഓരോ ടീമംഗങ്ങളും തങ്ങളുടെ രണ്ടു കൈകളിലേയും വിരലുകൾ പരസ്പരം കോർത്ത് ഒരു കുമ്പിൾ പോലെ പുറകിൽ പിടിക്കുക. ടീമിന്റെ ക്യാപ്റ്റൻ തന്റെ കൈയിലിരിക്കുന്ന മോതിരം ടീമിന്റെ പുറകിലൂടെ നടന്ന് ടീമംഗങ്ങളിലൊരാളുടെ ഉള്ളംകൈയിൽ വച്ചുകൊടുക്കുന്നു. (ഓരോരുത്തരുടെയും പിറകിൽ ചെന്ന് മോതിരം വച്ചുകൊടുക്കുന്നതായി ഭാവിക്കുന്നു. അഭിനയിക്കുന്നതിലാണ് കളിയുടെ ജയം) അതിനുശേഷം ക്യാപ്റ്റൻ - ആരുടെ കൈയിൽ മോതിരം എന്ന് ഉറക്കെ ചോദിക്കുന്നു. എതിർ ടീമംഗങ്ങൾ പേര് പറയുമ്പോൾ മോതിരം വച്ച ടീമിലെ ആ പേരുള്ളയാൾ തന്റെ രണ്ടു കൈകളും മുന്നോട്ട് നിവർത്തി കാണിക്കുന്നു. ഉത്തരം ശരിയായി പറഞ്ഞാൽ ആ ടീം ജയിക്കുന്നു.

റഫറൻസുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആരുടെ_കയ്യിൽ_മോതിരം&oldid=2845184" എന്ന താളിൽനിന്ന് ശേഖരിച്ചത്