നാരങ്ങപ്പാല്
ദൃശ്യരൂപം
കേരളത്തിൽ പ്രചാരത്തിലുള്ള ഒരു നാടൻ കളിയാണ് നാരങ്ങപ്പാല്. മൂന്നിലധികം കുട്ടികൾ ഒത്തുചേർന്നു കളിക്കുന്ന കളിയാണിത്.
കളിയുടെ രീതി
[തിരുത്തുക]ഈ കളി കളിക്കുവാനായിട്ട് ഉപകരണങ്ങൾ ഒന്നും തന്നെ ആവശ്യമില്ല. രണ്ടുകൊട്ടികൾ കൈകൾ ചേർത്ത് ഉയർത്തിപ്പിടിച്ച് നിൽക്കേണ്ടതുണ്ട്. ബാക്കി വരുന്ന കുട്ടികൾ ഈ കൈകൾക്കിടയിലൂടെ ചുറ്റിലുമായി ഓടിക്കോണ്ടിരിക്കണം. കൈകൾ ചേർത്തു പിടിച്ചിരിക്കുന്ന കുട്ടികൾ അപ്പോൾ ഒരു പാട്ടു പാടുന്നു. പാട്ടിന്റെ അവസാനം കള്ളനെ പിടിച്ചു എന്നു പറയുമ്പോൾ അവരുടെ കൈവലയത്തിനുള്ളിൽ പെടുന്ന ഒരാൾ പിടിക്കപ്പെടുന്നു.[1]
പാട്ട്
[തിരുത്തുക]നാരങ്ങ പാല്,
ചൂണ്ടക്ക് രണ്ട്,
ഇലകൾ പച്ച,
പൂക്കൾ മഞ്ഞ,
ഓടി വരുന്ന ചാടി വരുന്ന കള്ളനെ പിടിച്ചു.