ഒളിച്ചുകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒളിച്ചുകളി
Meyerheim Versteckspiel.jpg
പത്തൊമ്പതാം നൂറ്റാണ്ടിൽ രചിച്ച ചിത്രം. കുട്ടികൾ ഒരു കാട്ടിൽ ഒളിച്ചു കളിക്കുന്നതാണ് വിഷയം (ഫ്രഡരിക് ഏഡുആർഡ് മെയെറീം വരച്ചത്)
കളിക്കാർ 2+
Age range3+
കളി തുടങ്ങാനുള്ള സമയം 90 സെകന്റുകൾ
കളിക്കാനുള്ള സമയം പരിധി ഇല്ല
അവിചാരിതമായ അവസരം Very low
വേണ്ട കഴിവുകൾ ഓട്ടം , തിരഞ്ഞുപിടിക്കൽ, ഒളിക്കൽ, പരിസരവലോകനം

ലോകമാകമാനം കുട്ടികൾ കളിക്കുന്ന ഒരു കളിയാണ് ഒളിച്ചുകളി

കളിക്കുന്ന രീതി[തിരുത്തുക]

ഒരു കൂട്ടം കുട്ടികൾ ഒരുമിച്ചു കളിക്കുന്ന കളിയാണ്. അതിൽ ഒരാൾ കണ്ണടച്ച് ഒരു സംഖ്യവരെ എണ്ണുന്നു. ഈ സമയത്തിനുള്ളിൽ മറ്റുള്ളവർക്ക് ഒളിക്കാം. എണ്ണിത്തീരുന്നതനുസരിച്ച് എണ്ണിയാൾ മറ്റുള്ളവരെ കണ്ടെത്തണം. എല്ലാവരേയും കണ്ടെത്തിയാൽ ആദ്യം കണ്ടെത്തപ്പെട്ടയാളാണ് തുടർന്ന് എണ്ണേണ്ടത്. എന്നാൽ മറ്റുള്ളവരെ കണ്ടെത്താനായി നീങ്ങുന്നതിനിടയിൽ ഒളിച്ചിരുന്നവരിൽ ആരെങ്കിലും പെട്ടെന്ന് വന്ന് മൂലസ്ഥാനത്ത് എത്തി തൊട്ടാൽ എണ്ണിയ ആൾ വീണ്ടും എണ്ണേണ്ടി വരുന്നു. [1]

റഫറൻസുകൾ[തിരുത്തുക]

  1. Trafton, J. Gregory; Schultz, Alan; Perznowski, Dennis; Bugajska, Magdalena; Adams, William; Cassimatis, Nicholas; Brock, Derek (August 2003). "Children and robots learning to play hide and seek" (PDF). Naval Research Laboratory. Retrieved December 2, 2011. 


"https://ml.wikipedia.org/w/index.php?title=ഒളിച്ചുകളി&oldid=2868444" എന്ന താളിൽനിന്നു ശേഖരിച്ചത്