സംവാദം:ഒളിച്ചുകളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒളിച്ചു കളി ലോകത്തെല്ലായിടത്തുമുണ്ടെന്ന് തോന്നുന്നു. പേര് ഒളിച്ചു കളി എന്നല്ലെങ്കിലും --Challiovsky Talkies ♫♫ 11:44, 6 മേയ് 2009 (UTC)[മറുപടി]

ഇത് നാടൻ കളിയോ? നഹി,നഹി ഇത് ആഗോള കളിയാ Hide-and-seek--അഭി 12:01, 6 മേയ് 2009 (UTC)[മറുപടി]

മലപ്പുറത്ത് ഇതിന് പേർ "ഒച്ചോളി" :)--സിദ്ധീഖ് | सिधीक|Sidheeq| صدّيق 14:57, 6 മേയ് 2009 (UTC)[മറുപടി]


ഇതുതന്നെയെല്ലെ സാറ്റ് കളി. ഒരു തൂണിനെയോ മരത്തിനെയോ ചേർന്ന് നിന്ന് ഒരാൾ കണ്ണുപൊത്തി ഉച്ചത്തിൽ 50 വരെയോ 100 വരെയോ എണ്ണുന്നു. അതിനുള്ളിൽ മറ്റുള്ളവർ ഒളിച്ചിരിക്കും. എണ്ണിയ ആൾ മറ്റുള്ളവരെ കണ്ടുപിടിച്ച് എണ്ണിയി തൂണിൽ അടിച്ച് സാറ്റ് വച്ചതായി വിളിച്ച് പറയും. കണ്ടുപിടിക്കാൻ വേണ്ടിയുള്ള ശ്രമത്തിനുള്ളിൽ ആരെങ്കിലും എണ്ണിയ ആളിനു മുമ്പെ തൂണിലടിച്ചാൽ എണ്ണിയ ആൾ തന്നെ വീണ്ടും എണ്ണേണ്ടി വരും. എന്നാൽ എണ്ണിയ ആൾ എല്ലാവരെയും കണ്ടു പിടിച്ച് സാറ്റ് വച്ചാൽ ആദ്യം കണ്ടുപിടിക്കപ്പെട്ടയാൾ അടുത്ത തവണ എണ്ണണം. 50 വരെ എണ്ണുന്ന സാറ്റ് അമ്പത് സാറ്റ് എന്നറിയപ്പെടുന്നു. ‌noble 15:52, 6 മേയ് 2009 (UTC)[മറുപടി]

ഇതിൽ എണ്ണുന്ന രീതിയും രസമാണ് 49, 50, അമ്പസ്താനി.. എന്നെണ്ണിയാണ് ഞങ്ങളുടെ നാട്ടിൽ അവസാനിപ്പിക്കുന്നത്.. :) --Vssun 07:53, 30 മേയ് 2009 (UTC)[മറുപടി]
അതെ തൃശ്ശൂരിൽ അങ്ങനെ തന്നെയാണ് പേർ :) --Jigesh talk 08:01, 30 മേയ് 2009 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ഒളിച്ചുകളി&oldid=665834" എന്ന താളിൽനിന്ന് ശേഖരിച്ചത്