ചെമ്പഴുക്ക കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുട്ടികൾ കൂട്ടമായി കളിക്കുന്ന നാടൻ കളിയാണ് ചെമ്പഴുക്ക കളി. മാണിക്യച്ചെമ്പഴുക്ക എന്നും ഇത് അറിയപ്പെടുന്നു. കുട്ടികൾ എല്ലാവരും പിറകിലോട്ട് കൈ കെട്ടി വട്ടത്തിൽ നിൽക്കണം. നടുവിൽ ഒരു കുട്ടിയും. വട്ടത്തിൽ നിൽക്കുന്നവർ പാട്ടുപാടികൊണ്ട് ഒരു പഴുത്ത അടയ്ക്ക പിറകിലൂടെ കൈമാറണം. ഈ അടയ്ക്ക കൈമാറുന്നത് നടുവിൽ നിൽക്കുന്ന കുട്ടി കാണരുത്.

'ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യച്ചെമ്പഴുക്ക

ആ കൈയ്യിലീകൈയ്യിലോ മാണിക്യച്ചെമ്പഴുക്ക

എന്റെ ഇടം കയ്യിലോ മാണിക്യച്ചെമ്പഴുക്ക

എന്റെ വലം കയ്യിലോ മാണിക്യച്ചെമ്പഴുക്ക

നാടുവിലിരിക്കുന്ന വിരുതാനറിയാതെ

ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്യച്ചെമ്പഴുക്ക '

പാട്ട്ആ നിർത്തുമ്പോൾ ആരുടെ കയ്യിൽ ആണ് ചെമ്പഴുക്ക എന്ന് നടുവിൽ നിൽക്കുന്ന കുട്ടി പറയണം. പറഞ്ഞത് ശരിയായാൽ ചെമ്പഴുക്ക കയ്യിലുള്ള കുട്ടി നടുവിൽ നിൽക്കണം. പറഞ്ഞത് ശരിയല്ലെങ്കിൽ ആ കുട്ടി തന്നെ വിരുതനായി തുടരണം.

"https://ml.wikipedia.org/w/index.php?title=ചെമ്പഴുക്ക_കളി&oldid=3717435" എന്ന താളിൽനിന്ന് ശേഖരിച്ചത്