അത്തള പിത്തള തവളാച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കുട്ടികൾ കളിക്കുന്ന ലളിതമായ ഒരു കളിയാണ് അത്തള പിത്തള തവളാച്ചി. ഒരു വട്ടത്തിൽ ഇരുന്നുകൊണ്ട് രണ്ടു കൈകളും മുന്നിൽ തുറന്നു കമഴ്ത്തിവച്ചാണ് ഈ കളി ആരംഭിക്കുന്നത്. അത്തള പിത്തള തവളാച്ചി എന്ന പാട്ട് താളത്തിൽ എണ്ണി ഓരോ കൈകളേയും പുറത്താക്കി, അവസാനം അവശേഷിക്കുന്ന കൈയുടെ ഉടമയെ വിജയിയാക്കുകയാണ് ഇതിലെ കളിരീതി.

കളിരീതി[തിരുത്തുക]

കളിക്കാരുടെ കൂട്ടത്തിലെ ഒരു നേതാവായിരിക്കും കളി നിയന്ത്രിക്കുന്നത്. പാട്ടിൻ്റെ താളവട്ടമനുസരിച്ച്, വട്ടത്തിൽ നിരത്തിവച്ചിരിക്കുന്ന കൈകളെ പ്രദക്ഷിണദിശയിൽ നേതാവ് എണ്ണുന്നു. പാട്ട് അവസാനിക്കുന്ന സമയത്ത് എണ്ണിയെത്തുന്ന കൈ കമിഴ്ന്നാണിരിക്കുന്നതെങ്കിൽ അതിനെ മലർത്തിവക്കും; മലർന്നിരിക്കുകയാണെങ്കിൽ ആ കൈ കളിയിൽനിന്ന് പുറത്താകും. അതിനുശേഷം തൊട്ടടുത്ത കൈയിൽനിന്ന് പാട്ട് വീണ്ടും തുടരുകയും അവസാനം ഒരാളുടെ കൈ മാത്രം അവസാനിക്കുന്ന വരെ കളി തുടരുകയും ചെയ്യും. എണ്ണുന്ന നേതാവിന് തുടക്കത്തിൽ രണ്ടു കൈയും കളത്തിൽ കമഴ്ത്തിവക്കാൻ സാധിക്കാത്തതുകൊണ്ട് അയാളുടെ ഒരു കൈ കൂടി കളത്തിലുണ്ടെന്ന് സങ്കൽപ്പിച്ചായിരിക്കും കളി തുടങ്ങുക.

പാട്ട്[തിരുത്തുക]

ഈ കളിയിലുപയോഗിക്കുന്ന പാട്ടിന് ദേശഭേദമനുസരിച്ചുള്ള മാറ്റങ്ങളുണ്ട്. എങ്കിലും ആദ്യത്തെ മൂന്നുവരികൾ ഏതാണ്ടെല്ലായിടത്തും ഒരുപോലെത്തന്നെ ചൊല്ലിവരുന്നു. പാട്ടിൻ്റെ ഒരു ഭേദം താഴെക്കൊടുത്തിരിക്കുന്നു.കോട്ടയം ഭാഗത്തു  ഈ  കളി  അക്കുത്ത്ഇക്കുത്ത്  കളി  എന്നും പറയുന്നു 

ത്തള പിത്തള വളാച്ചി
ചുക്കുമ്മിരിക്കണ ചൂളാപ്പ
റിയം ന്ന് വിക്കൂതി
ഗുണ്ടാ മാണീ സാറാ കോട്ട്

കോട്ടയം ഭാഗത്തുള്ള പാട്ട് [തിരുത്തുക]

അക്കുത്ത്ഇക്കുത്ത് 


നാടൻ കളികൾ

ആന വരുമ്പോൾ കല്ലേകുത്ത്  കടുംകുത്ത് 

ചിപ്പുവെള്ളം  താറാവെള്ളം

  താറാ മക്കടെ  കയ്യിൽ  ഒരു ബാങ്ക് .

കേരളീയ സംസ്കാരത്തിൽ[തിരുത്തുക]

പണ്ട് കാലത്ത് ചെറിയ കുട്ടികളുടെ പ്രധാന വിനോദങ്ങളിലൊന്നായ ഈ കളി ഇപ്പോൾ എതാണ്ട് വിസ്മൃതിയിലാണ്ടു കഴിഞ്ഞിരിക്കുന്നു. നിരവധി സിനിമകളിൽ ഈ കളി കാണിക്കുന്നുണ്ട്. ചങ്ങാതിപൂച്ച എന്ന സിനിമയിലും [1] ഡബിൾ ബാരൽ (2015) എന്ന സിനിമയിലും [2]ഇതിന്റെ വരികൾ ഉപയോഗിച്ചിരിക്കുന്നു.

റഫറൻസുകൾ[തിരുത്തുക]

  1. http://malayalasangeetham.info/s.php?12836&cl=1
  2. Shabareesh, Varma (2017 /2/28). "Double Barrel (2015): Athala pithala thavalaachi Song Lyrics". http://malayalamlyricss.blogspot.ae. Retrieved 2017. {{cite web}}: Check date values in: |access-date= and |date= (help); External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=അത്തള_പിത്തള_തവളാച്ചി&oldid=3376981" എന്ന താളിൽനിന്ന് ശേഖരിച്ചത്