Jump to content

ഉപ്പ്കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വടക്കൻ കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരിനം നാടൻ കളിയാണ് ഉപ്പ് കളി. രണ്ട് സംഘമായി ആൺകുട്ടികളും പെൺകുട്ടികളും ഈ കളിയിൽ പങ്കെടുക്കാറുണ്ട്.

കളിയുടെ രീതി

[തിരുത്തുക]

വിശാലമായ വീട്ടുപറമ്പുകളിലാണു ഈ കളി നടത്തുക. പറമ്പിനെ രണ്ടായി പകുത്ത് ഓരോ ഭാഗവും ഓരോ ടീം സ്വന്തമാക്കും. തങ്ങൾക്ക് അനുവദിച്ച ഭാഗത്ത് മറുപക്ഷം കാണാതെ കൈയിൽ കരുതിയ പൂഴി മണൽ കൊണ്ട് കുഞ്ഞ് കൂനകളുണ്ടാക്കണം. ഇതിനു ഉപ്പ് വെക്കുക എന്നാണു പറയുക. അത് ഓലകൊണ്ടോ ഇലകൾ കൊണ്ടോ മറച്ച് വെക്കും. ക്ലിപ്ത സമയത്തിനുള്ളിൽ ഈ പണി ചെയ്തു തീർക്കണം.

സമയം കഴിഞ്ഞാൽ 'ആയോ' എന്നു മറു സംഘം വിളിച്ച് ചോദിക്കും.'ആയി' എന്നു മറുപടി കിട്ടിയാൽ ഓരോ സംഘവും മറുപക്ഷം വെച്ച ഉപ്പ് കണ്ടു പിടിച്ച് മായ്ച്ച് കളയാനുള്ള ശ്രമം തുടരും. കണ്ടു പിടിക്കാത്തത് മറു പക്ഷത്തിന്റെ കടമായി കൂട്ടും. അത് മറുപക്ഷത്തിന്റെ സാന്നിദ്ധ്യത്തിലാണു എണ്ണി തിട്ടപ്പെടുത്തുക. അതിനായവരെ "നായും കുറുക്കനും ബിയോ ബിയോ.." എന്ന് അധിക്ഷേപിച്ചാണു വിളിക്കുക. മറുപക്ഷത്തിനു കണ്ടു പിടിക്കാൻ കഴിയാത്തത്; ഇരു പക്ഷത്തേയും കണ്ടേത്തി കൂടുതൽ ഉള്ളത് മറുപക്ഷത്തിന്റെ കടമായി കണക്കാക്കും. തുടർന്ന് അടുത്ത സ്കൂൾ അവധി ദിവസം കളി തുടരും

അവലംബം

[തിരുത്തുക]
  1. പണ്ട് പണ്ട് പാപ്പിനിശ്ശേരി- പ്രാദേശിക ചരിത്രം 2005 പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്
"https://ml.wikipedia.org/w/index.php?title=ഉപ്പ്കളി&oldid=2490035" എന്ന താളിൽനിന്ന് ശേഖരിച്ചത്