അമ്മാനപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അമ്മാനമാടിക്കൊണ്ട് പാടുന്ന നാടൻപാട്ട്. വിവാഹാവസരങ്ങളിൽ മംഗളഗാനങ്ങൾ ആലപിക്കുക എന്ന സമ്പ്രദായം പ്രാചീന കേരളത്തിൽ നിലവിൽ ഉണ്ടായിരുന്നു. ഹിന്ദു സമുദായത്തിലെ ഉയർന്ന ശ്രേണിയിൽപ്പെട്ടവരുടെ വീടുകളിൽ പ്രചാരത്തിലിരുന്ന കല്യാണപ്പാട്ടുകൾ ബ്രാഹ്മണിപ്പാട്ട് എന്നറിയപ്പെടുന്നു; ഗായികമാരായി പ്രത്യേകം ബ്രാഹ്മണിമാരുമുണ്ടായിരുന്നു. മറ്റുള്ളവരുടെ ഇടയിൽ കല്യാണപ്പാട്ടുകളെന്ന നിലയിലും അമ്മാനപ്പാട്ട് പ്രചരിച്ചിരുന്നു. ഏതാനും സ്ത്രീകൾ കല്യാണപ്പന്തലിന്റെ മധ്യത്തിലിരുന്ന് താളത്തിനൊപ്പിച്ച് അമ്മാനമാടിക്കൊണ്ട് പാട്ടുപാടുന്നു.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമ്മാനപ്പാട്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അമ്മാനപ്പാട്ട്&oldid=1995105" എന്ന താളിൽനിന്ന് ശേഖരിച്ചത്