Jump to content

ചങ്ങനാശ്ശേരി ജലോത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചങ്ങനാശ്ശേരി ജലോത്സവം

പുത്തനാറ്റിലെ ചങ്ങനാശ്ശേരി ജലോത്സവം
നദി, സ്ഥലം പുത്തനാർ, ചങ്ങനാശ്ശേരി
ആരംഭിച്ചത്
ട്രോഫിയുടെ പേർ ചങ്ങനാശ്ശേരി ട്രോഫി

കേരളത്തിലെ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിലെ മനയ്ക്കച്ചിറയിൽ പുത്തന്നാറിൽ എല്ലാ വർഷവും ചിങ്ങമാസത്തിൽ ഓണത്തോടനുബന്ധിച്ച് നടത്തുന്ന ഒരു വള്ളംകളിയാണ് ചങ്ങനാശ്ശേരി ജലോത്സവം. കേരളത്തിലെ പ്രശസ്തമായ വള്ളംകളികളിൽ ഒന്നാണ് ഇത്. വർഷങ്ങളായി നിന്നുപോയിരുന്ന ഈ ജലോത്സവം ചങ്ങനാശ്ശേരിയുടേയും കുട്ടനാടിന്റേയും വിനോദസഞ്ചാര വികസനത്തിനായി ആണ് പുനരാംഭിച്ചത്. ചെണ്ടമേളങ്ങളുടേയും മറ്റു നിറപകിട്ടുകളുടേയും അകമ്പടിയോടുകൂടി ആഘോഷങ്ങളുമായി നടത്തുന്ന ഈ വള്ളംകളി നയനാനന്ദകരമാണ്.

ചങ്ങനാശ്ശേരി ട്രോഫി

[തിരുത്തുക]
വർഷം പങ്കെടുത്ത വള്ളങ്ങൾ വിജയം കുറിപ്പ്
2008 ചങ്ങനാശ്ശേരി ട്രോഫി ജലോത്സവം 2008-ലാണ് പുനഃരാരംഭിച്ചത്.
2009
2010
2011 16 വള്ളങ്ങൾ
ചുണ്ടൻ: കരുവാറ്റ ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ;
ഇരുട്ടുകുത്തി: തുരുത്തിത്തറ, മാമ്മൂടൻ;
ചുരുളൻ: കോടിമത, വേലങ്ങാടൻ;
വെപ്പ്: അമ്പലക്കാടൻ, പുന്നത്തറ വെങ്ങാഴി
കരുവാറ്റ ശ്രീവിനായകൻ ചുണ്ടൻ നാലാമത് ചങ്ങനാശ്ശേരി ജലോത്സവം ഓക്ടോബർ 09-നാണ് നടന്നത്. പതിനാറു വള്ളങ്ങളാണ് 2011-ൽ ചങ്ങനാശ്ശേരി ജലോത്സവത്തിൽ പങ്കെടുത്തത്. നെടുംബ്രം വിന്നേഴ്സ് ബോട്ട്സ് ക്ലബിന്റെ കരുവാറ്റ ശ്രീവിനായകനാണ് ഒന്നാം സ്ഥാനം നേടിയത്. നീരേറ്റുപുറം എൻ.ബി.സി. ബോട്ട് ക്ലബിന്റെ ചമ്പക്കുളം ചുണ്ടനായിരുന്നു രണ്ടാം സ്ഥാനത്ത്. ചുണ്ടൻ വിഭാഗത്തിൽ രണ്ടു വള്ളങ്ങൾ മാത്രമാണ് പങ്കെടുത്തത്. ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തിൽ മാമ്പുഴക്കരി കുട്ടനാട് ബോട്ട് ക്ലബിന്റെ തുരുത്തിത്തറ വിജയിച്ചു. മനക്കച്ചിറ ബോട്ട് ക്ലബിന്റെ മാമ്മുടനായിരുന്നു രണ്ടാം സ്ഥാനം. ചുരുളൻ വിഭാഗത്തിൽ കിടങ്ങറ ബോട്ട് ക്ലബിന്റെ കോടിമത ഒന്നാം സ്ഥാനവും വെളിയനാട് മംഗളം ബോട്ട് ക്ലബിന്റെ വേലങ്ങാടൻ രണ്ടാം സ്ഥാനവും നേടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ ആലപ്പുഴ അഴിക്കൽ ബോട്ട് ക്ലബിന്റെ അമ്പലക്കാടൻ ഒന്നാം സ്ഥാനവും, ചങ്ങനാശ്ശേരി ബോട്ട് ക്ലബിന്റെ പുന്നത്തറ വെങ്ങാഴി രണ്ടാം സ്ഥാനവും നേടി. ധനമന്ത്രി ഉദ്ഘാടനം ചെയ്ത ജലോത്സവം ചങ്ങനാശ്ശേരി നഗരസഭാ വൈസ് ചെയർമാൻ മാത്യൂസ് ജോർജ്ജ് ഫ്ലാഗ്ഓഫ് ചെയ്തു.
2012
2013 ചുണ്ടൻ: പായിപ്പാട് ചുണ്ടൻ, ജവഹർ താങ്കരി, ശ്രീകാർത്തികേയൻ
വെപ്പ്: അമ്പലക്കടവൻ, ജയ് ഷോട്ട്, പുന്നത്ര പുരയ്ക്കൽ, ചിറമേൽ തോട്ടുകടവൻ. ഇരുട്ടുകുത്തി: മൂന്ന്തൈക്കൻ, തുരുത്തിത്തറ, ഡാനിയേൽ, സെന്റ് ആന്റണീസ്; ചുരുളൻ: കോടിമത, വേലങ്ങാടൻ
പായിപ്പാട് ചുണ്ടൻ ആറാമത് ചങ്ങനാശ്ശേരി ജലോത്സവം നവംബർ 10-നാണ് നടന്നത്. [1] പതിനാറു വള്ളങ്ങളാണ് 2013-ൽ ജലോത്സവത്തിൽ പങ്കെടുത്തത്. ചങ്ങനാശ്ശേരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ പായിപ്പാട് ചുണ്ടൻ ചങ്ങനാശ്ശേരി ട്രോഫിയും, ദാവീദ്പുത്ര ബോട്ട് ക്ലബ്ബിന്റെ ജവഹർ തായങ്കരി രണ്ടാം സ്ഥാനവും നേടി. വെപ്പ് എ ഗ്രേഡ് വള്ളങ്ങളിൽ ചങ്ങനാശ്ശേരി ശ്രീമുരുക ബോട്ട് ക്ലബ്ബിന്റെ അമ്പലക്കടവൻ ഒന്നാം സ്ഥനവും പാണ്ടങ്കരി ഫ്രണ്ട്‌സ് ബോട്ട് ക്ലബ്ബിന്റെ ജയ് ഷോട്ട് രണ്ടാം സ്ഥാനവും നേടി. ചുണ്ടൻ വള്ളങ്ങളിലെ ലൂസേഴ്‌സ് ഫൈനലിൽ തെക്കേക്കര ബോട്ട് ക്ലബ്ബിന്റെ ശ്രീകാർത്തികേയന് ഒന്നാം സ്ഥാനം കിട്ടി. വെപ്പ് ബി ഗ്രേഡ്: പെരുന്ന ഓട്ടോ ബോട്ട് ക്ലബ്ബിന്റെ പുന്നത്ര പുരയ്ക്കലും, ചങ്ങനാശ്ശേരി ടൗൺ ബോട്ട് ക്ലബ്ബിന്റെ ചിറമേൽ തോട്ടുകടവനും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. എ ഗ്രേഡ് ഇരുട്ടുകുത്തി : പുന്നമട നെഹ്രു ട്രോഫി ബോട്ട് ക്ലബ്ബിന്റെ മൂന്ന്തൈക്കനും കുട്ടനാട് ബോട്ട് ക്ലബ്ബിന്റെ തുരുത്തിത്തറയ്ക്കും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ഇരുട്ടുകുത്തി ബി ഗ്രേഡ്: കുളങ്ങര വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ഡാനിയേൽ ഒന്നും കിടങ്ങറ ബോട്ട് ക്ലബ്ബിന്റെ സെന്റ് ആന്റണീസ് രണ്ടും സ്ഥാനം നേടി. ചുരുളൻ :എൻ.സി.ഡി.സി ബോട്ട് ക്ലബ്ബിന്റെ കോടിമത ഒന്നും മംഗളം ബോട്ട് ക്ലബ്ബിന്റെ വേലങ്ങാടനു രണ്ടും സ്ഥാനങ്ങൾ കിട്ടി. കേന്ദ്രതൊഴിൽ സഹമന്ത്രി കൊടിക്കുന്നിൽ സുരേഷ് വള്ളംകളി ഉദ്ഘാടനം ചെയ്തു.

ആലപ്പുഴ-ചങ്ങനാശ്ശേരി (എ.സി. റോഡ്) അഭിമുഖമായി ചങ്ങനാശ്ശേരിയിൽ നിന്നും ആലപ്പുഴവരെയുള്ള പുത്തനാറിൽ മനക്കച്ചിറയിലാണ് ചങ്ങനാശ്ശേരി ജലോത്സവം അരങ്ങേറുന്നത്.

കേരളത്തിലെ പ്രശസ്തമായ വള്ളംകളികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.mathrubhumi.com/kottayam/news/2611456-local_news-kottayam.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ചങ്ങനാശ്ശേരി_ജലോത്സവം&oldid=3724880" എന്ന താളിൽനിന്ന് ശേഖരിച്ചത്