കല്ലട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു ഗ്രാമമാണ് കല്ലട. കല്ലടയാറിന്റെ ഇരു കരകളിലുമായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കല്ലട ഗ്രാമം വളരെ പഴയ പാരമ്പര്യം അവകാശപ്പെടാനുണ്ട്. കൊല്ലം രാജാക്കന്മാരുടെ ആദ്യകാല ആസ്ഥാനം കല്ലടയായിരുന്നു. അന്ന് കിഴക്കേ കല്ലടയും പടിഞ്ഞാറേ കല്ലടയും ഒന്നായി കിടന്നിരുന്നു. അന്നത്തെ കല്ലടയുടെ പേര് ണൽക്കണ്ട എന്നാണെന്ന് കാണുന്നു. അക്കാലത്തെ കല്ലട വലിയൊരു വാണിജ്യ കേന്ദ്രമായിരുന്നു. ധാരാളം കപ്പലുകൾ വന്നു പോയിരുന്ന തുറമുഖമായിരുന്നു ഇവിടം. കല്ലടയാറ്റിലെ എക്കലും മണ്ണുമൊക്കെ വന്ന് അടിഞ്ഞ് നികന്ന ഭാഗങ്ങളാണ് പടിഞ്ഞാറെ കല്ലടയിലെ താഴ്ന്ന ഭാഗങ്ങളും മൺട്രോത്തുരുത്തും എന്നു ചരിത്രങ്ങളിൽ കാണുന്നു. രാജാവാഴ്ച കാലത്തും അതിന് ശേഷവും കൊല്ലം ജില്ലയുടെ ഒരു നെല്ലറയായിരുന്നു കല്ലട.

ജില്ല കൊല്ലം
ബ്ലോക്ക് ചിറ്റുമല
വിസ്തീര്ണ്ണം 12.2 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20811
പുരുഷന്മാർ 10132
സ്ത്രീകൾ 10679
ജനസാന്ദ്രത 1706
സ്ത്രീ : പുരുഷ അനുപാതം 1054
സാക്ഷരത 92.31%

വടക്കു ഭാഗത്ത് ശാസ്താംകോട്ട പഞ്ചായത്ത്, കിഴക്കു ഭാഗത്ത് ശാസ്താംകോട്ട, കിഴക്കേ കല്ലട പഞ്ചായത്തുകൾ, തെക്കു ഭാഗത്ത് മൺട്രോതുരുത്തു പഞ്ചായത്ത്, പടിഞ്ഞാറു ഭാഗത്ത് തേവലക്കര, മൈനാഗപ്പള്ളി പഞ്ചായത്തുകൾ എന്നീ പ്രദേശങ്ങളാണ് പടിഞ്ഞാറെ കല്ലട പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നത്.

വാർഡുകൾ[തിരുത്തുക]

കോയിക്കൽ, പഴയാർ,മറവൂർ, ഉപ്പൂട്, നിലമേൽ, ചിറ്റുമല ,ഓണമ്പലം, തെക്കേമുറി, കല്ലട  ഠൗൺ, കൊച്ചുപിലാംമൂട് , മുട്ടം,പരിച്ചേരി ,ശിങ്കാരപ്പള്ളി, കൊടുവിള, താഴം

പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിലെ വാർഡുകൾ[തിരുത്തുക]

  • കാരാളി ഠൌൺ
  • കണത്താർകുന്നം
  • വലിയപാടം പടിഞ്ഞാറ്
  • വിളന്തറ
  • വലിയപാടം കിഴക്ക്
  • കടപുഴ
  • കോയിക്കൽ ഭാഗം
  • നടുവിലക്കര
  • ഉള്ളുരുപ്പ്
  • ഐത്തോട്ടുവ വടക്ക്
  • ഐത്തോട്ടുവ തെക്ക്-
  • ഐത്തോട്ടുവ പടിഞ്ഞാറ്
  • കോതപുരം
  • പട്ടകടവു
"https://ml.wikipedia.org/w/index.php?title=കല്ലട&oldid=3241385" എന്ന താളിൽനിന്ന് ശേഖരിച്ചത്