ചുരുളൻ വള്ളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചുരുളൻ വള്ളം

കളിവള്ളങ്ങളിലെ ഏറ്റവും വലിപ്പം കുറഞ്ഞ വള്ളങ്ങളാണ് ചുരുളൻ വള്ളം. മത്സരവള്ളംകളിയിൽ സ്ത്രീകളും വിദ്യാർഥികളുമാണ് ഈ വള്ളം ഉപയോഗിക്കാറ്. മുപ്പതോളം പേർക്ക് കയറാൻ കഴിയും. വേഗത്തിൽ കുതിച്ച് പായാൻ കഴിയുന്ന ഈ വള്ളത്തിന്റെ രണ്ടറ്റവും മുകളിലേയ്ക്ക് അല്പം ഉയർന്ന് ചുരുണ്ടാണ് ഇരിക്കുന്നത്. അതുകൊണ്ടാണ് ഇവയ്ക്ക് ചുരുളൻ വള്ളം എന്ന പേർ ലഭിച്ചത്.ചുരുളൻ വള്ളത്തിന്റെ പല മാതൃകകൾ കുട്ടനാട്ടിലുണ്ട്. ഈ വള്ളങ്ങൾക്ക് 10 മീറ്ററിലധികം നീളമുണ്ടാകും. ഇവ മത്സരവള്ളം കളിയ്ക്ക് പുറമേ സവാരിക്കാണ് കൂടുതൽ ഉപയോഗിക്കുന്നത്.

നെഹ്രു ട്രോഫി ജലോത്സവത്തിൽ[തിരുത്തുക]

നെഹ്രു ട്രോഫി ജലോത്സവത്തിൽ മത്സരിക്കുന്ന ചുരുളൻ വള്ളങ്ങൾ ഇവയാണ്.[1]

വേങ്ങൽ പുത്തൻ വീടൻ(ലൂണ ബോട്ട് ക്ലബ്ബ്,കരുമാടി),വേലങ്ങാടൻ(ശ്രീ ശക്തീശ്വരപ്പൻ ബോട്ട് ക്ലബ്ബ്, വിരിപ്പുകാല-കവണാറ്റിൻകര), കോടിമാത(മലർവാട്‌ബോട്ട് ക്ലബ്ബ്, മുത്തുകുംന്നം,നോർത്ത് പറവൂർ), മൂഴി(സെൻട്രൽ ബോട്ട് ക്ലബ്ബ് -കുമരകം)

  1. http://keralanews.gov.in/index.php/main-news/23718-2019-07-29-06-19-33
"https://ml.wikipedia.org/w/index.php?title=ചുരുളൻ_വള്ളം&oldid=3176986" എന്ന താളിൽനിന്ന് ശേഖരിച്ചത്