ഗവണ്മെന്റ് ഹൈസ്കൂൾ, കുന്നുംഭാഗം,കാഞ്ഞിരപ്പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഗവണ്മെന്റ് ഹൈസ്കൂൾ, കുന്നുംഭാഗം. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. 1900-ൽ കാഞ്ഞിരപ്പള്ളിയിലെ ധനികരായിരുന്ന ഡൊമിനിക് തൊമ്മൻ (വലിവക്കീൽ) കരിപ്പാപ്പറമ്പിൽ, കടമപ്പുഴ പാപ്പച്ചൻ എന്നിവർ വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടി ശ്രമിച്ചു. 1908 ഗവൺമെൻറ് മിഡിൽ സ്കൂൾ ഇടപ്പള്ളി എന്ന സ്ഥാപനം കാഞ്ഞിരപ്പള്ളിയിലേയ്ക്ക് മാറ്റി സ്ഥാപിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. ആദ്യകാലത്ത് ഈ സ്കൂൾ തുളപ്പുപാറ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. പിന്നീട് കൊല്ലംകുളം കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു. 1912-ൽ ഡൊമിനിക് തൊമ്മൻറെയും മറ്റുള്ളവരുടെയും ശ്രമ ഫലമായി 7 മുറിയിൽ ഒരു പുതിയ കെട്ടിടം നിർമ്മിക്കുകയും സർക്കാരിനു വിട്ടു നൽകുകയും ചെയ്തു. 1932-ലാണ് ഇത് ഹൈസ്കൂളായി ഉയർത്തിയത്.

അവലംബം[തിരുത്തുക]