Jump to content

കരിനിലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ അടുത്തകാലം വരെ കൃഷിയോഗ്യമല്ലാതെ, സമുദ്രനിരപ്പിലും താഴെ കിടന്നിരുന്ന പാടങ്ങളാണ് കരിനിലങ്ങൾ എന്ന് അറിയപ്പെടുന്നത്. ഇവിടത്തെ മണ്ണ് ഭാരം കുറഞ്ഞ, പുളിരസമുള്ള, കറുത്തനിറത്തിലുള്ളതാണ്. ഇവിടെ ഒന്നൊന്നര മീറ്റർ ആഴത്തിൽ. ജീർണ്ണിച്ച സസ്യാവശിഷ്ടങ്ങൾ കിടപ്പുണ്ട്. ഇവ പുറപ്പെടുവിക്കുന്ന വിഷാംശമുള്ള അമ്ലങ്ങളാണ് ഈ മണ്ണിനെ കൃഷിക്ക് ഉപയുക്തമല്ലാതെയാക്കുന്നത്. വേനൽക്കാലത്തു വരണ്ടുകിടക്കുന്ന ഈ മണ്ണിലെ സുഷിരങ്ങളിലൂടെ മുകളിലെത്തുന്ന ലവണങ്ങൾ മണ്ണിനെ വിഷാംശമുള്ളതാക്കുന്നു. കേരളത്തിൽ 1.2 ലക്ഷം ഹെക്ടർ കരിനിലമുണ്ട്. ധാരാളം ശുദ്ധജലം കടത്തിവിട്ട് വിഷാംശം ഒഴുക്കിക്കളഞ്ഞശേഷം ഇപ്പോൾ ഭൂരിഭാഗം കരിനിലങ്ങളിലും നെൽക്കൃഷി നടത്തുന്നുണ്ട്. ഇടവപ്പാതിയിലെ വെള്ളപ്പൊക്കം കഴിഞ്ഞയുടനെയാണ് കൃഷി തുടങ്ങുക.

"https://ml.wikipedia.org/w/index.php?title=കരിനിലം&oldid=2426491" എന്ന താളിൽനിന്ന് ശേഖരിച്ചത്