ഈരാറ്റുപേട്ട നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഈരാറ്റുപേട്ട നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജ് ഉൾപ്പെടുന്ന നഗരസഭയാണ് 14.24 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത്.

പൊതു വിവരങ്ങൾ[തിരുത്തുക]

ജില്ല: കോട്ടയം താലൂക്ക്‌: മീനച്ചിൽ അസംബ്ളി നിയോജക മണ്ഡലം: പൂഞ്ഞാർ (അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ) ലോക്സഭാ നിയോജക മണ്ഡലം: പത്തനംതിട്ട (ശ്രീ. ആന്റോ ആന്റണി) സമീപ പഞ്ചായത്തുകൾ: പൂഞ്ഞാർ, തീക്കോയി, തലപ്പലം, മേലുകാവ്, തിടനാട്‌

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - തീക്കോയി, പൂഞ്ഞാർ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - തിടനാട്, തലപ്പലം പഞ്ചായത്തുകൾ
 • വടക്ക് - തലപ്പലം, തീക്കോയി പഞ്ചായത്തുകൾ
 • തെക്ക്‌ - തിടനാട്, പൂഞ്ഞാർ പഞ്ചായത്തുകൾ

ജനസംഖ്യ[തിരുത്തുക]

2001-ലെ ഇന്ത്യൻ കാനേഷുമാരി അനുസരിച്ച് ഈരാറ്റുപേട്ടയിലെ ജനസംഖ്യ 29,675 ആണ്. ഇതിൽ 51% പുരുഷന്മാരും 49% സ്ത്രീകളും ആണ്. ഈരാറ്റുപേട്ടയിലെ സാക്ഷരതാനിരക്ക് 80% ആണ്. (ദേശീയ സാക്ഷരതാനിരക്ക് 59.5% ആണ്). പുരുഷന്മാരിൽ സാക്ഷരതാനിരക്ക് 83%-ഉം സ്ത്രീകളിൽ 76%-ഉം ആണ്. ജനസംഖ്യയുടെ 14% 6 വയസ്സിൽ താഴെയുള്ള കുട്ടികൾ ആണ്. ഇന്ത്യയിലെ തന്നെ ജനസാന്ദ്രതയേറിയ പഞ്ചായത്തുകളിലൊന്നാണിത്‌. ജനസംഖ്യയിൽ 90%ശതമാനവും മുസ്ളിംകളാണ്‌.

ജനങ്ങളിൽ 90 ശതമാനവും വിവിധ തരം ബിസിനസുകൾ ചെയ്താണ് ഉപജീവനം നടത്തുന്നത്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ താരതമ്യേന കുറവാണ്. വർദ്ധിച്ച ജന സാന്ദ്രത മൂലം 10 സെന്റിൽ താഴെ മാത്രം ഭൂമിയുള്ള കുടുംബങ്ങളാണ് ഭൂരിഭാഗവും.

ചില നാഴികക്കല്ലുകൾ[തിരുത്തുക]

 • 1949: പഞ്ചായത്ത് രൂപവത്കരണത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചന്തുമേനോൻ കമ്മീഷൻ നിയോഗിക്കപ്പെട്ടു.
 • 1950: തിരു-കൊച്ചി പഞ്ചായത്ത് ആക്ട് നിലവിൽവന്നു.
 • 1953: പഞ്ചായത്തുകൾ രൂപവത്കരിക്കപ്പെട്ടു. പക്ഷേ, ചന്തുമേനോൻ കമ്മീഷന്റെ നിർദ്ദേശങ്ങളിൽ ഉൾപ്പെട്ടിരുന്നിട്ടും ഈരാറ്റുപേട്ട അവഗണിക്കപ്പെട്ടു. ചില തൽപരകക്ഷികളുടെ കരുനീക്കങ്ങളായിരുന്നു അതിനു പിന്നിൽ.
 • 1955: പട്ടംതാണുപിള്ള ഗവൺമെന്റിലെ മന്ത്രി പി.കെ. കുഞ്ഞ് സാഹിബ് ഈരാറ്റുപേട്ട പഞ്ചായത്തിന് അനുമതി നൽകി. തുടർന്ന് അധികാരത്തിൽവന്ന പനമ്പിള്ളി ഗവൺമെന്റ് ഈ കാര്യത്തിൽ യാതൊരു നടപടികളും സ്വീകരിച്ചില്ല.
 • 1962 ജനുവരി 1: പട്ടം താണുപിള്ള ഗവൺമെന്റ് പഞ്ചായത്തിന് ഭരണാനുമതി നൽകുകയും സ്പെഷൽ ഓഫീസറെ നിയമിക്കുകയും ചെയ്തു.
 • 1963 നവംബർ: പ്രഥമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നു.
2015 ജനുവരി 14: ഈരാറ്റുപേട്ട നഗരസഭ രൂപവത്കരിച്ചു.

കടുവാമുഴി ==നഗരസഭയിലെ പ്രധാന പ്രദേശങ്ങൾ==

 • തെക്കേക്കര
 • വടക്കേക്കര
 • അരുവിത്തുറ
 • മുക്കട
 • എം.ഇ.എസ്‌ കവല
 • നടക്കൽ
 • പത്താഴപ്പടി
 • തേക്കടി മുക്ക്
 • ഹുദാ ജംഗ്ഷൻ
 • തേവരുപാറ
 • മന്ത
 • വാഴമറ്റം
 • മറ്റക്കാട്‌
 • ചേന്നട് കവല
 • കീരിയാതോട്ടം
 • തോട്ടുമുക്ക്‌ (അൽമനാർ നഗർ)
 • വട്ടക്കയം
 • കാരയ്ക്കാട്‌
 • ഇളപ്പുങ്കൽ
 • മുല്ലൂപ്പാറ
 • കാട്ടാമല

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഈരാറ്റുപേട്ട_നഗരസഭ&oldid=3698084" എന്ന താളിൽനിന്ന് ശേഖരിച്ചത്