Jump to content

ഈരാറ്റുപേട്ട നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഈരാറ്റുപേട്ട നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോട്ടയം
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജ് ഉൾപ്പെടുന്ന നഗരസഭയാണ് 8.29 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈരാറ്റുപേട്ട.

പൊതു വിവരങ്ങൾ

[തിരുത്തുക]

ജില്ല: കോട്ടയം താലൂക്ക്‌: മീനച്ചിൽ അസംബ്ളി നിയോജക മണ്ഡലം: പൂഞ്ഞാർ (അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ) ലോക്സഭാ നിയോജക മണ്ഡലം: പത്തനംതിട്ട (ശ്രീ. ആന്റോ ആന്റണി) സമീപ പഞ്ചായത്തുകൾ: പൂഞ്ഞാർ, തീക്കോയി, തലപ്പലം, മേലുകാവ്, തിടനാട്‌

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - തീക്കോയി, പൂഞ്ഞാർ പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - തിടനാട്, തലപ്പലം പഞ്ചായത്തുകൾ
  • വടക്ക് - തലപ്പലം, തീക്കോയി പഞ്ചായത്തുകൾ
  • തെക്ക്‌ - തിടനാട്, പൂഞ്ഞാർ പഞ്ചായത്തുകൾ

ജനസംഖ്യ

[തിരുത്തുക]

2001-ലെ ഇന്ത്യൻ കാനേഷുമാരി അനുസരിച്ച് ഈരാറ്റുപേട്ടയിലെ ജനസംഖ്യ 54,814 ആണ്. ഇതിൽ 51% പുരുഷന്മാരും 49% സ്ത്രീകളും ആണ്. ഈരാറ്റുപേട്ടയിലെ സാക്ഷരതാനിരക്ക് 83% ആണ്. (ദേശീയ സാക്ഷരതാനിരക്ക് 59.5% ആണ്). പുരുഷന്മാരിൽ സാക്ഷരതാനിരക്ക് 83%-ഉം സ്ത്രീകളിൽ 76%-ഉം ആണ്. ജനസംഖ്യയുടെ 14% 6 വയസ്സിൽ താഴെയുള്ള കുട്ടികൾ ആണ്. ഏഷ്യയിലെ തന്നെ ജനസാന്ദ്രതയേറിയ പഞ്ചായത്തുകളിലൊന്നാണിത്‌. ജനസംഖ്യയിൽ 93%ശതമാനവും മുസ്ളിംകളാണ്‌.

ജനങ്ങളിൽ 90 ശതമാനവും വിവിധ തരം ബിസിനസുകൾ ചെയ്താണ് ഉപജീവനം നടത്തുന്നത്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ താരതമ്യേന കുറവാണ്. വർദ്ധിച്ച ജന സാന്ദ്രത മൂലം 10 സെന്റിൽ താഴെ മാത്രം ഭൂമിയുള്ള കുടുംബങ്ങളാണ് ഭൂരിഭാഗവും.

ചില നാഴികക്കല്ലുകൾ

[തിരുത്തുക]
  • 1949: പഞ്ചായത്ത് രൂപവത്കരണത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചന്തുമേനോൻ കമ്മീഷൻ നിയോഗിക്കപ്പെട്ടു.
  • 1950: തിരു-കൊച്ചി പഞ്ചായത്ത് ആക്ട് നിലവിൽവന്നു.
  • 1953: പഞ്ചായത്തുകൾ രൂപവത്കരിക്കപ്പെട്ടു. പക്ഷേ, ചന്തുമേനോൻ കമ്മീഷന്റെ നിർദ്ദേശങ്ങളിൽ ഉൾപ്പെട്ടിരുന്നിട്ടും ഈരാറ്റുപേട്ട അവഗണിക്കപ്പെട്ടു. ചില തൽപരകക്ഷികളുടെ കരുനീക്കങ്ങളായിരുന്നു അതിനു പിന്നിൽ.
  • 1955: പട്ടംതാണുപിള്ള ഗവൺമെന്റിലെ മന്ത്രി പി.കെ. കുഞ്ഞ് സാഹിബ് ഈരാറ്റുപേട്ട പഞ്ചായത്തിന് അനുമതി നൽകി. തുടർന്ന് അധികാരത്തിൽവന്ന പനമ്പിള്ളി ഗവൺമെന്റ് ഈ കാര്യത്തിൽ യാതൊരു നടപടികളും സ്വീകരിച്ചില്ല.
  • 1962 ജനുവരി 1: പട്ടം താണുപിള്ള ഗവൺമെന്റ് പഞ്ചായത്തിന് ഭരണാനുമതി നൽകുകയും സ്പെഷൽ ഓഫീസറെ നിയമിക്കുകയും ചെയ്തു.
  • 1963 നവംബർ: പ്രഥമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടന്നു.
2015 ജനുവരി 14: ഈരാറ്റുപേട്ട നഗരസഭ രൂപവത്കരിച്ചു.

കടുവാമുഴി ==നഗരസഭയിലെ പ്രധാന പ്രദേശങ്ങൾ==

  • തെക്കേക്കര
  • വടക്കേക്കര
  • അരുവിത്തുറ
  • മുക്കട
  • എം.ഇ.എസ്‌ കവല
  • നടക്കൽ
  • പത്താഴപ്പടി
  • തേക്കടി മുക്ക്
  • ഹുദാ ജംഗ്ഷൻ
  • തേവരുപാറ
  • മന്ത
  • വാഴമറ്റം
  • മറ്റക്കാട്‌
  • ചേന്നട് കവല
  • കീരിയാതോട്ടം
  • തോട്ടുമുക്ക്‌ (അൽമനാർ നഗർ)
  • വട്ടക്കയം
  • കാരയ്ക്കാട്‌
  • ഇളപ്പുങ്കൽ
  • മുല്ലൂപ്പാറ
  • കാട്ടാമല
  • വടക്കേടം

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഈരാറ്റുപേട്ട_നഗരസഭ&oldid=4073866" എന്ന താളിൽനിന്ന് ശേഖരിച്ചത്