കുറിച്ചി
Kurichy | |
---|---|
village | |
Kurichy Panchayath office | |
Country | India |
State | Kerala |
District | Kottayam |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
Nearest city | Changanacherry |
കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിലുള്ള ഒരു ഗ്രാമമാണ് കുറിച്ചി.
സ്ഥാനം
[തിരുത്തുക]കുറിച്ചി എം സി റോഡിന്റെ വശത്തുള്ള ഗ്രാമമാണ്. ചങ്ങനാശ്ശേരിയും കോട്ടയവും ആണ് അടുത്ത പട്ടണങ്ങൾ. കുറിച്ചി ചങ്ങനാശ്ശേരിയിൽനിന്നും 7 കിലോമീറ്റർ മ്മത്രം അകലെയാണ്. കുറിച്ചിക്കടുത്തുള്ള മറ്റൊരു സ്ഥലമാണ് ചെത്തിപ്പുഴ.[1][2]
കുറിച്ചിയുടെ പ്രധാന്യം
[തിരുത്തുക]കുറിച്ചിയിലുള്ള ഹോമിയൊ കോളേജ് പ്രസിദ്ധമാണ്. ഇവിടെ ഒരു പ്രൈവറ്റ് എഞ്ചിനീയറിങ് കോളജ് ഉണ്ട്. കുറിച്ചി പൊലീസ് ഔട് പോസ്റ്റ് പ്രസിദ്ധമാണ്.
ക്ഷേത്രങ്ങൾ
[തിരുത്തുക]- ഇടനാട്ടു ഇണ്ടളയപ്പ സ്വാമി ക്ഷേത്രം
ഇവിടെ മകരവിളക്കു് സമയത്ത് കിരാതം കഥകളി അരങ്ങേറാറുണ്ട്.
- ത്രിക്കപാലേശ്വരം ശിവ ക്ഷേത്രം
- ശങ്കരപുരം ശിവക്ഷേത്രം
- ചെറുപറക്കാവ് ദേവീക്ഷേത്രം
- മുല്ലയ്ക്കൽ ഭഗവതി ക്ഷേത്രം
ശ്രീരാമക്ഷേത്രം സചിവോത്തമപുരത്ത് സ്ഥിതിചെയ്യുന്നു. സർ സി പി രാമസ്വാമി അയ്യർക്ക് തിരുവിതാംകൂർ മഹാരാജാവ് ആയിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ നൽകിയ നാമമാണ് സചിവോത്തമ എന്നത്. ആ പേരാണ് ഈ സ്ഥലത്തിനു ലഭിച്ചത്. 1936 മുതൽ 1947 വരെയായിരുന്നു തിരുവിതാംകൂർ ദിവാൻ( പ്രധാനമന്ത്രി) ആയിരുന്നത്.
സംസ്കാരം
[തിരുത്തുക]കഥകളിവേഷക്കാരായ, കുഞ്ഞൻ പണിക്കർ ആശാൻ, കുറിച്ചി കൃഷ്ണപിള്ള എന്നിവർ ഈ നാട്ടുകാർ ആയിരുന്നു.