ഉള്ളടക്കത്തിലേക്ക് പോവുക

ആനന്ദാശ്രമം, കാസർഗോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആനന്ദാശ്രമം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആനന്ദാശ്രമം
ആനന്ദാശ്രമം
തരംPrivate management
സ്ഥാപിതം1931
സ്ഥാപകർSwami Ramdas and Mother Krishnabai
മേൽവിലാസംAnandashram P.O., Kanhangad 671531, Dist. Kasaragod, Kerala, India, കാഞ്ഞങ്ങാട്, Kerala, India
വെബ്‌സൈറ്റ്www.anandashram.org

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ആത്മീയ കേന്ദ്രമാണ് ആനന്ദാശ്രമം. അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ഈ ആശ്രമം സ്ഥാപിച്ചത് 1939-ൽ വൈഷ്ണവ സന്യാസിയായിരുന്ന സ്വാമി രാംദാസ് ആണ്. ധ്യാനത്തിനും ആത്മീയ പഠനത്തിനും അനുയോജ്യമാണ് ഈ സ്ഥലം.

Anandasram_kanhangad main entrance

ബേക്കലിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. കാഞ്ഞങ്ങാട് റെയിൽ‌വേ സ്റ്റേഷന് 5 കിലോമീറ്റർ കിഴക്കായി ആണ് ആനന്ദാശ്രമം സ്ഥിതിചെയ്യുന്നത്. പ്രധാന ആശ്രമവും മറ്റ് കെട്ടിടങ്ങളും പ്രശാന്തമായ മാന്തോപ്പുകൾക്കും തെങ്ങിൻതോപ്പുകൾക്കും തോട്ടങ്ങൾക്കും ഇടയ്ക്കാണ്. ആശ്രമത്തിനു കിഴക്കായി മഞ്ഞംപൊതിക്കുന്ന് ഉണ്ട്. ഭക്തജങ്ങൾ ശാന്തമായ ധ്യാനത്തിനായി ഈ കുന്നിലേയ്ക്കു പോകുന്നു. ഈ കുന്നിൽ നിന്ന് പടിഞ്ഞാറുവശത്തുള്ള പ്രകൃതിസൗന്ദര്യത്തിന്റെ ഒരു നല്ല ദൃശ്യം ലഭിക്കുന്നു. വിശ്വാസികൾ ഈ കുന്നിന്റെ നെറുകവരെ പോയി ഇരുന്ന് മൗനമായി ധ്യാനിക്കുന്നു.

ചിത്രശാല

[തിരുത്തുക]

അനുബന്ധം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആനന്ദാശ്രമം,_കാസർഗോഡ്&oldid=4571591" എന്ന താളിൽനിന്ന് ശേഖരിച്ചത്