പാലാ നഗരസഭ
പാലാ | |
അപരനാമം: ളാലം | |
9°42′20″N 76°40′50″E / 9.7056°N 76.6806°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം |
ഭരണസ്ഥാപനം(ങ്ങൾ) | നഗരസഭ |
' | |
' | |
' | |
വിസ്തീർണ്ണം | 16.06ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,056 |
ജനസാന്ദ്രത | 1,373/km2 (3,560/sq mi)/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
686574, 686575 +91-4822 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | പാലാ ജൂബിലി തിരുനാൾ, രാക്കുളി തിരുനാൾ, പാലാ വലിയപള്ളി |
കേരളത്തിലെ കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് പാലാ. മീനച്ചിൽ താലൂക്കിന്റെ ആസ്ഥാനമായ ഈ പട്ടണത്തിന്റെ മധ്യത്തിലൂടെ മീനച്ചിൽ നദി കിഴക്കുപടിഞ്ഞാറായി ഒഴുകുന്നു. പ്രധാന നഗരകേന്ദ്രം നദിയുടെ വടക്കേ കരയിലാണ്. കരൂർ , ഭരണങ്ങാനം, മീനച്ചിൽ, മുത്തോലി എന്നീ പഞ്ചായത്തുകൾ പാലാ നഗരവുമായി അതിർത്തി പങ്കുവെക്കുന്നു.
ചരിത്രം
[തിരുത്തുക]പാലാ നഗരം ഉൾപ്പെടുന്ന മീനച്ചിൽ താലൂക്ക് പുരാതനകാലത്ത് തെക്കുംകൂർ, വടക്കൂംകൂർ, പൂഞ്ഞാർ എന്നീ രാജ്യങ്ങളുടെ ഭാഗമായിരുന്നു. പാലാ നഗരപ്രദേശത്തെ ഏറ്റവും പുരാതനമായ പാതയാണ് എം.പി റോഡ് (മൂവാറ്റുപുഴ-പുനലൂർ). മുൻകാലങ്ങളിൽ പാലായും ആലപ്പുഴയുമായി മീനച്ചിൽ നദിവഴി വാണിജ്യബന്ധം ഉണ്ടായിരുന്നു.
പേരിനു പിന്നിൽ
[തിരുത്തുക]മീനച്ചിലാറിനെ ഒരുകാലത്ത് പാലാഴി എന്നു വിശേഷിപ്പിച്ചിരുന്നു എന്നും അത് ലോപിച്ചാണ് പാലാ എന്ന പേരുണ്ടായതെന്നും ഒരു വിശ്വാസം ഉണ്ട്. എന്നാൽ അങ്ങാടി സ്ഥാപിച്ച പാലാത്ത് ചെട്ടിയാരുടെ സ്മരണാർത്ഥമാണ് പാലാ എന്ന പേരുണ്ടായതെന്നും മറ്റൊരു വിശ്വാസം. [1]
വിദ്യാഭ്യാസ കലാലയങ്ങൾ
[തിരുത്തുക]പാലാ സെന്റ് തോമസ് പള്ളിമേടയിൽ 1896-ൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്ക്കൂൾ ആണ് പാലായിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനം.[2] 1921-ൽ സെന്റ് തോമസ് സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1909-ൽ കണ്ണാടിയുറുമ്പിൽ മഠത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂൾ 1921-ൽ മിഡിൽ സ്കൂളായി ഉയർത്തപ്പെട്ടു.
സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ
[തിരുത്തുക]കോളേജുകൾ
[തിരുത്തുക]- സെന്റ്. തോമസ് കോളേജ്
ആരാധനാലയങ്ങൾ
[തിരുത്തുക]ഹൈന്ദവക്ഷേത്രങ്ങൾ
[തിരുത്തുക]- പെരുമാൾ ക്ഷേത്രം
- ആനക്കുളങ്ങര ക്ഷേത്രം
- ളാലം മഹാദേവക്ഷേത്രം
- പുതിയകാവ് ദേവീ ക്ഷേത്രം
- തൃക്കയിൽ ശിവക്ഷേത്രം
- മുരിക്കുംപുഴ ദേവീക്ഷേത്രം
- വെള്ളാപ്പാട് ദേവീക്ഷേത്രം
- ഇടയാററ് മേലാങ്കോട്ട് ദേവീക്ഷേ(തം.
- ഇടയാററ് സ്വയംഭൂ ഗണപതിക്ഷേ(തം.
- പൂവരണി മഹാദേവക്ഷേ(തം.
- ളാലം അമ്പലപ്പുറത്ത് ദേവീക്ഷേ(തം.
- പുലിയന്നൂർ മഹാദേവക്ഷേ(തം.
- കടപ്പാട്ടൂർ മഹാദേവക്ഷേ(തം.
- ഊരാശാല സു(ബഹ്മണൃ ക്ഷേ(തം.
- ആനക്കുളങ്ങര ദേവീ ക്ഷേ(തം.
- തട്ടാറകത്ത് ക്ഷേ(തം.
ക്രിസ്തീയ ദേവാലയങ്ങൾ
[തിരുത്തുക]- ളാലം പുത്തൻ പള്ളി
- ളാലം കുരിശു പള്ളി
- സെന്റ് എഫ്രം പള്ളി
- സെന്റ് ജോസഫ് പള്ളി
- സെന്റ് തോമസ്സ് പള്ളി
- അരുണാപുരം പള്ളി
- പാലാ വലിയ പള്ളി
- ളാലം പഴയ പള്ളി
- മാർത്തോമാ പള്ളി
മസ്ജിദുകൾ
[തിരുത്തുക]- മസ്ജിദ്-ഉൽ -ഫലാഹ്
പ്രശസ്ത വ്യക്തികൾ
[തിരുത്തുക]- മഹാകവി പാലാ നാരായണൻ നായർ
- മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള
- കെ.എം. മാണി
- വെട്ടൂർ രാമൻനായർ.
അവലംബം
[തിരുത്തുക]- ↑ "പാലാ മുനിസിപാലിറ്റി - ചരിത്രം". Archived from the original on 2012-04-28. Retrieved 2011-06-13.
- ↑ "നഗരസഭാ ചരിത്രം". പാലാ നഗരസഭ. Archived from the original on 2013-09-14. Retrieved 2013 സെപ്റ്റംബർ 14.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link)