കച്ചോലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Kaempferia galanga
Kaemp galan 100614-3323 awr.jpg
ഇലകളുൽ പൂവും
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Kaempferia
Genus:
Species:
K. galanga
Binomial name
Kaempferia galanga
(L.)

നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചൂരി അഥവാ കച്ചോലം. (ശാസ്ത്രീയനാമം: Kaempferia galanga). ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്. വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. ഇതിന്റെ മണമുള്ള ഇഞ്ചി, മണൽ ഇഞ്ചി എന്നു പറയാറുണ്ട്.

കാണപ്പെടുന്നത്[തിരുത്തുക]

ഇത് പ്രധാനമായും കാണപ്പെടുന്നത് ചൈന, തായ്‌വാൻ, കമ്പോഡിയ, ഇന്ത്യ എന്നിവടങ്ങളിലാണ്. കൂടാതെ ഇത് വ്യവസായിക അടിസ്ഥാനത്തിൽ തെക്ക് കിഴക്ക് ഏഷ്യയിൽ കൃഷിചെയ്യപ്പെടുന്നു. ഇത് ഭക്ഷണത്തിൽ ഒരു ആയുർവേദ മരുന്നായി ഇന്തോനേഷ്യയിൽ, പ്രത്യേകിച്ചും ബാലിയിൽ ഉപയോഗിക്കുന്നു. ഇതിനെ ഇന്തോനേഷ്യയിൽ കെങ്കുർ എന്ന് അറിയപ്പെടുന്നു. ചൈനയിൽ ഇത് മരുന്നിനായി ഉപയോഗിക്കുന്നു. ഷാ ജിയാങ്ങ് എന്ന പേരിൽ ഇത് ചൈനയിലെ കടകളിൽ ലഭ്യമാണ്. [1] ഇതിനെ ചൈനയിൽ പറയുന്ന പേര് ഷാൻ നായി എന്നാണ്. (Chinese: ; pinyin: shannai).[2] നല്ല വളക്കൂറും നനവും ഉള്ള മണ്ണിൽ‌ ഇന്ത്യയിൽ എല്ലായിടത്തും ഏതു കാലാവസ്തയിലും വളരും.വേനൽ‌ കൂടുമ്പോൽ‌ ഇല കൊഴിയും.[3] ഇതിന് ചെറുതായി കർപ്പൂരത്തിന്റെ രുചിയാണ്. [1]

ഉപയോഗങ്ങൾ[തിരുത്തുക]

ഇതിന്റെ വേരിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണ കൊണ്ട് ചൈനീസ് മരുന്നുകൾ ഉണ്ടാക്കുന്നു. [4]

ഇവയിൽ നിന്നുണ്ടാക്കുന്ന തൈലം ദഹനമില്ലായ്മ, പനി, വയറു വേദന എന്നിവക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.ച്യവനപ്രാശം, മഹാരാസ്നാദി കഷായം, രാസ്നരൻഡാദി കഷായം, അഗസ്ത്യ രസായനം എന്നിവയിലെ ഒരു ചേരുവയാണ്.[3]

കച്ചോലകിഴങ്ങ് ഉണക്കിപ്പൊടിച്ചത് തേനിൽ ചേർത്ത് കഴിക്കുന്നത് ചുമ മാറാൻ നല്ലതാണു്. ഛർദ്ദിക്കു് നല്ലതാണ്. കച്ചോലം ഉത്തേജകവും വേദനസംഹാരിയും മൂത്രവർദ്ധകവും കഫനിവാരണിയും ആണ്. [5]

കൃഷിരീതി[തിരുത്തുക]

ഏപ്രിൽ, മെയ് മാസങ്ങളിൽ കാലവർഷം കനക്കുന്നതിനു മുമ്പേ കച്ചോലത്തെന്റെ കൃഷി ആരംഭിക്കും. ഒരു മീറ്റർ വീതിയും 25സെ.മീറ്റർ ഉയരവുമുള്ള തവാരാണകളിലാണ് കച്ചോലക്കിഴങ്ങുകൾ നടുന്നത്. ഹെക്റ്ററിന് 100കി.ഗ്രാം എല്ലുപൊടിയും ജൈവാംശം കുറഞ്ഞ മണ്ണാണെങ്കിൽ 100കി.ഗ്രാം ചാണകവും നടുന്നതിനു മുമ്പ് ചേർത്തുകൊടുക്കണം. നട്ട ശേഷം നന്നായി പുതയിട്ടു കൊടുക്കണം. മഴക്കാലം കഴിഞ്ഞ ശേഷം കളകൾ നീക്കം ചെയ്യണം. ഇടക്ക് പച്ചച്ചാണകം വെള്ളത്തിൽ കലക്കി ചെടികൾക്കിടയിൽ ഒഴിച്ചു കൊടുക്കുന്ന നല്ലതാണ്.[6]

[[ഇലവണ്ട്|ഇലവണ്ടുകൾ], [കറുത്തരോമപ്പുഴു], [പട്ടാളപ്പുഴു] എന്നിവയാണ് കച്ചോലത്തിന്റെ പ്രധാന ശത്രുക്കൾ. കളകൾ നീക്കി കൃഷിയിടം വൃത്തിയായി സൂക്ഷിക്കലാണ് പ്രധാന പ്രതിവിധി. ചെടിയിൽ കാണുന്ന മുട്ടകളും മറ്റും നശിപ്പിക്കണം. കീടബാധയേറ്റ ചെടികൾ പിഴുതെടുത്ത് നശിപ്പിക്കണം. ഇലവണ്ടുകൾ, കറുത്ത രോമപ്പുഴു എന്നിവക്കെത്തിരെ പുകയിലക്കഷായം ഉപയോഗിക്കാം. പട്ടാളപ്പുഴുവിന് വേപ്പിൻകുരു സത്ത് ലായനി തളിച്ചു കൊടുക്കാവുന്നതാണ്.[6]

രസാദിഗുണങ്ങൾ[തിരുത്തുക]

രസം - തിക്തം,കടു, തുവരം.

ഗുണം -കിഞ്ചിത്മ്ലം,ലഘു, തീക്ഷ്ണം.

വീര്യം - കിഞ്ചിത്ഉഷ്ണം.

വിപാകം -കടു.

പുറമെനിന്നുള്ള കണ്ണികൾ[തിരുത്തുക]

ചിത്രസഞ്ചയം[തിരുത്തുക]

ശരീരത്തിലെ പ്രവർത്തനങ്ങൾ

ദോഷകർമ്മം - വാതകഫശമനം

സ്ഥാനികകർമ്മങ്ങൾ - ബാഹ്യം - ശോഫഹരം, വേദനാസ്ഥാപനം

ആഭ്യന്തരം - പാചനേന്ദ്രിയങ്ങൾ - ദീപനം, രുച്യം, അനുലോമനം, കൃമിഘ്നം, യകൃത്ഉത്തേജകം.

രക്തചംക്രമണം - രക്തശോധകം, ശോഫശമനം.

ശ്വസനം - കഫഹരം, ശ്വാസഹിക്കാഹരം.

പ്രജനനം - ആർത്തവജനനം, വാജീകരണം. മൂത്രേന്ദ്രിയം -മൂത്രജനനം.

ത്വക് - കുഷ്ഠഘ്നം.

ശരീരതാപം - ജ്വരഹരം.

അവലംബം[തിരുത്തുക]

  1. 1.0 1.1 Van Wyk, Ben-Erik (2005), Food Plants of the World, Portland, Oregon: Timber Press, Inc, ISBN 0-88192-743-0
  2. Wu, Delin; Larsen, Kai (2000). Wu, Z. Y.; Raven, P.H.; Hong, D.Y. (സംശോധാവ്.). "Flora of China". Beijing: Science Press; St. Louis: Missouri Botanical Garden Press. പുറം. 74. ശേഖരിച്ചത് 2007-07-16. {{cite web}}: |contribution= ignored (help); Check date values in: |accessdate= (help)
  3. 3.0 3.1 കേരളത്തിലെ ഔഷധസസ്യങങൾ-- ഡോ. സി.ഐ. ജോളി, കറന്റ് ബുക്ക്സ്
  4. Kanjanapothi, D.; മുതലായവർ (2004), "Journal of Ethnopharmacology", Toxicity of crude rhizome extract of Kaempferia galanga L. (Proh Hom), വാള്യം. 90, പുറം. 359-365 {{citation}}: Explicit use of et al. in: |first= (help)
  5. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം
  6. 6.0 6.1 കച്ചോലം ആദായത്തിൽ മുമ്പൻ - ദേശാഭിമാനി 2015 ഡിസംബർ ( സോമു മലപ്പട്ടം)-[1]
"https://ml.wikipedia.org/w/index.php?title=കച്ചോലം&oldid=3627366" എന്ന താളിൽനിന്ന് ശേഖരിച്ചത്