പനങ്കുടന്ത അരുവി
Jump to navigation
Jump to search
പനങ്കുടന്ത അരുവി പത്തനംതിട്ട ജില്ലയിലെ കുരുമ്പൻമൂഴി ഗ്രാമത്തിൻറെ കിഴക്കുഭാഗത്ത് ശബരിമല വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ഒരു വെളളച്ചാട്ടമാണ്. ശബരിമലയുടെ ഉൾക്കാടുകളിലെ മലനിരകളിൽനിന്നു രൂപപ്പെടുന്ന പമ്പാനദിയുടെ ഒരു പോഷകനദിയിലാണ് ഉയരത്തിൽനിന്നു തട്ടുതട്ടുകളായി അത്യഗാധതയിലേയ്ക്കു പതിക്കുന്ന ഈ വെള്ളച്ചാട്ടം. ഏകദേശം പതിനൊന്നു തട്ടുകളായാണ് ഈ അരുവി മലഞ്ചെരുവുകളിൽനിന്നു താഴേയ്ക്കു പതിക്കുന്നത്. ഈ വെള്ളച്ചാട്ടത്തിനു സമീപത്തെത്തുവാൻ ആദിവാസികളുടെ സഹായത്തോടെ ഉൾവനങ്ങളിലൂടെ കിഴുക്കാംതൂക്കായ മലനിരകൾ കടന്നു സഞ്ചരിക്കേണ്ടതുണ്ട്. പെരുന്തേനരുവിയിൽനിന്ന് ഏകദേശം ആറു കിലോമീറ്റർ അകലെ നാറാണംമൂഴി പഞ്ചായത്തിൽ കൊല്ലമുള വില്ലേജിൽപ്പെട്ട കുരുമ്പൻമൂഴി ആദിവാസി ഗ്രാമത്തിനു അടുത്തായിട്ടാണ് പനങ്കുടന്ത അരുവിയുടെ സ്ഥാനം.