ദാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആവശ്യമുള്ളവർക്ക് സഹായം നൽകുന്ന പ്രവർത്തനമാണ് ദാനം. ഇതൊരു മനുഷ്യത്വപരമായ നടപടിയാണ്. ആവശ്യമുള്ളവർക്ക് പണമോ സാധനങ്ങളോ സമയവും പരിശ്രമവും നൽകുന്നതിൽ ദാനം ഉൾപ്പെടുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെയാണ് ഇത് ചെയ്യുന്നത്. പാവപ്പെട്ട ആളുകൾക്ക് പണമോ ഭക്ഷണമോ നൽകുന്നത് ദാനധർമ്മത്തിന്റെ ഉദാഹരണമാണ്.[1] ദരിദ്രരോ രോഗികളോ പരിക്കേറ്റവരോ ആയ ആളുകളെ ദാനധർമ്മം നൽകേണ്ട ശരിയായ ആളുകളായി പൊതുവെ കണക്കാക്കുന്നു. അത്തരം ആളുകളെ പിന്തുണക്കാത്തപ്പോൾ അവർ പലപ്പോഴും യാചിക്കാൻ തുടങ്ങുന്നു. ഇത് അവർക്ക് അറിയാത്ത ആളുകളിൽ നിന്ന് നേരിട്ട് സഹായം ചോദിക്കുന്നു. മറ്റുള്ളവർ ചാരിറ്റബിൾ ഓർഗനൈസേഷനുകളിൽ നിന്നുള്ള പിന്തുണയെ ആശ്രയിക്കാം. ഈ സംഘടനകൾ പണവും സാധനങ്ങളും ശേഖരിച്ച് ആവശ്യമുള്ളവർക്ക് നൽകുന്നു. ഭക്ഷണം, വെള്ളം, വസ്ത്രം, ആരോഗ്യ സംരക്ഷണം, പാർപ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ നൽകുന്നതിൽ മിക്ക ചാരിറ്റികളും ശ്രദ്ധാലുക്കളാണ്.

ദാനം ഹിന്ദുമതത്തിൽ[തിരുത്തുക]

ചരിത്രം[തിരുത്തുക]

ഇന്ത്യയിൽ ദാനം, ഭിക്ഷാടനം എന്നിവ തുടങ്ങിയത് എന്നാണെന്നതിനു തെളിവുകൾ ഇല്ല. വൈദികകാലത്ത് ദാനം നടപ്പിലില്ലായിരുന്നു. യാഗങ്ങൾ നടത്തുകയായിരുന്നു അന്ന് പുണ്യം ലഭിക്കാൻ ചെയ്തിരുന്നത്. എന്നാൽ യജ്ഞം നടത്തുന്ന വൈദികർക്ക് ഉപഹാരമായി രാജാക്കന്മാർ നൽകിയിരുന്നവയെ ദാനമായി കണക്കാക്കാനും സാധിക്കില്ല. ശ്രമണരുടെ (ജൈന-ബുദ്ധമതക്കാർ) എതിർപ്പിനെ തുടർന്നാവണം യജ്ഞത്തിന്റെ സ്ഥാനത്ത് ദാനം സ്വീകരിച്ചത്. ദാനം നൽകാനും രേഖപ്പെടുത്താനും ധർമശാസ്ത്രങ്ങൾ അനുശാസിച്ചു. അങ്ങനെയാണ്‌ ദാനരേഖകളുടെ തുടക്കം. [2]ഭാരതത്തിൽ നിന്നും ലഭിച്ചിട്ടുള്ള ചരിത്രരേഖകളായ ശിലാലിഖിതങ്ങളിൽ കൂടുതലും ദാനരേഖകളാണ്‌. ക്രി.മു. 3-)ം ശതകത്തിലെ അശോകന്റെ ബ്രാഹ്മിലിഖിതങ്ങൾ ആണ്‌ ഇന്ത്യയിലുള്ള ഏറ്റവും പഴക്കം ചെന്ന ദാനരേഖകൾ.

ദാനം ചെയ്യേണ്ടതിന്റെ ആവശ്യകത യാജ്ഞവൽക്യസ്മൃതിയിലൂടെ യാജ്ഞവൽക്യൻ പരാശരനെപ്പോലുള്ള മഹർഷിമാരും അനുശാസിച്ചു. ദാനം ചെയ്യുന്നത് ബ്രാഹ്മണർക്ക് തന്നെയാകണം എന്നും നിർംബന്ധമുണ്ടായിരുന്നു. യജ്ഞങ്ങൾ കുറഞ്ഞതോടെ ബ്രാഹ്മണരുടെ ഉപജീവനമാർഗ്ഗം കുറഞ്ഞതായിരിക്കണം ഇത്തരം അനുശാസനങ്ങൾക്ക് പിന്നിൽ. അതിനായി അവർ ദാനമഹാത്മ്യങ്ങൾ എഴുതിയുണ്ടാക്കി. പരാശന്റെ കൃതിയായ ബൃഹത്പരാശര സംഹിതയിൽ ദാനം ചെയ്യുന്നവൻ സ്വർഗ്ഗം പ്രാപിക്കുമെന്നും സുഖമനുഭവിക്കുമെന്നും സമ്പൂജ്യനായിത്തീരുമെന്നും പറയുന്നു.[3] ദാനം നൽകുന്നത് ഏറ്റവും ശ്രേഷ്ഠമായ പുണ്യകർമ്മങ്ങളിൽ ഒന്നാണ്. ബ്രഹ്മജ്ഞാനം ദാനമായി നൽകുന്ന ഒരാൾ‍ക്ക് ബ്രഹ്മസായൂജ്യം കൈവരും. അഭയം നൽകുന്നവന് ഐശ്വര്യവും ധാന്യം നൽകുന്നവന് നിത്യസുഖവും ഫലം. ജലദാനം കൊടുക്കുന്നയാൾക്കു സംതൃപ്തിയും അന്നം കൊടുക്കുന്നവന് അനശ്വരസുഖവും ലഭിക്കുമത്രെ. ഗൃഹദാനം ചെയ്തവൻ ഉൽകൃഷ്ടകുടുംബങ്ങളെയും വെള്ളി ദാനം ചെയ്തവൻ സൗന്ദര്യത്തെയും ഗോദാനം ചെയ്തവൻ സൂര്യലോകത്തെയും നേടുമെന്ന് യാജ്ഞവൽക്യസ്മൃതിയിലും പ്രസ്താവിക്കുന്നു.

വൈദികകാലത്ത് ഗോക്കളായിരുന്നു സമ്പത്ത്. അന്ന് ഗോദാനമായിരുന്നു ഏറ്റവും ശ്രേഷ്ഠമായത്. പിന്നീട് ഭൂമിയിൽ കൃഷി കൂടുതലായി നടന്നു തുടങ്ങിയതോടെ ഭൂദാനവും നിലവിൽ വന്നു. സ്വർണ്ണത്തിന്റെ കണ്ടുപിടിത്തത്തിനു ശേഷം അത് വ്യാപാരങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയതിനു ശേഷം സ്വർണ്ണദാനവും നാണയവ്യവസ്ഥ വന്നപ്പോൾ നാണയവുമായി ദാനത്തിന്റെ അളവുകൾ. യാജ്ഞവൽക്യന്റെ അനുശാസനപ്രകാരം ഭൂമി പോലുള്ള ദാനം തുണിയിലോ ചെപ്പേടിലോ ശിലകളിലോ രേഖപ്പെടുത്തി വക്കണം. ഇത് ദാതാവ് തന്റെ അടയാളവും രേഖപ്പെടുത്തണം.

മനുഷ്യൻ ജീവിതത്തിൽ അറിഞ്ഞും അറിയാതെയും അനേകം ദുഷ്കൃത്യങ്ങൾ ചെയ്യാറുണ്ട്. ഇതിന് ഏക പരിഹാരമാർഗ്ഗം പ്രായശ്ചിത്തമാണ്. കലികാലത്തിൽ ദാനത്തിനാണ് വളരെ പ്രാധാന്യം ഉള്ളത്. ദാനം 4 വിധമാണ്.

യാതൊരുവിധ പ്രതിഫലവും ആഗ്രഹിക്കാതെ ചെയ്യുന്ന ദാനം നിത്യം. പാപ പരിഹാരാർത്ഥം ചെയ്യുന്ന ദാനം നൈമിത്തികം. സമ്പത്ത്, സൗഭാഗ്യം മുതലായ ഇഹലോകകാര്യസിദ്ധികൾക്കായി ചെയ്യുന്ന ദാനം കാമ്യം. ദൈവപ്രീതിക്കുവേണ്ടിമാത്രം ചെയ്യുന്ന ദാനം വിമലം. ഈ ദാനം ഉത്തമരായവരും,ദാനാർഹരായവരും ആയ ബ്രാഹ്മണന്മാർക്കാണ് ചെയ്യേണ്ടത്. ഇങ്ങനെയാണെങ്ങിലും ദാനങ്ങളിൽവച്ച് ഏറ്റവും ശ്രേഷ്ഠമായത് അന്നദാനമാണെന്ന് വിധിച്ചിട്ടുണ്ട്. അതുകൊണ്ട് പാപപരിഹാരത്തിനും പുണ്യത്തിനും അന്നദാനം ഉത്തമമാണ്‌ എന്നാൺ വിശ്വാസം.

ഇസ്ലാം മതത്തിൽ[തിരുത്തുക]

സക്കാത്ത് എന്നാണ്‌ ഇസ്ലാംമതത്തിൽ ദാനത്തെ പറയുന്നത്. ഇത്‌ ധനികൻ പാവപ്പെട്ടവരായ സകാത്തിന്റെ അവകാശികൾക്ക്‌ നൽകുന്ന ഔദാര്യമല്ല, മറിച്ച്‌ ധനികന്റെ സ്വത്തിൽ അവർക്ക്‌ അല്ലാഹു നൽകിയ അവകാശമാണ്‌ എന്നാണ്‌ ഖുർആനിൽ പറയുന്നത്. നിശ്ചിത അളവിൽ കൂടുതൽ സമ്പത്ത് കൈവശമുള്ളവർ അതിന്റ രണ്ടര ശതമാനം യാത്രക്കാർ, കടബാധ്യതയുള്ളവർ തുടങ്ങിയവർക്ക് നിർബന്ധമായും കൊടുക്കേണ്ടതാണ് സകാത്ത്. ഇത് ഒരു ദാനമല്ല മറിച്ച് വാങ്ങാൻ അർഹരായവരുട അവകാശമാണ്. എന്നാൽ കൊടുക്കൽ നിർബന്ധമില്ലാത്തതും ഏതൊരാൾക്കും കൊടുക്കാവുന്നതുമായ ദാനം സ്വദഖ എന്നാണ് അറിയപ്പെടുന്നത്.[അവലംബം ആവശ്യമാണ്]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  2. പുതുശ്ശേരി., രാമചന്ദ്രൻ (1992). കേരളചരിത്രത്തിലെ അടിസ്ഥാനരേഖകൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. ISBN 81-7638-552-2. Cite has empty unknown parameter: |coauthors= (help)
  3. ബൃഹത്പരാശരസംഹിത 8:2
"https://ml.wikipedia.org/w/index.php?title=ദാനം&oldid=3813578" എന്ന താളിൽനിന്ന് ശേഖരിച്ചത്