യാജ്ഞവൽക്യസ്മൃതി
ഹൈന്ദവം |
പരബ്രഹ്മം · ഓം |
---|
ബ്രഹ്മം |
ധർമ്മം · അർത്ഥം · കാമം · മോക്ഷം |
വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ |
മറ്റ് വിഷയങ്ങൾ
ഹിന്ദു |
ധർമ്മശാസ്ത്രഗ്രന്ഥങ്ങൾ എന്നറിയപ്പെടുന്ന പ്രാചീനമായ സംസ്കൃതസാഹിത്യ ഗ്രന്ഥങ്ങളിലെ പ്രമുഖമായ ഒന്നാണ് യാജ്ഞവൽക്യസ്മൃതി. പുരാതന ഭാരതത്തിലെ വ്യവഹാരങ്ങളിൽ പ്രമാണമായി യാജ്ഞവൽക്യസ്മൃതിയേയും പരിഗണിച്ചിരുന്നു. ഈ കൃതി രചിച്ചത് യാജ്ഞവൽക്യൻ എന്ന മഹർഷിയുടെ ശിഷ്യരിൽ ഒരാളാണെന്നാണ് കരുതുന്നത്. യാജ്ഞവൽക്യനും ശിഷ്യനും തമ്മിലുള്ള സംവാദരൂപേണയാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. നിരവധി വ്യാഖ്യാനങ്ങളും പരിഭാഷകളും രചിക്കപ്പെട്ടിട്ടുള്ള ഇതില് 1004 ശ്ലോകങ്ങളൾ ആണ് ഉള്ളതെന്ന് പറയുന്നെണ്ട്ങ്കിലും പില്ക്കാലത്ത് മുപ്പതിലേറേ പ്രക്ഷിപ്ത (interpolated) ഭാഗങ്ങൾ കടന്നുകൂടിയതിനാൽ 1034 ശ്ലോകങ്ങളാണ് ഇന്ന് ഉള്ളത്.
സ്മൃതികളില് ഏറ്റവും പ്രാചീനം മനുസ്മൃതിയാണെങ്കിലും ആധുനികര്ക്ക് ഈ കൃതിയാണ് സ്വീകാര്യമായിരുന്നത്. ഇന്ത്യയില് ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദുനിയമത്തിനായി അടിസ്ഥാനപ്പെടുത്തിയിരുന്ന പ്രമാണം ഈ സ്മൃതിയായിരുന്നു. ഇതിന്റെ ദായഭാഗം എന്ന വ്യാഖ്യാനം ബംഗാളിലും മിതാക്ഷര എന്ന വ്യാഖ്യാനം ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും പ്രാമാണികം എന്ന് ഗണിച്ചിരുന്നു.
നിരുക്തം
[തിരുത്തുക]സ്മൃതി എന്നാൽ ഓർമ്മയിലേത്, ഓർമ്മയിൽ നിന്നുണടായത് എന്നൊക്കെയാണ് അർത്ഥം. മുനിമാർ മനസ്സിൽ ഓർത്തു വച്ചത് എന്നെല്ലമാണ് അതിന്റെ അർത്ഥം. മുനിമാർ ഓർത്തിരുന്ന് പിന്നീട് മനോധർമ്മം പോലെ എഴുതിയത് . [1] യാജ്ഞവല്ക്യൻ എന്ന മഹർഷിയുടെ ധർമ്മശാസ്ത്രങ്ങൾ ആയതിനാൽ ആണ് യാജ്ഞവല്ക്യസ്മൃതി എന്ന പേര്.
രചയിതാവ്
[തിരുത്തുക]മനുസ്മൃതി മനുവും യാജ്ഞവല്ക്യസ്മൃതി യാജ്ഞവല്ക്യനും എഴുതിയതാണ് എന്നൊരു ധാരണ സാധരണക്കാർക്കിടയിൽ ഉണ്ട്. പ്രാചീനാചാര്യർ ഗ്രന്ഥരചനയിൽ തല്പരല്ലായിരുന്നു എന്ന് അനുമാനിക്കുന്നു. ഇത്തരം ശാസ്ത്രങ്ങൾ വാമൊഴിയായാണ് പകർന്നിരുന്നത്. ലേഖനവിദ്യ അത്ര എളുപ്പമായിരുന്നില്ല എന്ന കാരണവും ഇതിന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പിന്നീട് എഴുത്തു വിദ്യ താരതമ്യേന എളുപ്പമായ കാലത്ത് യാജ്ഞവല്ക്യന്റെ ശിഷ്യപരമ്പരയിൽ പെട്ട ഏതോ ശിഷ്യൻ (ശിഷ്യന്മാർ) എഴുതിയതായിരിക്കണം ഇത് എന്നാണ് വിശ്വസിക്കുന്നത്.
യാജ്ഞവൽക്യൻ ഇതിഹാസപ്രസിദ്ധമായ രാമായണത്തിലെ കഥാപാത്രമായ ജനകരാജാവിന്റെ സദസ്സിലെ പ്രമുഖനായിരുന്നു എന്ന് ഐതിഹ്യമുണ്ട്. ഇത് ഈ സ്മൃതിയിലെ അവസാന പാദത്തില് സൂചിപ്പിക്കുന്നുണ്ട്. എന്നാല് രാമായണത്തിലേതുപോലെ യാജഞവല്ക്യനും കഥാപാത്രങ്ങൾ മാത്രമോ ചരിത്രപുരുഷന്മാരോ എന്നും നിശ്ചയമില്ല.
അദ്ധ്യായങ്ങൾ
[തിരുത്തുക]ഇതില് മൂന്ന് അദ്ധ്യങ്ങൾ ഉണ്ട്. ആചാരാദ്ധ്യായം, വ്യവഹാരാദ്ധ്യായം, പ്രായശ്ചിത്താദ്ധ്യായം എന്നിവയാണവ. ഒന്നാം അദ്ധ്യായത്തിൽ വർണ്ണാശ്രമധർമ്മങ്ങളാണ് പ്രതിപാദ്യം. ബ്രഹ്മണ-ക്ഷത്രിയ-വൈശ്യ-ശൂദ്രവർണ്ണങ്ങൾ. ബ്രഹ്മചര്യ-ഗാർഹസ്ഥ്യ- വാനപ്രസ്ഥ-സംന്യാസ ആശ്രമങ്ങൾ ഇതിൽ പറയുന്നു. വർണ്ണവ്യവസ്ഥക്കിടയിലുണ്ടാവുന്ന സങ്കരജാതികളെക്കുറിച്ചും അവർ ചെയ്യേണ്ട തൊഴിയിലുകളെക്കുറിച്ചും പറയുന്നുണ്ട്. രാജധർമ്മങ്ങളും ഈ അദ്ധ്യായത്തിലാണ് പ്രതിപാദിക്കുന്നത്. വിവിധജാതികൾ അനുഷ്ഠിക്കേണ്ട ധർമ്മങ്ങൾ മാത്രമേ സ്മൃതികൾ പ്രസ്താവിക്കുന്നുള്ളൂ, അവരുടെ അവകാശങ്ങളെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല എന്നതും സുപ്രധാനമായ കാര്യമാണ്.
രണ്ടാം അദ്ധ്യായത്തിൽ സ്വത്തവകാശങ്ങൾ, ദായക്രമങ്ങൾ, സിവിൽ കുറ്റങ്ങൾ, ക്രിമിനൽ കുറ്റങ്ങൾ, അവയുടെ ശിക്ഷകൾ, വ്യവഹാര നടത്തിപ്പ്, തെളിവുഭാരം, സാക്ഷികളുടെ യോഗ്യതകൾ, ഇവയെ വിവരിക്കുന്നു. തടവ് എന്ന ശിക്ഷ നിലവിലില്ലായിരുന്നു. വ്യവഹാരം അവസാനിക്കുമ്പോൾ അത് ന്യായമായിട്ടുള്ളതാണെങ്കിൽ പ്രതിയിൽ നിന്നും വ്യവഹാരച്ചെലവുകൾ മുഴുവനും ഈടാക്കുന്ന തരത്തിലായിരുന്നു ഇതിലെ നിയമം. വില്പനനികുതി, കടത്തുകൂലി നിരക്ക്, ആർക്കൊക്കെ ആര് വഴി ഒഴിഞ്ഞുകൊടുക്കണം, ചരക്കുകളിൽ മായം ചേർത്താലുള്ള ശിക്ഷ എന്നിവയും വിവരിക്കുന്നുണ്ട്. ധർമ്മത്തിൽ നിന്നുള്ള വ്യതിചലനം എന്ത് തന്നെയായിരുന്നാലും അത് കുറ്റമായി കരുതിയിരുന്നു. അതിന് ശിക്ഷയും ഉണ്ട് [1]
മൂന്നാമദ്ധ്യായത്തിൽ പ്രായശ്ചിത്തങ്ങൾ വിവരിക്കുന്നു. കുറ്റവാളിയെ സമൂഹം ഒറ്റപ്പെടുത്തുന്നു. അവരെ ഗ്രാമത്തിനു പുറത്ത് നിർത്തുകയും ചെയ്യണം. സ്വന്തം ഗൃഹത്തിൽ നിന്നുകൊണ്ട് പ്രായശ്ചിത്തം ചെയ്യാൻ സ്ത്രീകളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ശിക്ഷ മാത്രമല്ല മനസ്സു ശുദ്ധമാവാനായി പരിഹാരം ചെയ്യണമെന്നതാണ് ഇതിനു ആധാരം. ഉപവാസം, ചാന്ദ്രായണ വ്രതം, ബ്രഹ്മചര്യം, ശീതാതപസഹനം, ഏകാന്തവാസം, ജപം എന്നിങ്ങനെയാണ് പ്രായശ്ചിത്തങ്ങൾ. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് ദണ്ഡനങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. അതിൽ പ്രായം, ആരോഗ്യം, സഹനശക്തി, കാലം, വർണ്ണം എന്നിവയും കണക്കിലെടുക്കുന്നുണ്ട്. ബ്രാഹ്മണർക്ക് എത്ര കൊടിയ അപരാധങ്ങൾക്കും എളിയ ശിക്ഷയാണ് വിധിച്ചിരുന്നത് ,എന്നാൽ താഴേക്കിടയിലേക്ക് വരുന്തോറും ശൂദ്രന്മാർക്ക് ചെറിയ തെറ്റുകൾക്ക് കടുത്ത ശിക്ഷ നല്കാനായി വിധിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ കെ.എ., കുഞ്ചക്കൻ (1991). ജാതി ചിന്തയുടെ സത്യവും മിഥ്യയും. ജഗതി, =തിരുവനന്തപുരം: ഗ്രന്ഥകർത്താ.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
കുറിപ്പുകൾ
[തിരുത്തുക]- ^ (ഇന്ന് നിർവ്വചനമില്ലാത്ത പ്രവൃത്തികൾ കുറ്റമല്ല മറിച്ച് നിയമവിധേയമാണ് എന്നത് ഓർക്കുക)