പത്തനംതിട്ട
പത്തനംതിട്ട sdn | |
---|---|
പട്ടണം | |
പത്തനംതിട്ട നഗരത്തിൻറെ ആകാശദൃശ്യം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
• Collector | ദിവ്യാ എസ് അയ്യർ |
ഉയരം | 31 മീ(102 അടി) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 689645 |
Telephone code | 91-468 |
വാഹന റെജിസ്ട്രേഷൻ | KL – 03 |
വെബ്സൈറ്റ് | www |
പത്തനംതിട്ട ജില്ലയുടെ ആസ്ഥാനമാണ് പത്തനംതിട്ട. സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര പട്ടണമാണിത്.
പേരിന് പിന്നിൽ
[തിരുത്തുക]നദിയുടെ തിട്ട (കര)യിൽ നിരനിരയായി മനോഹരമായ പത്തനങ്ങൾ (ഭവനങ്ങൾ ) ഉണ്ടായിരുന്ന നാടായിരുന്നതിനാലാണ് പത്തനംതിട്ട എന്ന പേരുണ്ടായതെന്നു പൊതുവേ കരുതപ്പെടുന്നു.[1] എന്നാൽ ഈ സ്ഥലനാമോത്പത്തിയെക്കുറിച്ച് രസകരങ്ങളായ മറ്റ് അഭിപ്രായങ്ങളുമുണ്ട്. പുരാതനകാലത്ത് വിവിധ ജാതിയിൽപ്പെട്ട പത്ത് ജനവിഭാഗക്കാർ താമസിച്ചിരുന്ന ജനപദം എന്ന അർത്ഥത്തിൽ “പത്ത് ഇനം തിട്ട” എന്ന് ഇവിടം വിളിക്കപ്പെട്ടിരുന്നുവെന്നും പിന്നീടത് ലോപിച്ച് പത്തനംതിട്ടയെന്നായി എന്നാണ് അത്തരത്തിലുള്ള ഒരു അഭിപ്രായം.[2] ധർമ്മരാജാവിന്റെ കാലത്ത് തിരുവിതാംകൂറിലേക്ക് ആവശ്യമുള്ള ചരക്കുകൾ എത്തിച്ചുകൊടുത്തിരുന്ന പ്രമുഖനായൊരു പത്താൻ വ്യാപാരി ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിനും അനുയായികൾക്കും താമസിക്കുന്നതിനായി രാജാവിന്റെ അനുമതിയോടെ ഈ പ്രദേശത്ത് കുറച്ചു സ്ഥലം ചുറ്റുമതിൽ കെട്ടി മറച്ചുനൽകിയെന്നും, അങ്ങനെ ഈ സ്ഥലം ആദ്യമൊക്കെ “പഠാണിതിട്ട” എന്ന് വിളിക്കപ്പെട്ടുവെന്നും, പിൽക്കാലത്ത് അത് പത്തനംതിട്ട എന്ന് ശബ്ദഭേദം വന്നുവെന്നുമാണ് മറ്റൊരഭിപ്രായം.
ചരിത്രം
[തിരുത്തുക]ആധിമകാല രാജവംസമായിരുന്ന ആയ് വംശം തെക്ക് നാഗർകോവിൽ മുതൽ തിരുവല്ല വരെ വ്യാപിച്ചു കിടന്നിരുന്നു.പമ്പയെ ബാരിസ് എന്നാണ് പഴയ ചരിത്രരേഖകളിൽ വിളിച്ചിരുന്നത്. ആയ് രാജാക്കന്മാർ ശക്തി ക്ഷയിച്ചപ്പോഴൊക്കെ അവരുടെ ഈ വടക്കനതിർത്തി ചേരന്മാർ ആക്രമിച്ചു കീഴടക്കാരുണ്ട്. അങ്ങനെ ചേരന്റെയും ആയ് രാജവംശത്തിന്റെയും ചിലപ്പോൾ പാണ്ട്യരാജാവിന്റെയും ഭരണത്തിലിരുന്ന പ്രദേശങ്ങളാണ് പിന്നീട് കായംകുളം രാജാവിന്റെ അധീനതയിലായത്. എന്നാൽ 1746 ല് മാർത്താണ്ടവർമ കായംകുളം രാജ്യം പിടിച്ചെടുക്കുകയും തിരുവിതംകുറിനോട് ചേർക്കുകയും ചെയ്ത്. പുരാതനകാലം മുതൽ തന്നെ ഒരു വാണിജ്യകേന്ദ്രമെന്ന പ്രശസ്തി പത്തനംതിട്ടയ്ക്കുണ്ടായിരുന്നു. മലഞ്ചരക്കുകൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ പത്തനംതിട്ടയിൽ നിന്നും അച്ചൻകോവിലാറ്റിലൂടെ ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ചിരുന്നു. വാണിജ്യകേന്ദ്രം പിൽക്കാലത്തൊരു ഉപ്പു പണ്ടകശാല മാത്രമായി ഒതുങ്ങി. പിന്നീട് കേരളപ്പിറവിക്ക് ശേഷം ഏതാണ്ട് കാൽ നൂറ്റാണ്ട് കാലം കൊല്ലം,ആലപ്പുഴ,ഇടുക്കി,കോട്ടയം എന്നീ ജില്ലകളിലായി വ്യാപിച്ചുകിടന്ന പ്രദേശങ്ങൾ ചേർത്ത് പത്തനംതിട്ട ജില്ല എന്ന 1982 നവംബർ 1നു നിലവിൽ വന്നു. ഈ പ്രദേശത്തെ ആദ്യകാലം മുതലേയുള്ള സുപ്രധാന ഗതാഗത പാതകളാണ് ടി.കെ റോഡ്, പുനലൂർ - മൂവാറ്റുപുഴ റോഡ് എന്നിവ.
പത്തനംതിട്ട ജില്ലക്കാരായ പ്രശസ്ത വ്യക്തികൾ
[തിരുത്തുക]ഇന്ത്യയുടെ സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജി എം. ഫാത്തിമ ബീവി.
[തിരുത്തുക]കവികൾ, സാഹിത്യകാരന്മാർ
[തിരുത്തുക]ചലച്ചിത്രപ്രവർത്തകർ
[തിരുത്തുക]- പ്രതാപചന്ദ്രൻ - നടൻ
- മോഹൻലാൽ - നടൻ
- ക്യാപ്റ്റൻ രാജു - നടൻ
- അനു വി. കടമ്മനിട്ട - ഗായകൻ
- ബി. ഉണ്ണികൃഷ്ണൻ - സംവിധായകൻ, തിരക്കഥാകൃത്ത്
- അനു പുരുഷോത്ത് - സംവിധായകൻ, തിരക്കഥാകൃത്ത്
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-04-10. Retrieved 2009-09-18.
- ↑ "ചരിത്രം, സാമൂഹ്യ-സാംസ്കാരിക ചരിത്രം". പത്തനംതിട്ട മുനിസിപ്പാലിറ്റി. Archived from the original on 2019-07-24. Retrieved 31 ജൂലൈ 2019.