ഉത്സവം (ചലച്ചിത്രം)
ഉത്സവം | |
---|---|
സംവിധാനം | ഐ.വി.ശശി |
നിർമ്മാണം | എം.പി. രാമചന്ദ്രൻ |
കഥ | എ. ഷെരീഫ് |
തിരക്കഥ | എ. ഷെരീഫ് |
സംഭാഷണം | എ. ഷെരീഫ് |
അഭിനേതാക്കൾ | സുകുമാരൻ രാഘവൻ കെ.പി. ഉമ്മർ വിൻസന്റ് ശ്രീവിദ്യ എം.ജി.സോമൻ കുതിരവട്ടം പപ്പു കവിയൂർ പൊന്നമ്മ |
സംഗീതം | എ.ടി. ഉമ്മർ |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ജി. വെങ്കിട്ടരാമൻ |
ചിത്രസംയോജനം | കെ. നാരായണൻ |
വിതരണം | ഷീബ ഫിലിംസ് |
റിലീസിങ് തീയതി | 21/11/1975 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1975-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉത്സവം. ചിത്രത്തിന്റെ നിർമ്മാതാവ് എം.പി. രാമചന്ദ്രനായിരുന്നു. ഷീബ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1975 നവംബർ 21-ന് പ്രദർശനശാലകളിലെത്തി.[1]. ഈ ചലച്ചിത്രത്തിന്റെ സംഗീതസംവിധാനം എ.ടി. ഉമ്മറാണ് നിർവ്വഹിച്ചത്. ക്യാമറ ജി വെങ്കിട്ടരാമനും ചിത്രസംയോജനം കെ നാരായണനും നിർവ്വഹിച്ചിരിക്കുന്നു.
കഥാസാരം
[തിരുത്തുക]കുടിവെള്ളത്തിനായുള്ള ഒരു നാടിന്റെ കാത്തിരിപ്പും ഒരു റിസർവോയർ സ്ഥാപിക്കുന്നതിനിടയിൽ ആ തുരുത്തിൽ നടക്കുന്ന സംഭവവികാസങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം. വാസു (കെ.പി. ഉമ്മർ), ഗോപി ( രാഘവൻ), ബാബു (വിൻസന്റ്) എന്ന മൂന്ന് കഥാപാത്രങ്ങളും അവരുടെ കാമുകിമാരായ ലീലയും (റാണി ചന്ദ്ര) സുമതിയും (ശ്രീവിദ്യ) ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്ത്രീ പുരുഷ ബന്ധങ്ങളിലെ സ്നേഹവും കാമവും ഇഷ്ടവുമെല്ലാം ഈ യുവബന്ധങ്ങളിൽ ഇട കലരുന്നു. ധനാധിഷ്ടിതമായി മക്കളുടെ വിവാഹത്തെ കാണുന്ന കാരണവന്മാരും ഇതിൽ കഥാപാത്രങ്ങളായി കടന്നുവരുന്നു. നാടിന്റെ വികസനത്തെക്കാൾ സ്വന്തം വളർച്ച കാണുന്ന രാഷ്ട്രീയനേതൃത്വവും ഇവിടെ വിമർശിക്കപ്പെടുന്നു.
അഭിനേതാക്കൾ
[തിരുത്തുക]ക്ര.നം. | താരം | വേഷം |
---|---|---|
1 | കെ.പി. ഉമ്മർ | വാസു |
2 | രാഘവൻ | ഗോപി |
3 | എം.ജി.സോമൻ | ഭാർഗ്ഗവൻ ചട്ടമ്പി |
4 | ശ്രീവിദ്യ | സുമതി (വാസുവിന്റെ പെങ്ങൾ) |
5 | ശങ്കരാടി | മുതലാളീയുടെ ശിങ്കിടി |
6 | ആലുമ്മൂടൻ | സ്വലേ |
7 | റാണി ചന്ദ്ര | ലീല |
8 | സുകുമാരൻ | ചായക്കടക്കാരൻ നാണു |
9 | പ്രതാപചന്ദ്രൻ | കോണ്ട്രാക്റ്റർ |
10 | ജനാർദ്ദനൻ | പഞ്ചായത്ത് പ്രസിഡണ്ട് ഔസെപ്പ് മുതലാളി |
11 | കുതിരവട്ടം പപ്പു | മീൻ പരമു |
12 | ബഹദൂർ | എരുമ വേലു |
13 | കവിയൂർ പൊന്നമ്മ | ഗോപിയുടെ അമ്മ |
14 | വിൻസന്റ് | ബാബു (എഞ്ചിനീർ) |
15 | സാധന | കല്യാണി (പരമുവിന്റെ ഭാര്യ) |
ഗാനങ്ങൾ
[തിരുത്തുക]പൂവച്ചൽ ഖാദറിന്റെ വരികൾക്ക് എ.ടി. ഉമ്മർ ഈണം നൽകിയിരിക്കുന്നു,
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | സ്വയംവരത്തിനു | യേശുദാസ്, എസ്. ജാനകി | പൂവച്ചൽ ഖാദർ | എ.ടി. ഉമ്മർ |
2 | കരിമ്പുകൊണ്ടൊരു | പി. മാധുരി | പൂവച്ചൽ ഖാർദർ | എ.ടി. ഉമ്മർ |
3 | ഏകാന്തതയുടെ കടവിൽ | യേശുദാസ് | പൂവച്ചൽ ഖാദർ | എ.ടി. ഉമ്മർ |
4 | ആദ്യസമാഗമലജ്ജയിൽ | യേശുദാസ്, എസ്. ജാനകി | പൂവച്ചൽ ഖാദർ | എ.ടി. ഉമ്മർ |
അവലംബം
[തിരുത്തുക]- ↑ മലയാളസംഗീതം.ഇൻഫൊയിൽ നിന്ന് ഉത്സവം
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.malayalasangeetham.info/m.php?1468.
{{cite web}}
: Missing or empty|title=
(help)മലയാളം മൂവി ഡാറ്റാബേസ്.
ചിത്രം കാണുവാൻ
[തിരുത്തുക]- Pages using the JsonConfig extension
- 1975-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- വിൻസെന്റ് അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എം.ജി. സോമൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബിഷപ്മൂർ കോളജ് വിക്കിപോഷണയജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങൾ
- ഐ.വി. ശശി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കെ. നാരായണൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- ആലപ്പി ഷെരീഫ് തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- ഖാദർ-ഉമ്മർ ഗാനങ്ങൾ