Jump to content

റാണി ചന്ദ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാണി ചന്ദ്ര
ജനനം
കൊച്ചി, കേരളം, ഇന്ത്യ
മരണം12 ഒക്ടോബർ 1976
മരണ കാരണംPlane crash
മാതാപിതാക്ക(ൾ)ചന്ദ്രൻ, കാന്തിമതി

മണ്മറഞ്ഞ ഒരു മലയാളചലച്ചിത്രനടിയാണ് റാണി ചന്ദ്ര. ഇംഗ്ലീഷ്: Rani Chandra. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള റാണി ചന്ദ്ര 1976 ൽ ഒരു വിമാനപകടത്തിൽ അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം മരണമടയുകയായിരുന്നു.

ജീവിതരേഖ

[തിരുത്തുക]

ഫോർട്ട് കൊച്ചിയിലെ ഒരു ഇടത്തരം കുടംബത്തിൽ 1949ൽ ആണു് റാണിചന്ദ്ര ജനിച്ചത്. പിതാവ് ചന്ദ്രൻ മാതാവ് കാന്തിമതി. നാലു സഹോദരിമാരും ഒരു സഹോദരനുമുണ്ടു്. ബാല്യത്തിൽ തന്നെ നൃത്തം അഭ്യസിച്ചു തുടങ്ങി. എറണാകുളം സെന്റ് തെരേസാസിലായിരുന്നു കോളേജ് വിദ്യാഭ്യാസം. ഈ സമയത്ത് സ്വന്തമായി ഒരു ഡാൻസ് ട്രൂപ്പ് നടത്തിയിരുന്നു. ആ വർഷം എറണാകുളത്തു നടന്ന മിസ് കേരള മത്സരത്തിൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടു. അതോടെ ചലച്ചിത്രനിർമ്മാതാക്കളുടെ ശ്രദ്ധയിൽ പെട്ട റാണി സിനിമയിൽ എത്തി.

ചലച്ചിത്രരേഖ

[തിരുത്തുക]

ആദ്യ ചിത്രം അഞ്ചു സുന്ദരികൾ ആയിരുന്നു. ചലച്ചിത്ര വേദിക്കു വാഗ്ദാനമാണു താനെന്ന് ആദ്യചിത്രം തന്നെ തെളിയിച്ചു. ഉത്സവം എന്ന ചിത്രത്തിലാണു് റാണി ചന്ദ്ര ഏറ്റവും മികച്ച അഭിനയം കാഴ്ചവച്ചതു്. ഡോക്ടർ ബാലകൃഷ്ണൻ നിർമ്മിച്ച സിന്ദൂരം റാണിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നാണു്. കെ ജി ജോർജ് സംവിധാനം ചെയ്ത സ്വപ്നാടനം എന്ന ചിത്രത്തിലെ അഭിനയത്തിനു് റാണിചന്ദ്ര മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടി.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
ചിത്രം വർഷം നിർമ്മാണം സംവിധാനം
പാവപ്പെട്ടവൾ 1967 മൂവീ മാസ്റ്റേഴ്സ് പി എ തോമസ്സ്
അനാഛാദനം 1968 എം രാജു മാത്തൻ എം കൃഷ്ണൻ നായർ
അഞ്ചു സുന്ദരികൾ 1968 കാസിം വെങ്ങോല എം കൃഷ്ണൻ നായർ
വിവാഹം സ്വർഗ്ഗത്തിൽ 1970 പി‌എ മുഹമ്മദ് കാസ്സിം ജെ ഡി തോട്ടാൻ
പ്രതിദ്ധ്വനി 1971 ഉപാസന വിപിൻദാസ്
വിവാഹസമ്മാനം 1971 അരുണ പ്രൊഡക്ഷൻസ് ജെ ഡി തോട്ടാൻ
ദേവി 1972 എം ഓ ജോസഫ് കെ എസ് സേതുമാധവൻ
ശ്രീ ഗുരുവായൂരപ്പൻ 1972 പി സുബ്രമണ്യം പി സുബ്രമണ്യം
പുത്രകാമേഷ്ടി 1972 പി എസ് ചെട്ടി ,പി അപ്പു നായർ ക്രോസ്ബെൽറ്റ് മണി
ചെമ്പരത്തി 1972 എസ്‌ കെ നായർ പി എൻ മേനോൻ
ബ്രഹ്മചാരി 1972 തിരുപ്പതി ചെട്ടിയാർ ,എസ്‌ എസ്‌ ടി സുബ്രഹ്മണ്യൻ ,എസ്‌ എസ്‌ ടി ലക്ഷ്മണൻ ശശികുമാർ
ഓമന 1972 ജെ ഡി തോട്ടാൻ ജെ ഡി തോട്ടാൻ
ദൃക് സാക്ഷി 1973 സി ജെ ബേബി പി ജി വാസുദേവൻ
അജ്ഞാതവാസം 1973 കെ പി കൊട്ടാരക്കര എ ബി രാജ്
കാപാലിക 1973 സി പി ശ്രീധരൻ ,അപ്പു നായർ ,കെ വി നായർ ക്രോസ്ബെൽറ്റ് മണി
ജീസസ്‌ 1973 തോമസ് പി എ തോമസ്സ്
ആരാധിക 1973 ജി പി ബാലൻ ബി കെ പൊറ്റക്കാട്
പച്ചനോട്ടുകൾ 1973 കെ പി കൊട്ടാരക്കര എ ബി രാജ്
റാഗിംഗ്‌ 1973 ഹരിശ്രീ പ്രൊഡക്ഷൻസ് എൻ എൻ പിഷാരടി
കാലചക്രം 1973 എ രഘുനാഥ് കെ നാരായണൻ
പോലിസ്‌ അറിയരുതു 1973 എം എസ് സെന്തിൽ കുമാർ എം എസ് സെന്തിൽ കുമാർ
കാറ്റു വിതച്ചവൻ 1973 റവ. സുവി റവ. സുവി
ഉദയം 1973 സുചിത്രമഞ്ജരി പി ഭാസ്കരൻ
സ്വപ്നം 1973 ശിവൻ ബാബു നന്തൻകോട്
സൌന്ദര്യപൂജ 1973 അജയചിത്ര ബി കെ പൊറ്റക്കാട്
നെല്ല് 1974 എൻ പി അലി രാമു കാര്യാട്ട്
കാമിനി 1974 എച്ച് എച്ച് അബ്ദുള്ള സേട്ട് ,അൻവർ സുബൈർ
യൗവനം 1974 പി സുബ്രമണ്യം ബാബു നന്തൻകോട്
സപ്തസ്വരങ്ങൾ 1974 എം എസ് നാരായണൻ ബേബി
ശാപമോക്ഷം 1974 കാർട്ടൂണിസ്റ്റ് തോമസ് ജേസി
ദേവി കന്യാകുമാരി 1974 പി സുബ്രമണ്യം പി സുബ്രമണ്യം
പൂന്തേനരുവി 1974 വി എം ചാണ്ടി ,സി സി ബേബി ശശികുമാർ
നാത്തൂൻ 1974 കെ. അബ്ദുള്ള ,എം ഓ ദേവസ്യ കെ നാരായണൻ
ഭൂഗോളം തിരിയുന്നു 1974 ശ്രീകുമാരൻ തമ്പി ശ്രീകുമാരൻ തമ്പി
സ്വർണ്ണവിഗ്രഹം 1974 മോഹൻ ഗാന്ധിരാമൻ മോഹൻ ഗാന്ധിരാമൻ
സ്വാമി അയ്യപ്പൻ 1975 പി സുബ്രമണ്യം പി സുബ്രമണ്യം
ബോയ്‌ ഫ്രണ്ട്‌ 1975 വേണുഗോപാല മേനോൻ വേണുഗോപാല മേനോൻ
ഉല്ലാസയാത്ര 1975 രവികുമാർ എ ബി രാജ്
ലവ്‌ മാര്യേജ്‌ 1975 ജി പി ബാലൻ ടി ഹരിഹരൻ
ഉത്സവം 1975 എം പി രാമചന്ദ്രൻ ഐ വി ശശി
ഓടക്കുഴൽ 1975 എം പി നവകുമാർ പി എൻ മേനോൻ
ചലനം 1975 പൊൻ‌കുന്നം വർക്കി എൻ ആർ പിള്ള
അയോദ്ധ്യ 1975 എസ് പാവമണി പി എൻ സുന്ദരം
മുച്ചീട്ടുകളിക്കാരന്റെ മകൾ 1975 എസ്‌ കെ നായർ തോപ്പിൽ ഭാസി
ഹലോ ഡാർലിംഗ്‌ 1975 ആർ‌ എസ് ശ്രീനിവാസൻ എ ബി രാജ്
സ്വർണ്ണ മൽസ്യം 1975 പി‌എം ശ്രീനിവാസൻ ബി കെ പൊറ്റക്കാട്
ക്രിമിനൽസ്‌ 1975 സലാം കാരശ്ശേരി എസ് ബാബു
മത്സരം 1975 ജൂലിയറ്റ് പ്രൊഡക്ഷൻ കെ നാരായണൻ
ആലിംഗനം 1976 എം പി രാമചന്ദ്രൻ ഐ വി ശശി
ഉദ്യാനലക്ഷ്മി 1976 പി സുബ്രമണ്യം കെ എസ് ഗോപാലകൃഷ്ണൻ ,സുഭാഷ്
അഭിനന്ദനം 1976 എ രഘുനാഥ് ഐ വി ശശി
സ്വിമ്മിംഗ്‌ പൂൾ 1976 തയ്യിൽ കുഞ്ഞിക്കണ്ടൻ ശശികുമാർ
ലക്ഷ്മിവിജയം 1976 എ ജി അബ്രഹാം കെ പി കുമാരൻ
മധുരം തിരുമധുരം 1976 അമ്മിണി മാധവൻ ഡോ ബാലകൃഷ്ണൻ
മുത്ത് 1976 ഡോ തോമസ് മാത്യു എൻ എൻ പിഷാരടി
മല്ലനും മാതേവനും 1976 എം കുഞ്ചാക്കോ എം കുഞ്ചാക്കോ
കേണലും കലക്ടറും 1976 പി സുകുമാരൻ എം എം നേശൻ
അനാവരണം 1976 ചെറുപുഷ്പം ഫിലിംസ് എ വിൻസന്റ്
ചിരിക്കുടുക്ക 1976 ബേബി എ ബി രാജ്
സ്വപ്നാടനം 1976 മുഹമ്മദ് ബാപ്പു കെ ജി ജോർജ്ജ്
അയൽക്കാരി 1976 എ രഘുനാഥ് ഐ വി ശശി
അംബ അംബിക അംബാലിക 1976 പി സുബ്രമണ്യം പി സുബ്രമണ്യം
സിന്ദൂരം 1976 ഡോ ബാലകൃഷ്ണൻ ജേസി
മുഹൂർത്തങ്ങൾ 1977 പീപ്പിൾ കമ്പയിൻസ് പി എം ബെന്നി
ആശീർവ്വാദം 1977 തയ്യിൽ കുഞ്ഞിക്കണ്ടൻ ഐ വി ശശി
ഊഞ്ഞാൽ 1977 എ രഘുനാഥ് ഐ വി ശശി
കൈതപ്പൂ 1978 മധു ,എം മണി രഘുരാമൻ
തണൽ 1978 വിക്രമൻ നായർ രാജീവ്നാഥ്
സൗന്ദര്യം 1978 U മുത്തപ്പൻ മൂവീസ് തരം തിരിക്കാത്തത്
ലഹരി 1 982 __ ടി കെ രാമചന്ദ്

1976 സെപ്റ്റംബർ 12ന് റാണി ചന്ദ്രയും അമ്മയും സഹോദരിമാരും ബോംബെയിൽ നിന്ന് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു.[1][2] വിമാനം തീ പിടിക്കുകയായിരുന്നു. നൃത്താവതരണത്തിനു ശേഷം തിരിച്ചുവരികയായിരുന്നു അവർ.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയർബുക്ക് - 2010

  1. http://malayalam.oneindia.in/movies/tribute/2011/10-13-actress-rani-chandra-remembrance-1-aid0166.html
  2. http://malayalam.webdunia.com/entertainment/film/profile/0710/12/1071012007_1.htm

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റാണി_ചന്ദ്ര&oldid=3995874" എന്ന താളിൽനിന്ന് ശേഖരിച്ചത്