രാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രാഘവൻ
രാഘവൻ
ജനനം1941 ഡിസംബർ 12
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്ര നടൻ
സജീവം1968 മുതൽ ഇതുവരെ
ജീവിത പങ്കാളി(കൾ)ശോഭ
കുട്ടി(കൾ)ജിഷ്ണു
ജ്യോൽസന
മാതാപിതാക്കൾആലിങ്കൽ ചത്തുക്കുട്ടി
കല്യാണി

മലയാളചലച്ചിത്രമേഖലയിലെ പ്രസിദ്ധനായ ഒരു നടനാണ് ആലിങ്കൽ രാഘവൻ (ജനനം: ഡിസംബർ 12, 1941). കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ രാഘവൻ നൂറോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അന്തരിച്ച പ്രമുഖ നടൻ ജിഷ്ണു ഇദ്ദേഹത്തിന്റെ മകനായിരുന്നു.

ബാല്യവും വിദ്യാഭ്യാസവും[തിരുത്തുക]

1941 ഡിസംബർ 12-ന് ആലിങ്കൽ ചാത്തുക്കുട്ടിയുടെയും കല്യാണിയുടെയും മകനായി കണ്ണൂരിലെ തളിപ്പറമ്പിൽ പൂക്കോത്തു തെരുവിൽ രാഘവൻ ജനിച്ചു.[1] തളിപ്പറമ്പിലെ മൂത്തേടത്ത് ഹൈസ്കൂളിൽ സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലും പഠിച്ചു. മധുരയിലെ ഗ്രാമീണ ഇൻസ്റ്റിട്യൂട്ടിൽ നിന്നും റൂറൽ എഡ്യൂക്കേഷനിൽ ബിരുദം നേടിയ രാഘവൻ ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിപ്ലോമയും കരസ്തമാക്കി.[1]

അഭിനയജീവിതം[തിരുത്തുക]

പ്രീ-യൂണിവേഴ്സിറ്റിക്കു ശേഷം രണ്ടു വർഷം ടാഗോർ കലാസമിതിയിൽ നടനായി. മംഗലാപുരം, കൂർഗ്, മർക്കാറാ തുടങ്ങി കേരളത്തിനു പുറത്തും നാടകം അവതരിപ്പിച്ചു. കന്നഡയിൽ ഓരുകെ മഹാസഭ്യ എന്ന ചലച്ചിത്രം ചെയ്തു. പിന്നീട് ചൗക്കട ദ്വീപ് എന്ന കന്നഡ ചിത്രത്തിൽ നായകനായി അഭിനയിച്ചു. 1968-ൽ പുറത്തുവന്ന കായൽക്കരയിൽ ആണ് രാഘവന്റെ ആദ്യ മലയാള ചിത്രം. അതിനുശേഷം അഭയം, ചെമ്പരത്തി എന്നീ ചിത്രങ്ങളിൽ കൂടി അഭിനയിച്ചു. നൂറോളം ചിത്രങ്ങളിൽ ഇതിനോടകം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.[1]

സീരിയലുകളിൽ[തിരുത്തുക]

ദൂരദർശൻ ആദ്യം സംപ്രേഷണം ചെയ്ത ഇവരും മനുഷ്യരാണ് എന്ന പരമ്പരയിൽ രാഘവൻ ആയിരുന്നു നായകൻ. കൈരളിവിലാസം ലോഡ്ജ് രണ്ടാമത്തെ പരമ്പരയും.[1]

കുടുംബം[തിരുത്തുക]

ശോഭയാണ് രാഘവന്റെ ഭാര്യ. പരേതനായ നടൻ ജിഷ്ണുവും ജ്യോത്സ്നയുമാണ് മക്കൾ. സിനിമയുടെ തിരക്കുകളിൽ നിന്നെല്ലാം മാറി രാഘവൻ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു.[1]

അഭിയയിച്ച ചിത്രങ്ങൾ[തിരുത്തുക]

 1. ആട്ടകഥ (2013)
 2. ഓർഡിനറി] (2012)
 3. സീൻ ഒന്നു നമ്മുടെ വീട് (2012)
 4. ശ്വാന്തം ഭാര്യ സിന്ദാബാദ് (2010)
 5. മേഘമൽഹാർ (2001)
 6. ഇന്ദ്രിയം (2000)
 7. അത്യുന്നതങ്ങളിൽ കൂടാരം പനിതവർ (1997)
 8. കുലം (1997)
 9. അവൻ അനന്ദപത്മനാഭൻ (1994)
 10. പ്രിയപ്പെട്ട കുക്കു (1992)
 11. അദ്വൈതം (1992)
 12. എവിഡൻസ് (1988)
 13. 1921 (ചലച്ചിത്രം)
 14. എല്ലാവർക്കും നന്മകൾ (1987)
 15. ചേക്കേറനൊരു ചില്ല
 16. ഞാൻ പിറന്ന നാട്ടിൽ (1985)
 17. രംഗം (1985)
 18. പൊന്മുടി (1982)
 19. ലഹരി (1982)
 20. പഞ്ചപാണ്ഡവർ (1981)
 21. വാടക വീട്ടിലെ അതിഥി (1981)
 22. അധികാരം (1980)
 23. ഇവർ (1980)
 24. സരസ്വതീയം (1980)
 25. അമ്മയും മക്കളും (1980)
 26. അങ്ങാടി (1980)
 27. ഈശ്വര ജഗതീശ്വര (1979)
 28. ഹൃദയമതിന്റെനിറങ്ങൾ (1979)
 29. കണ്ണുകൾ (1979)
 30. ലജ്ജാവതി (1979)
 31. രാജവീധി (1979)
 32. അമൃതചുംബനം (1979)
 33. ഇവൾ ഒരു നാടോടി (1979)
 34. ജിമ്മി (1979)
 35. ഒറ്റപ്പെട്ടവർ (1979)
 36. ഇന്ദ്രധനുഷ് (1979)
 37. അജ്ഞാത തീരങ്ങൾ (1979)
 38. രജു റഹിം (1978
 39. അനുമോദനം (1978)
 40. റൗഡി രാമു (1978)
 41. ബലപരീക്ഷണം (1978)
 42. ഹേമന്ദരാത്രി (1978)
 43. കൈതപ്പൂ (1978)
 44. വാടകയ്ക്കു ഒരു ഹൃദയം (1978)
 45. പ്രിയദർശിനി (1978)
 46. വരദക്ഷിണ (1977)
 47. വിടരുന്ന മൊട്ടുകൾ (1977)
 48. ഊഞ്ഞാൽ (1977)
 49. ടാക്സി ഡ്രൈവർ (1977)
 50. രാജപരമ്പര (1977)
 51. ശുക്രദശ (1977)
 52. ആദ്യപാഠം (1977)
 53. മനസ്സൊരു മയിൽ (1977)
 54. ശ്രീമുരുകൻ (1977)
 55. പാൽക്കടൽ (1976)
 56. അംബ അംബിക അംബാലിക് (1976)
 57. മാനസവീണ (1976)
 58. ലൈറ്റ് ഹൗസ് (1976)
 59. മധുരം തിരുമധുരം (1976)
 60. ഹൃദയം ഒരു ക്ഷേത്രം (1976)
 61. ആലിംഗനം (1976)
 62. മൽസരം (1975)
 63. അയോദ്ധ്യ (1975)
 64. ഭാര്യയില്ല്ലാത്ത രാത്രി (1975)
 65. ഉത്സവം (1975)
 66. മധുരപ്പതിനേഴ് (1975)
 67. നിർമ്മല (1975)
 68. സ്വമി അയ്യപ്പൻ (1975)
 69. പട്ടഭിഷേകം (1974)
 70. പാതിരാവും പകൽവെളിച്ചവും (1974)
 71. സ്വർണ്ണ വിഗ്രഹം (1974)
 72. ഭൂഗോളം തിരിയുന്നു (1974)
 73. നഗരം സാഗരം (1974)
 74. അയലത്തെ സുന്ദരി (1974)
 75. മോഹം (1974)
 76. രാജഹംസം (1974)
 77. സപ്ത സ്വരങ്ങൾ (1974)
 78. യൗവനം (1974)
 79. കാമിനി (1974)
 80. ചഞ്ചല (1974)
 81. ഉർവശി ഭാരതി (1973)
 82. സ്വർഗ പുത്രി (1973)
 83. ആശാചക്രം (1973)
 84. ഉദയം (1973)
 85. പ്രേതങ്ങളുടെ താഴ്‌വര (1973)
 86. നഖങ്ങൾ (1973)
 87. ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു (1973)
 88. ആരാധിക (1973)
 89. പെരിയാർ (1973)
 90. ഗായത്രി (1973)
 91. മഴക്കാർ (1973)
 92. ദർശനം (1973)
 93. ചായം (1973)
 94. ചെമ്പരത്തി (1972)
 95. നൃത്തശാല (1972)
 96. ഉമ്മാച്ചു (1971)
 97. ആഭിജാത്യം (1971)
 98. പ്രതിധ്വനി (1971)
 99. തപസ്വിനി (1971)
 100. സി.ഐ.ഡി. നസീർ (1971)
 101. അമ്മയെന്ന സ്ത്രീ (1970)
 102. അഭയം (1970)
 103. കുറ്റവാളി (1970)
 104. വീട്ടു മൃഗം (1969)
 105. റെസ്റ്റ് ഹൗസ് (1969)
 106. കായൽക്കരയിൽ (1968)

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാഘവൻ&oldid=3087652" എന്ന താളിൽനിന്ന് ശേഖരിച്ചത്