ആലിംഗനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആലിംഗനം(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആലിംഗനം
Promotional Poster
സംവിധാനംഐ. വി. ശശി
നിർമ്മാണംഎം.പി.രാമചന്ദ്രൻ
രചനഷരീഫ്
തിരക്കഥഷരീഫ്
അഭിനേതാക്കൾശ്രീദേവി
രാഘവൻ
റാണി ചന്ദ്ര
വിൻസന്റ്
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംവിപിൻ ദാസ്
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോമുരളി മൂവീസ്
വിതരണംസിതാര പിക്ചേഴ്സ്
റിലീസിങ് തീയതി
  • 26 നവംബർ 1976 (1976-11-26)
രാജ്യംഭാരതം
ഭാഷമലയാളം

എം.പി. രാമചന്ദ്രൻ നിർമ്മിച്ച് ഷരീഫ്കഥ തിരക്കഥ എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത് 1976ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് ആലിംഗനം (English: Aalinganam). ശ്രീദേവി,രാഘവൻ,റാണി ചന്ദ്ര,വിൻസന്റ് എന്നിവർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എ.ടി. ഉമ്മർ സംഗീതം നൽകിയ ബിച്ചുതിരുമലയുടെ ഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്.[1][2][3]

താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 രാഘവൻ രമേശ്
ശ്രീദേവി ബിന്ദു
റാണി ചന്ദ്ര ഡോ. രാജി
വിൻസന്റ് വിനോദ്
പ്രതാപചന്ദ്രൻ
ബഹദൂർ രാജശേഖരൻ
കെ.പി. ഉമ്മർ ഡോ. ഗോപിനാഥ്
കുതിരവട്ടം നീലാംബരൻ
മീന ശ്രാരദാമ്മ
രാഗിണി വിമല
വഞ്ചിയൂർ രാധ
പോൾ വെങ്ങോല
ലീല നമ്പൂതിരി

കഥാതന്തു[തിരുത്തുക]

അറിയാതെ പറ്റിപ്പൊയ തെറ്റിനു ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ഒരു യുവതിയുടെ ഗതികേടാണ് ഈ ചിത്രത്തിന്റെ കഥാതന്തു. താരുണ്യത്തിന്റെ നിറവിൽ എസ്റ്റേറ്റിൽ വച്ച് ബിന്ദു ഒരു യുവാവിനെ കാണുന്നു. തന്റെ അശ്രദ്ധ്കൊണ്ട് മുറിവേറ്റ അയാളെ അവൾ തെന്റെ സ്ക്രർട്ട് മുറിച്ച് കെട്ടുന്നു. അവളുടെ നഗ്നത അയാളെയും അവളെയും തെറ്റിലേക്കു നയിച്ചു. അവൾ ഗർഭിണിയായി. അവളുടെ അമ്മ അത് രഹസ്യമായി നാട്ടുവയറ്റാട്ടിയെകൊണ്ട് അലസിപ്പിക്കുന്നു. അവൾ സ്വാഭാവികതയിലേക്ക് വന്നു എങ്കിലും അത് അവളുടെ മനസ്സിൽ ഭയമായി അവശേഷിക്കുന്നു. പിന്നീട് അവളെ എസ്റ്റേറ്റ് ഉടമയായ വിനോദിന്റെ ഭാര്യയാകുന്നു. അവൾ ഇടക്കിടക്ക് ഭയചകിതയാകുന്നു. വിനോദിന്റെ അച്ഛൻ രാജശേഖരന്റെ സുഹൃത്തും മനോരോഗ വിദഗ്ദ്ധനുമായ ഡോ. ഗോപിനാഥിന്റെ ചികിത്സയിലായി. അവൾ വിനോദ് അവളുമായി അകലുന്നു. ഡോക്റ്ററുടെ വീട്ടിൽ മകളുടെ കാമുകനെ കണ്ട് വിമല അയാളെ ചൂണ്ടിക്കട്ടുന്നു.അയാൾ ആത്മഹത്യ് ചെയ്യുന്നു. തെറ്റ് തിരിച്ചറിഞ്ഞ് വിനോദ് അവലെ സ്വീകരിക്കുന്നു

പാട്ടുകൾ[തിരുത്തുക]

എ.ടി. ഉമ്മർ സംവിധാനം ചെയ്ത ബിച്ചുതിരുമലയുടെ വരികളാണ് ഈ സിനിമയിലെ പാട്ടുകൾ [5]

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 ചന്ദനഗന്ധികൾ കെ. ജെ. യേശുദാസ് ബിച്ചു തിരുമല എ.ടി. ഉമ്മർ
2 ഹേമന്തം തൊഴുതുണരും കെ. ജെ. യേശുദാസ്, സംഘവും ബിച്ചു തിരുമല എ.ടി. ഉമ്മർ
3 നിമിഷദളങ്ങൾ കെ. ജെ. യേശുദാസ് ബിച്ചു തിരുമല എ.ടി. ഉമ്മർ
4 തുഷരബിന്ദുക്കളേ എസ്. ജാനകി ബിച്ചു തിരുമല എ.ടി. ഉമ്മർ

അവലംബം[തിരുത്തുക]

  1. "Aalinganam". www.malayalachalachithram.com. ശേഖരിച്ചത് 2014-10-05.
  2. "Aalinganam". malayalasangeetham.info. ശേഖരിച്ചത് 2014-10-05.
  3. "Aalinganam". spicyonion.com. ശേഖരിച്ചത് 2014-10-05.
  4. "ആലിംഗനം (1976)". malayalachalachithram. ശേഖരിച്ചത് 2018-07-04.
  5. http://malayalasangeetham.info/m.php?48

പുറംവേഴ്ചകൾ[തിരുത്തുക]

ചിത്രം കാണുവാൻ[തിരുത്തുക]

ആലിംഗനം (1976)

"https://ml.wikipedia.org/w/index.php?title=ആലിംഗനം_(ചലച്ചിത്രം)&oldid=3394218" എന്ന താളിൽനിന്ന് ശേഖരിച്ചത്