ഉള്ളടക്കത്തിലേക്ക് പോവുക

പി. അനിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അനിൽ കുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി. അനിൽ
Born
അനിൽ

3 May 1963 (1963-05-03) (62 വയസ്സ്)
Occupationചലച്ചിത്ര സംവിധായകൻ
Years active1989 - ഇതുവരെ
Spouse(s)കല്പന
(വി.മോ)
Childrenശ്രീമയി കുമാർ
Parent(s)പുരുഷോത്തമൻ നായർ, ലക്ഷ്മിക്കുട്ടിയമ്മ
Awards2008 - സത്യൻ മെമ്മോറിയൽ അവാർഡ്
2001 - ഏഷ്യാനെറ്റ് അവാർഡ്
1996 - ഫിലിം ഫെയർ അവാർഡ്
2004 - ഫിലിം ക്രിട്ടിക്സ് അവാർഡ്
Websitehttp://www.anilfilmdirector.com

മലയാളത്തിലെ ഒരു പ്രശസ്ത ചലച്ചിത്ര സംവിധായകനാണ്പി. അനിൽ.

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴയിൽ പുരുഷോത്തമൻ നായർ- ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ പുത്രനായി ജനിച്ചു.കല്പനയാണ് ഭാര്യ . ഒരു മകൾ ശ്രീമയി. 16 വർഷത്തിനുശേഷം അവർ ദാമ്പത്യമൊഴിഞ്ഞു.

ചലച്ചിത്രജീവിതം

[തിരുത്തുക]

ഒന്ന് രണ്ട് ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ച പരിചയവുമായാണ് അനിൽ സ്വതന്ത്രമായി സിനിമ സംവിധാനം ചെയ്തത്. ജെ പള്ളാശ്ശേരിയുടെ കഥയിൽ സംവിധാനം അനന്തവൃത്താന്തമാണ് ചെയ്ത ആദ്യ ചിത്രം. തുടർന്ന് പോസ്റ്റ് ബോക്സ് നമ്പർ 27 എന്ന ചിത്രംകലൂർ ടെന്നീസിന്റെ തിരക്കഥയിൽ ചെയ്യുന്ന അവസരത്തിൽ അസോസിയേറ്റായിരുന്ന ബാബു നാരായണനുമായി സൌഹൃദത്തിലാകുകയും അവർ ഒരുമിച്ച് സിനിമ ചെയ്യുവാൻ തീരുമാനിക്കയും ചെയ്തു. പിന്നീട് 18 ചിത്രങ്ങളോളം നീണ്ടുനിന്ന അനിൽ - ബാബു എന്ന കൂട്ടുകെട്ട് അങ്ങനെയാണ് ഉണ്ടായത്. . വെൽക്കം ടു കൊടൈക്കനാൽ, ഇഞ്ചക്കാടൻ മത്തായി & സൺസ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, അരമനവീടും അഞ്ഞൂറേക്കറും, രഥോത്സവം, കളിയൂഞ്ഞാൽ, മയിൽപ്പീലിക്കാവ്, പട്ടാഭിഷേകം തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ ആ കൂട്ടുകെട്ടിൽ നിന്നും പിറന്നു. 2004 ൽ ഇറങ്ങിയ പറയാം ആയിരുന്നു ആ കൂട്ടുകെട്ടിലെ അവസാന ചിത്രം. അഞ്ചിൽ ഒരാൾ അർജുനൻ, മാന്ത്രികൻ, കളഭം തുടങ്ങി നിരവധി ചിത്രങ്ങൾ പിന്നീട് സ്വന്തമായും അനിൽ സംവിധാനം ചെയ്തു.

ചലച്ചിത്രങ്ങൾ

[തിരുത്തുക]
നമ്പർ ചിത്രം തിരക്കഥ വർഷം
1ക്ലൈമാക്സ്കലൂർ ഡെന്നീസ്2013
2മാന്ത്രികൻരാജൻ കിരിയത്ത്2012
3ഹൈഡ് ആന്റ് സീക്ക്[[]]2012
4അഞ്ചിൽ ഒരാൾ അർജുനൻടി എ റസാക്ക്2007
5കളഭംബിജു വട്ടപ്പാറ2006
6ലോകനാഥൻ ഐ എ എസ്ബിജു വട്ടപ്പാറ2005
7ഞാൻ സൽപ്പേര് രാമൻ‌കുട്ടികലവൂർ രവികുമാർ2004
8പറയാംസുരേഷ് പൊതുവാൾ2004
9കുസൃതിരാജൻ കിരിയത്ത്2003
10പകൽപ്പൂരംരാജൻ കിരിയത്ത്2002
11വാൽക്കണ്ണാടി[[]]2002
12ഉത്തമൻടി എ റസാക്ക്2001
13ഇങ്ങനെ ഒരു നിലാപക്ഷിശത്രുഘ്നൻ2000
14പട്ടാഭിഷേകംരാജൻ കിരിയത്ത്1999
15മയിൽപ്പീലിക്കാവ്സാബ് ജോൺ1998
16മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻഎ കെ സന്തോഷ്, എ കെ സാജൻ1997
17കളിയൂഞ്ഞാൽശത്രുഘ്നൻ1997
18അരമനവീടും അഞ്ഞൂറേക്കറുംരാജൻ കിരിയത്ത്, വിനു കിരിയത്ത്1996
19ഹാർബർജെ പള്ളാശ്ശേരി1996
20അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്ജെ പള്ളാശ്ശേരി1995
21കുടുംബവിശേഷംജെ പള്ളാശ്ശേരി1994
"https://ml.wikipedia.org/w/index.php?title=പി._അനിൽ&oldid=4560927" എന്ന താളിൽനിന്ന് ശേഖരിച്ചത്