Jump to content

വിന്ദുജ മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dr. വിന്ദുജ മേനോൻ
ജനനം
ദേശീയതഇന്ത്യൻ
കലാലയംWomen's College, തിരുവനന്തപുരം
തൊഴിൽActress, Dancer
സജീവ കാലം1985-
ജീവിതപങ്കാളി(കൾ)രാജേഷ് കുമാർ
കുട്ടികൾനേഹ
മാതാപിതാക്ക(ൾ)കെ. പി വിശ്വനാഥൻ മേനോൻ, വിമല മേനോൻ

വിന്ദുജ മേനോൻ മലയാളചലച്ചിത്ര മേഖലയിലെ ഒരു നടിയായിരുന്നു. 1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന ചിത്രത്തിൽ മോഹൻലാലിൻറെ സഹോദരിയുടെ വേഷം അവതരിപ്പിച്ചതോടെയാണ് അവർ കൂടുതലായി പ്രേക്ഷക ശ്രദ്ധ നേടിയത്.[1] അമ്മയിൽനിന്നു ക്ലാസ്സിക്കൽ നൃത്ത പരിശീലനം ലഭിച്ച അവർ ഒരു നൃത്ത അധ്യാപികയുംകൂടിയാണ്.[2]

ആദ്യകാലം

[തിരുത്തുക]

1985 ൽ പുറത്തിറങ്ങിയ ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ എന്ന സിനിമയിൽ ഒരു ബാലതാരമായാണ് വിന്ദുജ ചലച്ചിത്രലോകത്തേയ്ക്കു പ്രവേശിക്കുന്നത്. 1991 ൽ കേരള സ്കൂൾ കലോൽസവത്തിലെ കലാതിലകമായിരുന്ന അവർ ഈ ബഹുമതി ലഭിച്ച തിരുവനന്തപുരത്തുനിന്നുള്ള ആദ്യത്തെ കലാകാരിയായിരുന്നു. കരമനയിലെ എൻ.എസ്.എസ്. വനിതാ കോളജിൽ വിദ്യാഭ്യാസം ചെയ്ത വിന്ദുജ തിരുവനന്തപുരത്തെ വനിതാ കോളജിൽനിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.[3] മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽനിന്നു അവർക്കു ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.

സ്വകാര്യ ജീവിതം

[തിരുത്തുക]

വിന്ദുജയുടെ പിതാവ് കെ.പി. വിശ്വനാഥമേനോൻ ഒരു സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. മാതാവ് കലാമണ്ഡലം വിമലാ മേനോൻ കേൾവികേട്ട നൃത്ത സ്ഥാപനമായ കേരള നാട്യ അക്കാദമിയുടെ സ്ഥാപകയാണ്. വിനോദ് കുമാർ എന്ന പേരിൽ അവർക്ക് ഒരു സഹോദരനുമുണ്ട്.[4] ഭർത്താവ് രാജേഷ് കുമാറും മകൾ നേഹയുമൊത്ത് മലേഷ്യയിലാണ് അവർ സ്ഥിരതാമസമാക്കിയിരിക്കുന്നത്.[5] കേരള നാട്യ അക്കാദമിയുടെ കീഴിൽ ഡാൻസ് അദ്ധ്യാപികയായ അവർ വല്ലപ്പോഴുമൊക്കെ സീരിയലുകളിൽ മുഖം കാണിക്കാറുണ്ട്.[6] കൈരളി ടി വിയിലെ റിയാലിറ്റി ഷോ “ഡാൻസ് പാർട്ടി”യുടെ ജഡ്ജിയായിരുന്നു.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-14. Retrieved 2019-02-13.
  2. "Vinduja Menon Profile". Veethi.
  3. "Vinduja Menon Profile". Veethi.
  4. Sathyendran, Nita (24 June 2011). "'My students are my wealth'". The Hindu. Retrieved 6 August 2018.
  5. "പവിത്രം കഴിഞ്ഞു വിന്ദുജ". mangalamvarika. 13 May 2013. p. 40. Archived from the original on 2018-08-07. Retrieved 15 August 2014.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-15. Retrieved 2019-02-13.
"https://ml.wikipedia.org/w/index.php?title=വിന്ദുജ_മേനോൻ&oldid=4101186" എന്ന താളിൽനിന്ന് ശേഖരിച്ചത്