Jump to content

ശബരീഷ് വർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശബരീഷ് വർമ്മ
ജനനം
തൊഴിൽഗാനരചയിതാവ്, ചലച്ചിത്രനടൻ, പാട്ടുകാരൻ
സജീവ കാലം2013-ഇന്നുവരെ
മാതാപിതാക്ക(ൾ)പി.കെ നന്ദവർമ്മ,സുലേഖ വർമ്മ

മലയാളത്തിലെ ചലച്ചിത്രഗാനരചയിതാവും,പാട്ടുകാരനും നടനുമാണ് ശബരീഷ് വർമ്മ . 2013ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന മലയാളചിത്രത്തിലൂടെയാണ് ശബരീഷ്‌ വർമ്മ ചലച്ചിത്ര മേഖലയിലേക്ക്‌ പ്രവേശിക്കുന്നത് ചിത്രത്തിൽ ജഗതി ശ്രീകുമാർ രചിച്ച പിസ്സ സുമാക്കിറായ എന്ന ഗാനമാലപിച്ചു.[1] .2015ൽ അൽഫോൺസ് പുത്രൻറെതന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിൽ ഗാനരചയിതാവും ഗായകനും ആയിരുന്നു. കൂടാതെ ചിത്രത്തിലെ ശംഭു എന്ന കഥാഒആത്രത്തെയും അവതരിപ്പിച്ചു.

ജീവിതരേഖ

[തിരുത്തുക]

പ്രശസ്ത എഴുത്തുകാരൻ പി.കെ നന്ദവർമ്മയുടെയും വയലിനിസ്റ്റ് സുലേഖ വർമ്മയുടെയും മകനായി ഏറണാകുളത്തെ നോർത്ത്‌ പറവൂരിൽ ജനനം .സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം .എസ്.എ.ഇ ഇൻസ്റിറ്റ്യൂട്ടിൽ ഓഡിയോ എഞ്ചിനീയറിങ്ങിൽ ബിരുദം നേടിയ ശബരീഷ് തമിഴ്‌,തെലുങ്ക്,കന്നട സിനിമകളിൽ റിക്കോർഡിസ്റ്റായി പ്രവർത്തിച്ചു.[2]

തിരഞ്ഞെടുത്ത സിനിമകൾ

[തിരുത്തുക]

അഭിനേതാവ് എന്ന നിലയിൽ

[തിരുത്തുക]
ക്രമനമ്പർ സിനിമ വർഷം കഥാപാത്രം ഭാഷ
1 പ്രേമം 2015 ശംഭു മലയാളം
2 നേരം 2013 ജോൺ തമിഴ്

പാട്ടുകാരൻ എന്ന നിലയിൽ

[തിരുത്തുക]
ക്രമനമ്പർ ഗാനം സിനിമ വർഷം പാട്ടുകാരൻ ഭാഷ
1 കലിപ്പ് പ്രേമം 2015 മുരളി ഗോപി,ശബരീഷ് വർമ്മ മലയാളം
2 കാലം കെട്ടുപോയ്‌ പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
3 പതിവായ്‌ ഞാൻ പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
4 പുതുപുത്തൻ കാലം പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
5 സീൻ കോൺട്ര പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
6 പിസ്ത സുമാക്കിറായ നേരം 2013 ശബരീഷ് വർമ്മ മലയാളം
7 തക്കതക്ക നേരം 2013 ശബരീഷ് വർമ്മ മലയാളം

ഗാനരചയിതാവ് എന്ന നിലയിൽ

[തിരുത്തുക]
ക്രമനമ്പർ ഗാനം സിനിമ വർഷം പാട്ടുകാരൻ ഭാഷ
1 ആലുവ പുഴയുടെ തീരത്ത് പ്രേമം 2015 വിനീത് ശ്രീനിവാസൻ മലയാളം
2 കലിപ്പ് പ്രേമം 2015 മുരളി ഗോപി , ശബരീഷ് വർമ്മ മലയാളം
3 കാലം കെട്ടുപോയ്‌ പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
4 പതിവായ്‌ ഞാൻ പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
5 പുതുപുത്തൻ കാലം പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
6 മലരേ നിന്നെ പ്രേമം 2015 വിജയ്‌ യേശുദാസ് മലയാളം
7 സീൻ കോൺട്ര പ്രേമം 2015 ശബരീഷ് വർമ്മ മലയാളം
8 പിസ്ത സുമാക്കിറായ നേരം 2013 ശബരീഷ് വർമ്മ മലയാളം

അവലംബം

[തിരുത്തുക]
  1. "Neram malayalam filmimdb'".
  2. "shabareesh varma m3db'".

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശബരീഷ്_വർമ്മ&oldid=4088682" എന്ന താളിൽനിന്ന് ശേഖരിച്ചത്