ലവ് ആക്ഷൻ ഡ്രാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലവ്വ് ആക്ഷൻ ഡ്രാമ
പ്രമാണം:Love action drama.jpeg
സംവിധാനംധ്യാൻ ശ്രീനിവാസൻ
നിർമ്മാണംഅജു വർഗ്ഗീസ്
വൈശാഖ് സുബ്രമണ്യം
രചനധ്യാൻ ശ്രീനിവാസൻ
അഭിനേതാക്കൾനിവിൻ പോളി
നയൻതാര
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംജോമോൻ ടി ജോൺ
ചിത്രസംയോജനംവിവേക് ഹർഷൻ
സ്റ്റുഡിയോഫണ്ടാസ്റ്റിക്ക് ഫിലിംസ്
റിലീസിങ് തീയതി2019
രാജ്യംഇന്ത്യ
ഭാഷമലയാളം

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത് 2019 ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷാ ചിത്രമാണ് ലവ്വ് ആക്ഷൻ ഡ്രാമ (English:Love Action Drama) നയൻതാര,നിവിൻ പോളി എന്നിവർ മുഖ്യവേഷത്തിൽ എത്തിയ ഈ ചിത്രം നിർമ്മിച്ചിരിയ്ക്കുന്നത് അജു വർഗ്ഗീസും,വൈശാഖ് സുബ്രമണ്യവും,എം സ്റ്റാർ പ്രൊഡക്ഷൻസും ചേർന്നാണ്.1989 ൽ പുറത്തിറങ്ങിയ വടക്കുനോക്കിയന്ത്രം എന്ന ചിത്രത്തിലെ ദിനേശനേയും ശോഭയേയുംപ്രേക്ഷകരെ ഓർമ്മിപ്പിക്കുന്ന വിധത്തിൽ,ഈ ചിത്രത്തിൽ നിവിൻ പോളിയുടേയും, നയൻതാരയുടേയും പേരുകൾ യഥാക്രമം ദിനേശൻ,ശോഭ എന്നാണ്. ഷാൻ റഹ്മാൻ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിൻറ്റെ ഛായാഗ്രഹണം നിർവഹിച്ചിരിയ്ക്കുന്നത് ജോമോൻ ടി ജോൺ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

ചിത്രീകരണം[തിരുത്തുക]

വടക്കുനോക്കിയന്ത്രത്തെ ആധുനിക കാലത്ത് വീക്ഷിക്കുന്നതാണ് വിഷയം. ചിത്രത്തിലെ നായകന് തളത്തിൽ ദിനേശന്റെ വിദൂരസാദൃശ്യമുണ്ടെന്നും ധ്യാൻ പറഞ്ഞു. നേരത്തെ മാർച്ചിൽ ചിത്രീകരണം തുടങ്ങാനാണ് തീരുമാനിച്ചിരുന്നത്.

എന്നാൽ താരസംഘടനയായ അമ്മയുടെ സ്‌റ്റേജ് പരിപാടിയുടെ റിഹേഴ്‌സലുമായി നിവിൻ തിരക്കിലായിരുന്നു. അത് കൊണ്ട് ലവ് ആക്ഷൻ ഡ്രാമയുടെ ചിത്രീകരണം മേയ്മാസം രണ്ടാം വാരത്തിൽ ആരംഭിച്ചു.നേരത്തെ ഗൂഡാലോചന എന്ന ചിത്രത്തിനായി ധ്യാൻ രചന നിർവ്വഹിച്ചിരുന്നു.

സംഗീതം[തിരുത്തുക]

ഷാൻ റഹ്മാനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ലവ്_ആക്ഷൻ_ഡ്രാമ&oldid=3151931" എന്ന താളിൽനിന്ന് ശേഖരിച്ചത്