ജൂഡ് ആന്തണി ജോസഫ്
ജൂഡ് ആന്തണി ജോസഫ് | |
---|---|
ജനനം | 25 April 1983 | (41 വയസ്സ്)
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യ |
കലാലയം | LBS College of Engineering കാസർഗോഡ് |
തൊഴിൽ | ചലച്ചിത്രസംവിധായകൻ |
സജീവ കാലം | 2008-Present |
ജീവിതപങ്കാളി(കൾ) | ഡീയാന ആൻ ജെയിംസ്(February 2015-Present) |
ജൂഡ് ആന്റണി ജോസഫ് (സിജോ ജോസഫ്) ഒരു ഇന്ത്യൻ മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ്. 2014-ൽ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ ആദ്യ സംവിധാന അരങ്ങേറ്റം, 45-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ജനപ്രിയ അപ്പീലും സൗന്ദര്യാത്മക മൂല്യവുമുള്ള മികച്ച ചിത്രമായി ഇത് തിരഞ്ഞെടുക്കപ്പെട്ടു.എറണാകുളം ജില്ലയിലെ ആലുവ സ്വദേശിയാണ്.[1]
വ്യക്തിജീവിതം
[തിരുത്തുക]ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയറായി കുറച്ച് കാലം ജോലി ചെയ്തു (2006-2009). നടൻ നിവിൻ പോളിയുമായി അടുത്ത സൗഹൃദം.[2] 14 ഫെബ്രുവരി 2015 ഡയാന ആൻ ജെയിംസിനെ വിവാഹം കഴിച്ചു.[3][4][5] 2017 ഏപ്രിലിൽ വനിതാ മേയറെ അസഭ്യം പറഞ്ഞതിന് ജൂഡ് അറസ്റ്റിലായി. പിന്നീട് ജാമ്യത്തിൽ വിട്ടു.[6]പിന്നീട് 2017 ഡിസംബറിൽ, ഒരു ജനപ്രിയ വനിതാ അഭിനേതാവിനെക്കുറിച്ചുള്ള സ്ത്രീവിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിന് അദ്ദേഹത്തിന് വ്യാപകമായ വിമർശനം ലഭിച്ചു.[7][8]
ചലച്ചിത്രലോകത്തിൽ
[തിരുത്തുക]ഭാവന മീഡിയ വിഷനിന്റെ ബാനറിൽ ദീപു കരുണാകരൻ സംവിധാനം ചെയ്തു 2008-ൽ പുറത്തിറങ്ങിയ ക്രേസി ഗോപാലൻ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി രംഗപ്രവേശനം. 2014-ൽ ഓം ശാന്തി ഓശാനയുടെ തിരക്കഥയും സംവിധാനവും നിർവഹിച്ചു. 2015-ൽ പ്രേമം സിനിമയിൽ അതിഥിവേഷത്തിൽ അഭിനയിച്ചു.
സംവിധാനം
[തിരുത്തുക]വർഷം | ചിത്രം | കുറിപ്പ് |
---|---|---|
2014 | ഓം ശാന്തി ഓശാന | മിഥുൻ മാനുവൽ തോമസിനൊപ്പം രചനയിലും പങ്കാളി |
2016 | ഒരു മുത്തശ്ശി ഗദ | രചനയും നിർവഹിച്ചു |
2021 | സാറാസ് | ആമസോൺ പ്രൈം വീഡിയോയിലൂടെ O.T.T റിലീസ് |
2023 | 2018 |
അഭിനയം
[തിരുത്തുക]വർഷം | ചിത്രം | കഥാപാത്രം | കുറിപ്പ് |
---|---|---|---|
2015 | പ്രേമം | ഡോളീ ഡിക്രൂസ് | ചെറിയ വേഷം |
2016 | ആക്ഷൻ ഹീറോ ബിജു | ഷിന്റോ | ചെറിയ വേഷം |
2016 | വേട്ട | സംവിധായകൻ | ചെറിയ വേഷം |
2016 | ഒരു മുത്തശ്ശി ഗദ | യുവ ജനാർദ്ദന കുറുപ്പ് / ബ്രില്ലി | ചെറിയ വേഷം |
2016 | തോപ്പിൽ ജോപ്പൻ | തോമസുകുട്ടി | |
2017 | വെളിപാടിന്റെ പുസ്തകം | വിജ്ഞാനകോശം | |
2017 | പോക്കിരി സൈമൺ | തടവുകാരൻ | Cameo |
2018 | സ്ട്രീറ്റ് ലൈറ്റ്സ് | പീയൂഷ് | |
2018 | ഒരു കുട്ടനാറ്റൻ ബ്ലോഗ് | പ്രകാശൻ | |
2018 | കായംകുളം കൊച്ചുണ്ണി | ബ്രാഹ്മണൻ | |
2019 | ലവ് ആക്ഷൻ ഡ്രാമ | ഷിനോജ് | |
2019 | മനോഹരം | സുധീന്ദ്രൻ |
ടെലിവിഷൻ
[തിരുത്തുക]വർഷം | ചിത്രം | കഥാപാത്രം | ചാനൽ |
---|---|---|---|
2018–2019 | ഡാൻസ് കേരള ഡാൻസ് | വിധികർത്താവ് | സീ കേരളം |
ഷോർട്ട്ഫിലിമുകൾ
[തിരുത്തുക]വർഷം | തലക്കെട്ട് | സംവിധായകൻ | കുറിപ്പുകൾ |
---|---|---|---|
2014 | നക്ഷത്രങ്ങളുടെ രാജകുമാരൻ | സ്വയം | മമ്മൂട്ടിയുടെ ജീവചരിത്രം |
2014 | യെല്ലോ പെൻ | സ്വയം | |
2020 | മറ്റൊരു കടവിൽ കുളിസീൻ 2 | രാഹുൽ കെ ഷാജി | പ്രധാന നടൻ, കുളിസീൻ ഷോർട്ട്ഫിലിമിന്റെ തുടർച്ച |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Om Shanti Oshana is a Straightforward rom-com, Says Director". Times of India. Archived from the original on 2016-05-01. Retrieved 2022-07-08.
- ↑ http://www.mangalam.com/cinema/latest-news/267921
- ↑ "ജൂഡ് ആന്റണി ജോസഫ് വിവാഹിതനായി". Retrieved 2015 ഓഗസ്റ്റ് 11.
{{cite web}}
: Check date values in:|accessdate=
(help) - ↑ Pillai, Radhika C. (5 December 2014). "I am officially Jude Anthany Joseph!". The Times of India. Retrieved 1 February 2018.
- ↑ "Jude Anthany gets married". The Times of India.
- ↑ "Malayalam director Jude Anthany Joseph arrested for verbally abusing mayor". The Indian Express (in ഇംഗ്ലീഷ്). 2017-04-06. Retrieved 2022-01-23.
- ↑ "'Kasaba' misogyny row: Parvathy gives it back to Malayalam director Jude Anthany Joseph". The New Indian Express. Retrieved 2022-01-23.
- ↑ "You don't mess with Parvathy: Director Jude Anthany trolls actor, gets slammed in style". The News Minute (in ഇംഗ്ലീഷ്). 2017-12-18. Retrieved 2022-01-23.