ഉള്ളടക്കത്തിലേക്ക് പോവുക

ഭാര്യ അത്ര പോര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാര്യ അത്ര പോര
സംവിധാനംഅക്കു അക്ബർ
കഥകെ. ഗിരീഷ് കുമാർ
നിർമ്മാണംആന്റോ ജോസഫ്
അഭിനേതാക്കൾജയറാം
ഗോപിക
ഛായാഗ്രഹണംജിബു ജേക്കബ്
സംഗീതംശ്യാം ധർമ്മൻ
നിർമ്മാണ
കമ്പനി
എ.ജെ. ഫിലിം കമ്പനി
റിലീസ് തീയതി
മേയ് 3, 2013
രാജ്യം ഇന്ത്യ
ഭാഷമലയാളം

അക്കു അക്ബറിന്റെ സംവിധാനത്തിൽ 2013 മേയ് 3ന് തിയേറ്ററുകളിൽ എത്തിയ ഒരു മലയാളചലച്ചിത്രമാണ് ഭാര്യ അത്ര പോര. ജയറാം, ഗോപിക എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്. ഈ ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ശ്യാം ധർമ്മനാണ്. 2008ൽ മികച്ച വിജയം നേടിയ വെറുതേ ഒരു ഭാര്യ എന്ന ചലച്ചിത്രത്തിന്റെ പ്രവർത്തകർ തന്നെയാണ് ഈ ചിത്രത്തിന്റെയും പുറകിൽ പ്രവർത്തിച്ചിരിക്കുന്നത്. എന്നാൽ ഈ ചലച്ചിത്രം വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമല്ല.[1]

കഥാസാരം

[തിരുത്തുക]

നാല്പത് വയസ്സ് കഴിഞ്ഞ, ജീവിതം കൂടുതൽ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന, സത്യനാഥൻ എന്ന സ്കൂൾ അധ്യാപകന്റെയും അദ്ദേഹത്തിന്റെ ഭാര്യയായ പ്രിയ എന്ന ബാങ്ക് ജീവനക്കാരിയുടെയും കഥയാണ് ഈ ചലച്ചിത്രം. അലസതയും, മദ്യവും കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന അകൽച്ചയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആധുനിക മലയാളിയുടെ ജീവിതശൈലിയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
ഗാനംസംഗീതംഗാനരചനഗായകർ
ചിന്നും വെൺ താരത്തിൻശ്യാം ധർമ്മൻപി. ഭാസ്കരൻകബീർ, കെ.ജെ. നിസ്സി
പണ്ട് പണ്ട്ശ്യാം ധർമ്മൻഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻശ്യാം ധർമ്മൻ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഭാര്യ_അത്ര_പോര&oldid=2330720" എന്ന താളിൽനിന്ന് ശേഖരിച്ചത്