ഉള്ളടക്കത്തിലേക്ക് പോവുക

ബേസിൽ ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Basil Joseph എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബേസിൽ ജോസഫ്
ബേസിൽ ജോസഫ്
ജനനം (1990-04-28) 28 ഏപ്രിൽ 1990 (age 36) വയസ്സ്)
പൗരത്വംഇന്ത്യൻ
അൽമ മേറ്റർകോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം
തൊഴിൽ(s)ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര അഭിനേതാവ്, തിരക്കഥാകൃത്ത്
സജീവ കാലം2012 -

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ബേസിൽ ജോസഫ് (ജനനം: 28 ഏപ്രിൽ 1990).

ജീവിതരേഖ

[തിരുത്തുക]

1990 ഏപ്രിൽ 28ന് സുൽത്താൻ ബത്തേരിയിൽ ജനിച്ചു. സെന്റ്. ജോസഫ് ഹയർ സെക്കന്ററി സ്ക്കൂൾ, എസ്.കെ.എം.ജെ ഹയർ സെക്കന്ററി സ്ക്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്നും ബിരുദം നേടി.

2012 ൽ CET Life എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു.[1] അതേ വർഷം തന്നെ ശ്.... എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തു.[2] 2013ൽ പകലുകളുടെ റാണി എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു.[3][4] തിര എന്ന ചലച്ചിത്രത്തിൽ വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർ‍ത്തിച്ചു. ഹോംലി മീൽസ് എന്ന ചലച്ചിത്രത്തിലും അഭിനയിച്ചിരുന്നു.[5] 2015ൽ കുഞ്ഞിരാമായണം എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.[6] 2017 മെയ് ൽ പുറത്തിറങ്ങിയ ഗോദയാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം.

ചലച്ചിത്രങ്ങൾ

[തിരുത്തുക]

ഹ്രസ്വചിത്രങ്ങൾ

[തിരുത്തുക]
നം.വർഷംചിത്രംവേഷംഭാഷസംവിധായകൻNotes
12012CET Lifeഅഭിനേതാവ്മലയാളംഅക്കു
22012ശ്...സംവിധായകൻമലയാളംബേസിൽ ജോസഫ്
32012Priyamvadha Katharayanoഅഭിനേതാവ്, സംവിധായകൻമലയാളംബേസിൽ ജോസഫ്
42013പകലുകളുടെ റാണിഅഭിനേതാവ്മലയാളംറിത്വിക് ബൈജു
52013ഒരു തുണ്ടു പടംസംവിധായകൻമലയാളംബേസിൽ ജോസഫ്നായകൻ: അജു വർഗീസ്
62014ഹാപ്പി ഓണം" സംവിധായകൻമലയാളംബേസിൽ ജോസഫ്

സഹസംവിധാനം നിർവഹിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷംചലച്ചിത്രംഭാഷസംവിധാനം
2013തിര (ചലച്ചിത്രം)മലയാളംവിനീത് ശ്രീനിവാസൻ

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷംചലച്ചിത്രംവേഷംഭാഷസംവിധാനം
2013അപ്പ്&ഡൗൺ; മുകളിൽ ഒരാളുണ്ട്ലിഫ്റ്റ് ടെക്നീഷ്യൻമലയാളംടി.കെ. രാജീവ് കുമാർ
2014ഹോംലി മീൽസ്എഡിറ്റർ ബേസിൽമലയാളംഅനൂപ് കണ്ണൻ
2015കുഞ്ഞിരാമായണംരാഷ്ട്രീയ പ്രവർത്തകൻമലയാളംബേസിൽ ജോസഫ്
2017മായാനദിസംവിധായകൻ ജിനുമലയാളംആഷിഖ് അബു
2018റോസാപ്പൂമലയാളം
2024വർഷങ്ങൾക്ക് ശേഷംപ്രദീപ്മലയാളം
2022ജയ ജയ ജയ ജയ ഹേപ്രദീപ്മലയാളം
2024ഗുരുവായൂർ അമ്പലനടയിൽകൈതോലപ്പറമ്പിൽ വിനു രാമചന്ദ്രൻമലയാളം
2024നുണക്കുഴിഎബി സക്കറിയ പൂഴിക്കുന്നേൽമലയാളം
2024വാഴ - ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്പോലീസ് ഉദ്യോഗസ്ഥൻമലയാളംകാമിയോ
2024അജയൻ്റെ രണ്ടാം മോഷണംകെ പി സുരേഷ്മലയാളം
2024കപ്പ്രനീഷ്മലയാളം
2024സൂക്ഷ്മദർശിനിമാനുവൽമലയാളം
2025പ്രാവിൻകൂട് ഷാപ്പ്എസ്.ഐ സന്തോഷ് സി.ജെ.മലയാളം
2025പൊൻമാൻപി.പി. അജേഷ്മലയാളം
2025മരണമാസ്ലൂക്കമലയാളം

സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ

[തിരുത്തുക]
നം.വർഷംചലച്ചിത്രംഭാഷഅഭിനേതാക്കൾ
12015കുഞ്ഞിരാമായണംമലയാളംവിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്
22017ഗോദമലയാളംടൊവിനോ തോമസ്, രഞ്ജി പണിക്കർ
32021മിന്നൽ മുരളി പാൻ ഇന്ത്യ ടോവിനൊ തോമസ് , ഗുരു സോമസുന്ദരം

അവലംബം

[തിരുത്തുക]
  1. "CET Life on Youtube". Youtube.
  2. "It's a techie life: Password to reel adventures". The Hindu.
  3. "Pakalukalude Rani on Youtube". Youtube.
  4. "Oru Thundu Padam on Youtube". Youtube.
  5. "Homely Meals - Malayalam Movie Review (2014)". New Kerala.
  6. "EPIC Experimeng". The Hindu.

അധിക വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബേസിൽ_ജോസഫ്&oldid=4616242" എന്ന താളിൽനിന്ന് ശേഖരിച്ചത്