മിന്നൽ മുരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മിന്നൽ മുരളി
സംവിധാനംബേസിൽ ജോസഫ്
നിർമ്മാണംസോഫിയ പോൾ
രചനഅരുൺ
അനിരുദ്ധൻ
ജസ്റ്റിൻ മാത്യു
തിരക്കഥഅരുൺ
അനിരുദ്ധൻ
ജസ്റ്റിൻ മാത്യു
അഭിനേതാക്കൾടൊവിനോ തോമസ് ഗുരു സോമ സുന്ദരം
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംസമീർ താഹീർ
സ്റ്റുഡിയോവീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്
വിതരണംനെറ്റ്ഫ്ലിക്സ്
റിലീസിങ് തീയതി
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്₹20 കോടി (US$2.5 ദശലക്ഷം)[1]

ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത് 2021 ഡിസംബറിൽ പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ചലച്ചിത്രമാണ് മിന്നൽ മുരളി.ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ടൊവിനോ തോമസ് നായകനാകുന്ന ഈ ചിത്രം മലയാളം,തമിഴ്, തെലുങ്ക്,ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് പുറത്തിറങ്ങിയത്. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.അജു വർഗീസ്, ബൈജു,ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ,ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്.ഷാൻ റഹ്മാൻ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.[2]

2021 ഡിസംബർ 24-ന് ഈ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തു.

അഭിനേതാക്കൾ[3][തിരുത്തുക]

ക്ര.നം. താരം വേഷം
1 ടൊവിനോ തോമസ് ജെയിസൻ
2 ഗുരു സോമസുന്ദരം ഷിബു
3 ബൈജു എസ് ഐ സാജൻ
4 അജു വർഗീസ് പോത്തൻ
5 ഹരിശ്രീ അശോകൻ ദാസൻ
6 ബിജുക്കുട്ടൻ കുഞ്ഞൻ
7 ദേവി ചന്ദന ബിന്ദു
8 മാമുക്കോയ ഡോക്ടർ സാംബശിവൻ
9 പി ബാലചന്ദ്രൻ വർക്കി
10 സുധീഷ് ആക്ട്രർ സുധീഷ്
11 ഷെല്ലി കിഷോർ ഉഷ
12 പൗളി വൽസൻ ഗ്രാമവാസി
13 ആര്യ സലീം ജെസ്മി
14 സ്നേഹ ബാബു ബിൻസി
15 ഫെമിന ജോർജ്ജ് ബ്രൂസ്‌ലി ജിബിമോൾ
16 ജൂഡ് ആന്തണി ജോസഫ് അനീഷ്
17 ജിബിൻ ഗോപിനാഥ് പോലീസ് 1
18 വിജോ വിജയകുമാർ ഹോസ്പിറ്റൽ അറ്റൻഡർ
19 സൂര്യദേവ് ജോസ് മോൻ്റെ സുഹൃത്ത്
20 അസീസ്‌ വോഡഫോൺ കള്ളൻ ആൻ്റൊ
21 പ്രതാപൻ പൈലി
22 വിഷ്‌ണു സോമൻ സ്റ്റുഡിയോ നടത്തുന്നയാൾ
23 വസിഷ്ട് വസു ജോസ് മോൻ
24 സുർജിത്ത് പാച്ചൻ
25 തെന്നൽ കുക്കുമോൾ
26 അലിയാർ ടി വി അവതാരകൻ
27 ഫേവർ ഫ്രാൻസിസ് സയൻ്റിസ്റ്റ്
28 രാജേഷ് മാധവൻ ഷിനോജ്
29 അച്ചൻ‌ കുഞ്ഞ് അച്ചൻ കുഞ്ഞ്
30 ഗോപാലകൃഷ്ണൻ കേശവൻ (ഉഷയെ മോഹിക്കുന്നയാൾ)

നിർമ്മാണം[തിരുത്തുക]

ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച വിവരം ടൊവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് അറിയിച്ചത്.ഇതെനിക്ക് പ്രധാനപ്പെട്ടൊരു ചിത്രമാണ്. മറ്റൊരു കാര്യം ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിൽ ഈ സിനിമ റിലീസിനെത്തിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. അടുത്ത വർഷമായിരിക്കും റിലീസ്. ബേസിൽ ജോസഫ്, വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്റേഴ്സ്, സമീർ താഹിർ, മറ്റു പ്രവർത്തകർ എന്നിവർക്കൊപ്പം ഒന്നിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്- ടൊവിനോ തോമസ് ഫേസ്ബുക്കിൽ കുറിച്ചു. ഗോദ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ടൊവിനോയും ബേസിലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മിന്നൽ മുരളി. കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സിനിമാ സംവിധാനത്തിലേക്ക് കടന്ന ബേസിലിൻ്റെ മൂന്നാമത്തെ ചിത്രമാണ് മിന്നൽ മുരളി.

വീക്കെൻഡ് ബ്ലോക്ക്‌ബസ്റ്ററിൻ്റെ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രം ഉയർന്ന ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 125 ദിവസത്തെ ഷൂട്ടിംഗാണ് ചിത്രത്തിനു വേണ്ടത്. അരുൺ, അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കുന്നത്. അജു വർഗീസ്, സോമസുന്ദരം, ബൈജു സന്തോഷ്, ഹരിശ്രീ അശോകൻ, പി ബാലചന്ദ്രൻ, ജൂഡ് ആന്റണി, ഫെമിന ജോർജ്, ഷെല്ലി കിഷോർ, സ്‌നേഹ ബാബു, മാസ്റ്റർ വസീത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

റിലീസ്[തിരുത്തുക]

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ 2020 ഓഗസ്റ്റ് 25-ന് പുറത്ത് വന്നു.[4] 2021 ഡിസംബർ 24-ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തു.

സംഗീതം[തിരുത്തുക]

ഷാൻ റഹ്മാൻ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.

വിവാദങ്ങൾ[തിരുത്തുക]

ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കാലടി മണപ്പുറത്ത് ശിവക്ഷേത്രത്തിൽ മുന്നിൽ ഒരുക്കിയ കൂറ്റൻ സെറ്റ് രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർ തകർത്തിരുന്നു. ക്രിസ്ത്യൻ പള്ളിയുടെ സെറ്റാണ് അനുമതിയില്ലാതെ ക്ഷേത്രത്തിന്റെ മുന്നിൽ പള്ളിയുടെ സെറ്റ് നിർമിച്ചു എന്ന് ആരോപിച്ചാണ് തകർത്തത്.ആ നിർമിതി കൃസ്ത്യൻ ആരാധനാ കേന്ദ്രമാക്കുവാൻ ഉള്ള ഗൂഢാലോചനയാണെന്ന് അവർ ചൂണ്ടിക്കാണിച്ചിരുന്നു [5] സിനിമയുടെ അണിയറ പ്രവർത്തകർ മാസങ്ങളെടുത്ത് തയാറാക്കിയ കെട്ടിടത്തിൻറെ സെറ്റാണ് 2020 മെയ് 24-ന് തകർത്തത്.[6]

അവലംബം[തിരുത്തുക]

  1. "2021 സൂപ്പർഹീറോ സിനിമ മിന്നൽ മുരളിയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും". FilmiBug. Archived from the original on 2023-01-30. Retrieved 2023-03-31.
  2. https://malayalam.indianexpress.com/entertainment/tovino-thomas-starrer-minnal-murali-starts-rolling-basil-joseph-327994
  3. "മിന്നൽ മുരളി (2021)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 6 ജനുവരി 2022. {{cite web}}: Cite has empty unknown parameter: |1= (help)
  4. https://www.twentyfournews.com/2020/08/25/minnal-murali-first-look-poster.html
  5. https://www.asianetnews.com/entertainment-news/rashtriya-bajrang-dal-destroy-minnal-murali-set-in-ernakulam-qav909
  6. Read more at: https://www.madhyamam.com/kerala/bajrangdal-demolish-minnal-murali-movie-set-movie-news/685235
"https://ml.wikipedia.org/w/index.php?title=മിന്നൽ_മുരളി&oldid=4054260" എന്ന താളിൽനിന്ന് ശേഖരിച്ചത്