Jump to content

മധുര രാജ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madhura Raja എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മധുര രാജ
ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ
സംവിധാനംവൈശാഖ്
നിർമ്മാണംനെൽസൺ ഐപ്പ്
തിരക്കഥഉദയകൃഷ്ണ
അഭിനേതാക്കൾ
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംഷാജി കുമാർ
ചിത്രസംയോജനംമഹേഷ് നാരായണൻ,
ജോൺകുട്ടി,
സുനിൽ എസ് പിള്ള
സ്റ്റുഡിയോനെൽസൺ ഐപ്പ് സിനിമാസ്
വിതരണംയു.കെ സ്റ്റുഡിയോ റിലീസ്
റിലീസിങ് തീയതി
  • 12 ഏപ്രിൽ 2019 (2019-04-12)
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ് 25 crore [1][2]
ആകെ53 crore

വൈശാഖ് സംവിധാനം ചെയ്ത് 2019 ഏപ്രിൽ 12ന് പ്രദർശനത്തിനെത്തിയ ഒരു മലയാള ആക്ഷൻ - ത്രില്ലർ ചിത്രമാണ് മധുര രാജ. 2010 ൽ ബ്ലോക്ക്‌ബസ്റ്റർ ചിത്രം പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.[3] നെൽസൺ ഐപ്പ് നിർമ്മിക്കുന്ന ഈ ചിത്രം വിതരണം ചെയ്തത് യു.കെ സ്റ്റുഡിയോ സിനിമാസ് ആണ്. മമ്മൂട്ടി, അനുശ്രീ ജഗപതി ബാബു, ജയ്, സിദ്ദിഖ് നെടുമുടി വേണു, അന്ന രാജൻ, മഹിമ നമ്പ്യാർ, ഷംന കാസിം തുടങ്ങിയവർ അഭിനയിച്ചു. സണ്ണി ലിയോൺ ഈ ചിത്രത്തിൽ ഒരു ഐറ്റം സോങ്ങിൽ അഭിനയിച്ചിട്ടുണ്ട്. ഷാജി കുമാർ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.പീറ്റർ ഹെയ്‌ൻ ആണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് . 25 കോടി ബജറ്റിൽ പുറത്തിറങ്ങിയ ഈ ചിത്രം 2019 ഏപ്രിൽ 12 ന് വിഷു റിലീസ് ആയി തിയേറ്ററിൽ എത്തി. മമ്മൂട്ടിയുടെ ആദ്യത്തെ 100 കോടി സിനിമയാണ് മധുരരാജ. ആദ്യത്തെ 45 ദിവസങ്ങൾ കൊണ്ട് ഈ സിനിമ 104 കോടി കടന്നിരുന്നു. [4][5]

അഭിനേതാക്കൾ

[തിരുത്തുക]

കഥസംഗ്രഹം

[തിരുത്തുക]

വൈപ്പിനിൽ പാമ്പും തുരുത്ത് എന്ന സ്ഥലത്താണ് കഥ തുടുങ്ങുന്നത്.അവിടത്തെ മദ്യരാജവ്‌ ആണ് നടേശൻ മുതലാളി(ജഗപതി ബാബു ).അയാളുടെ അനീതികൾ ആദ്യം ചോദ്യം ചെയ്യാൻ ചെല്ലുന്നത് എസ്സ്. ഐ ബാലചന്ദ്രൻ(നരേൻ) ആണ്. പക്ഷേ, അയാളെ തന്റെ വേട്ടപ്പട്ടികളെ വിട്ട് കൊല്ലിക്കുകയാണ് നടേശൻ. ബാലചന്ദ്രന്റെ മകൾ വാസന്തി(അനുശ്രീ) ആ തുരുത്തിൽ ഒരു റിസോർട്ട് നടത്തുകയാണ്. തന്റെ അച്ഛനെ കൊന്നതിലുള്ള പകയും വൈരാഗ്യവും വസന്തിക്ക് നടേശനോടുണ്ട്. അത് കൊണ്ട് തന്നെ എല്ലാം പുരുഷന്മാരോടും വാസന്തിക്ക് ദേഷ്യമാണ്.തുരുത്തിലെ സ്കൂളിന് സമീപമാണ് നടേശന്റെ മദ്യഷാപ്പ്. അത് ഒഴിപ്പിക്കാൻ മാധവ മാഷും(നെടുമുടി വേണു) ,കൃഷ്ണൻ മാമയും(വിജയരാഘവൻ) മറ്റും രംഗത്ത് വരുന്നു. അവിടെ വച്ച് കൃഷ്ണൻ മാമയുടെ പഴയ കാമുകിയെയും മകളേയും അയാളുടെ ജീവിതത്തിലേക്ക് വരുന്നു

രാജയുടെ അനിയന്റെ സ്ഥാനത്തുള്ള ചിന്നൻ (ജയ്) തുരുത്തിൽ എത്തുന്നു. അവൻ വാസന്തിയുടെ അനുജത്തിയുമായ് പ്രണയത്തിലാകുന്നു. എന്നാൽ ഈ ബന്ധം വസന്തിയ്ക്ക് ഇഷ്ടമാകുന്നില്ല. കൃഷ്ണ മാമയുടെ മകൾ അമലയെ(ഷംനാ കാസിം) അറസ്റ്റ് ചെയ്യാൻ എത്തുന്ന പോലീസുമായി ചിന്നൻ സംഘട്ടനത്തിൽ ഏർപ്പെടുന്നു. തുടർന്ന് ചിന്നൻ ജയിലിൽ ആകുന്നു.

ഈ വാർത്ത അറിയുന്ന രാജ(മമ്മൂട്ടി) തുരുത്തിൽ എത്തുന്നു. ചിന്നനെ ജയിൽ മോചിതനാക്കുന്ന രാജ തുരുത്തിൽ തങ്ങുന്നു. അങ്ങനെ രാജ തുരുത്തിൽ നടേശനെതിരെ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിക്കുന്നു. നടേശന്റെ മുൻപിൽ അകപെടുന്ന ലിസ്സി (അന്ന രാജൻ) നടേശന്റെ വേട്ട പട്ടികൾ ലിസിയെ കൊല്ലുന്നു ഒടുവിൽ ചിന്നനെയും, മീനാക്ഷിയേയും നടേശന്റെ വേട്ട പട്ടികൾ ആക്രമിക്കുന്നു. ആ ആക്രമണത്തിൽ മീനാക്ഷി രക്ഷപ്പെടുകയും ചിന്നൻ മരിയ്ക്കുകയും ചെയ്യുന്നു.

ചിന്നനെ തേടിയെത്തുന്ന രാജയ്ക്ക് കഴുകന്മാർ കൊത്തി വലിയക്കുന്ന ചിന്നന്റെ ശവശരീരം ആണ് കാണാൻ കഴിയുന്നത്. പ്രതികാര അഗ്നിയിൽ ജ്വലിച്ചു നിൽക്കുന്ന രാജ അവസാനം നടേശന്റെ വേട്ട പട്ടികളെ ഉപയോഗിച്ച് അയാളെ കൊല്ലുന്നു പിന്നിട് മൂന്നുമാസങ്ങൾക്ക് ശേഷം ഇടിവെട്ട് സുഗുണനും (സുരാജ് വെഞ്ഞാറമൂട്) മനോഹരൻ മംഗളോദയും(സലീം കുമാർ) തിരുവനന്തപുരത്ത് കണ്ടുമുട്ടി മനോഹരന് ഒരു പുതിയ നോവൽ വേണ്ടിട്ടാണ് വന്നത് ആ പുതിയ നോവലിന്റെ പേരാണ് മിനിസ്റ്റർരാജ.

സംഗീതം

[തിരുത്തുക]
മധുര രാജ
ശബ്ദട്രാക്ക് by ഗോപി സുന്ദർ
Released14 ഫെബ്രുവരി 2019 (2019-02-14)
Recorded2018-19
Length9:46
Labelസീ മ്യൂസിക്

മധുര രാജയുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. [6] 2019 ഫെബ്രുവരി 14 - നാണ് ചിത്രത്തിന്റെ ഗാനങ്ങൾ ഔദ്യോഗികമായി പുറത്തിറക്കിയത്. [7]

# ഗാനംഗായകർ ദൈർഘ്യം
1. "കണ്ടില്ലേ കണ്ടില്ലേ"  അൻവർ സാദത്ത്  
2. "രാജ രാജ"  ഗോപി സുന്ദർ  
3. "മോഹ മുന്തിരി"  സിതാര കൃഷ്ണകുമാർ  

അണിയറ പ്രവർത്തകർ

[തിരുത്തുക]

സംവിധാനം :വൈശാഖ് നിർമാണം നെൽസൺ ഐപ്പ് രചന : ഉദയകൃഷ്ണ ഛായാഗ്രഹണം: ഷാജി കുമാർ സംഗീത സംവിധാനം:ഗോപി സുന്ദർ ചിത്രസംയോജനം-:മഹേഷ് നാരായണൻ,ജോൺകുട്ടി,സുനിൽ.എസ്.പിള്ള കലാസംവിധാനം:ജോസഫ് നെല്ലിക്കൽ,ഷാജി നടുവിൽ സംഘട്ടനം:പീറ്റർ ഹെയ്ൻ പ്രൊഡക്ഷൻ കൺട്രോളർ-:അരോമ മോഹൻ അസോസിയേറ്റ് ഡയറക്ടർ: സൈലകസ് എബ്രഹാം, രാജേഷ്. ആർ. കൃഷ്ണൻ ചമയം: രഞ്ജിത്ത് അമ്പാടി വസ്ത്രാലങ്കാരം :സായ് നൃത്തം:രാജു സുന്ദരം ,ബൃന്ദ സ്റ്റിൽസ്:പോൾ ബത്തേരി സലീഷ് പെരിങ്ങോട്ടുകര പരസ്യകല:ജിസ്സൻ പോൾ

ബോക്സ് ഓഫീസ്

[തിരുത്തുക]

ഈ ചിത്രം 100 കോടിയാണ് ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്.[4][8][9] ഇത് മമ്മൂട്ടിയുടെ കരിയറിലെ വലിയൊരു വിജയം ആണ്.

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; budget1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; budget2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. https://indianexpress.com/article/entertainment/malayalam/mammootty-madhura-raja-avengers-can-get-sequels-raja-5667107/
  4. 4.0 4.1 മനോരമ വാർത്ത
  5. ഇൻഹ്യൻ എക്സ്പ്രസ് വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  6. "Madhuraraja Movie Review". Archived from the original on 2019-04-16. Retrieved 2019-05-04.
  7. ‘Madura Raja’ audio release for V-Day
  8. Filmibeat News
  9. Manorama News
"https://ml.wikipedia.org/w/index.php?title=മധുര_രാജ&oldid=3798957" എന്ന താളിൽനിന്ന് ശേഖരിച്ചത്