തട്ടത്തിൻ മറയത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Thattathin Marayathu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
തട്ടത്തിൻ മറയത്ത്
പോസ്റ്റർ
സംവിധാനം വിനീത് ശ്രീനിവാസൻ
നിർമ്മാണം ശ്രീനിവാസൻ
മുകേഷ്
രചന വിനീത് ശ്രീനിവാസൻ
അഭിനേതാക്കൾ
സംഗീതം ഷാൻ റഹ്‌മാൻ
ഛായാഗ്രഹണം ജോമോൻ ടി. ജോൺ
ഗാനരചന
ചിത്രസംയോജനം രഞ്ജൻ എബ്രഹാം
സ്റ്റുഡിയോ ലൂമിയർ ഫിലിം കമ്പനി
വിതരണം എൽ.ജെ. ഫിലിംസ്
റിലീസിങ് തീയതി
  • ജൂലൈ 6, 2012 (2012-07-06)
സമയദൈർഘ്യം 127 മിനിറ്റ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
ബജറ്റ് 3 crore (U)
ആകെ 18.90 crore (U.9)[1]

വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തട്ടത്തിൻ മറയത്ത്. നിവിൻ പോളി, ഇഷ തൽവാർ, അജു വർഗീസ്, മനോജ് കെ. ജയൻ, ശ്രീനിവാസൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ശ്രീനിവാസനും, മുകേഷും ചേർന്ന് ലൂമിയർ ഫിലിം കമ്പനിയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ജനിച്ചുവളർന്ന തലശ്ശേരിയുടെ പശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ചിത്രം രണ്ട് വ്യത്യസ്ത മതങ്ങളിൽപ്പെട്ടവരുടെ പ്രണയമാണ് പ്രമേയമാക്കിയിരിക്കുന്നത്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

അനു എലിസബത്ത് ജോസ്, വിനീത് ശ്രീനിവാസൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നതും ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നതും ഷാൻ റഹ്‌മാൻ ആണ്. മാതൃഭൂമി മ്യൂസിക്കും സത്യം ഓഡിയോസും ചേർന്നാണ് ഗാനങ്ങൾ വിപണനം ചെയ്തിരിക്കുന്നത്.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "മുത്തുച്ചിപ്പി"  അനു എലിസബത്ത് ജോസ്സച്ചിൻ വാര്യർ, രമ്യ നമ്പീശൻ 4:03
2. "അനുരാഗത്തിൻ വേളയിൽ"  വിനീത് ശ്രീനിവാസൻവിനീത് ശ്രീനിവാസൻ 4:56
3. "തട്ടത്തിൻ മറയത്തെ"  അനു എലിസബത്ത് ജോസ്സച്ചിൻ വാര്യർ 2:30
4. "അനുരാഗം"  വിനീത് ശ്രീനിവാസൻരാഹുൽ സുബ്രഹ്മണ്യം 2:16
5. "ശ്യാമാംബരം"  അനു എലിസബത്ത് ജോസ്വിനീത് ശ്രീനിവാസൻ 3:28
6. "പ്രാണന്റെ നാളങ്ങൾ"  ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻയാസിൻ നിസാർ 2:01
7. "നമോസ്തുതേ"  പരമ്പരാഗതം (മഹാലക്ഷ്മി അഷ്ടകം)അരുൺ എളാട്ട് 3:08
8. "അനുരാഗം (റിപ്രൈസ്)"  വിനീത് ശ്രീനിവാസൻദിവ്യ എസ്. മേനോൻ 2:10
ആകെ ദൈർഘ്യം:
24:32

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ തട്ടത്തിൻ മറയത്ത് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=തട്ടത്തിൻ_മറയത്ത്&oldid=2778653" എന്ന താളിൽനിന്നു ശേഖരിച്ചത്