കാർത്തിക (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
കാർത്തിക
തൊഴിൽ അഭിനേത്രി
സജീവം 1985 - 1989

1985 -1989 വരെ മലയാള ചലച്ചിത്രങ്ങളിൽ സജീവമായിരുന്ന ഒരു അഭിനേത്രിയാണ് കാർത്തിക.

അഭിനയ ജീവിതം[തിരുത്തുക]

കാർത്തികയുടെ ആദ്യ ചലച്ചിത്രം മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രമാണ്. 1980 കളിലെ ഒരു മികച്ച അഭിനേത്രിയായിരുന്നു കാർത്തിക. തന്റെ ലളിതവും, ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാൽ മലയാള ചലച്ചിത്ര പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയായി. സംവിധായകനായ ബാലചന്ദ്ര മേനോൻ ആണ് കാർത്തികയെ മലയാള ചലച്ചിത്രത്തിലേക്ക് കൊണ്ടുവന്നത്. കൂടുതൽ ചിത്രങ്ങളിലും മോഹൻലാലിന്റെ നായികയായിട്ടാണ് കാർത്തിക അഭിനയിച്ചിട്ടുള്ളത്. തമിഴ് ചിത്രമായ നായകൻ എന്ന ചിത്രത്തിൽ കമലഹാസന്റെ ഒപ്പം അഭിനയിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

തന്റെ വിവാഹത്തിനു ശേഷം കാർത്തിക ചലച്ചിത്ര രംഗം വിടുകയായിരുന്നു.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാർത്തിക_(നടി)&oldid=1723318" എന്ന താളിൽനിന്നു ശേഖരിച്ചത്