ഉണ്ണി ശിവപാൽ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഉണ്ണി ശിവപാൽ | |
---|---|
ജനനം | കേരളം |
തൊഴിൽ | ചലച്ചിത്രനടൻ, നിർമാതാവ്, ടെലിവിഷൻ അവതാരകരൻ |
ഒരു മലയാളചലച്ചിത്രനടനും, നിർമ്മാതാവുമാണ് ഉണ്ണി ശിവപാൽ. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയായ ഇദ്ദേഹം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സമൂഹം എന്ന ചിത്രത്തിലൂടെ സിനിമയിൽ അഭിനേതാവായി അരങ്ങേറ്റം കുറിച്ചു. ജയരാജ് സംവിധാനം ചെയ്ത ഫോർ ദ പീപ്പിൾ എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി.[അവലംബം ആവശ്യമാണ്] തുടർന്ന് ഏതാനും ചിത്രങ്ങളിലും അഭിനയിച്ചു.
ആദ്യ കാലം
[തിരുത്തുക]കഥകളി അചാര്യനായിരുന്ന ശിപപാലൻ മാസ്റ്ററുടെയും കാർത്യായനിയുടെയും മകനായി ജനിച്ചു. സിനിമയോടുള്ള ആഭിമുഖ്യം മൂലം പയ്യന്നൂരിൽ വീഡിയോ ലൈബ്രറി തുടങ്ങി. പിന്നീട് തിരുവനന്തപുരത്ത് സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. സംവിധായകൻ അശോക് ആർ. നാഥും,നാഷണൽ അവാർഡ് നേടിയ നിർമാതാവായ അനിൽ തോമസ്,സജി എന്നിസുഹൃത്തുക്കളുമായി ചേർന്ന് ഒരു മഞ്ഞുകാലത്തിൻറെ ഓർമക്ക് എന്ന ടെലിഫിലിം നിർമിച്ചു തുടർന്ന് ദൂരദർശൻ ഈ ടെലിഫിലിം സംപ്രേഷണം ചെയ്തു. == ആദം അയൂബ് സംവിധാനം ചെയ്ത ഒരു ബീപാത്തുവിൻറെ ഹജ്ജ് എന്ന ടെലിഫിലിമിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ചു[അവലംബം ആവശ്യമാണ്]. പന്നീട് ടച്ച് സ്ക്രീൻ ഇൻഫർമേഷൻ ബിസിനസുമായി എറണാകുളത്ത് വേരുറപ്പിച്ചു.ഏഷ്യാനെറ്റിൽ ചലച്ചിത്രനടി അഭിരാമിക്കൊപ്പം പെപ്സി ടോപ് ടെൻ എന്ന പരിപാടി അവതരിപ്പിച്ചു.
ചലച്ചിത്രരംഗത്ത്‍
[തിരുത്തുക]ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
സമൂഹത്തിനുശേഷം അറേബ്യ, ഭാരതീയം എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾചെയ്തു. നിറം , നഗരവധു , അമ്മക്കിളിക്കൂട് എന്നീ ചിത്രങ്ങൾക്കുശേഷമാണ് ഫോർ ദ പീപ്പിളിലെ വില്ലൻവേഷം ലഭിച്ചത്. തുടർന്ന് ജയരാജ് സംവിധാനംചെയ്ത റെയ്ൻ റെയ്ൻ കം എഗേൻ എന്ന ചിത്രത്തിലും അഭിനയിച്ചു. വിനോദ് വിജയൻ സംവിധാനം ചെയ്ത ക്വട്ടേഷൻ ആയിരുന്നു അടുത്ത ചിത്രം.
അഭിനയിച്ച ചിത്രങ്ങൾ
[തിരുത്തുക]- ഒരുനാൾ ഒരു കനവ്
- ശിക്കാർ
- അന്തപ്പൻടെ അത്ഭുദ വിശേഷങ്ങൾ
- അവിയൽ
- സമൂഹം
- ഭാരതീയം
- നഗരവധു
- അമ്മക്കിളിക്കൂട്
- അറേബ്യ
- നിറം
- ഫോർ ദി പ്യൂപ്പിൾ
- ക്വട്ടേഷൻ
- റെയ്ൻ റെയ്ൻ കം എഗേൻ
- ഫിംഗർപ്രിന്റ്
- നവംബർ റെയിൻ
- സൂര്യ കിരീടം
- കൽക്കട്ടാ ന്യൂസ്
- മകൾക്ക്
- ഹൃദയത്തിൽ സൂക്ഷിക്കാൻ
- കേരള കഫേ
- ദ്രോണ 2010
- സിനിമ കമ്പനി
- പ്രേതമുണ്ട് സൂക്ഷിക്കുക
- ഗുഡ് ഐഡിയ
ടെലിവിഷൻ അവതരണം
[തിരുത്തുക]- പെപ്സി ടോപ് ടെൻ (ഏഷ്യാനെറ്റ്)
- പാടാം നമുക്ക് പാടാം (ഏഷ്യാനെറ്റ്)
- മേഡ് ഫോർ ഈച്ച് അദർ (ഏഷ്യാനെറ്റ്)
- ലീഡർ ചോയ്സ് (ഏഷ്യാനെറ്റ്)
- വാൽകണ്ണാടി (ഏഷ്യാനെറ്റ്)
- വീഗാലൻ്റ് ഫ്ലാഷ് (ഏഷ്യാനെറ്റ്)
- കാണാമറയത്ത് (ഏഷ്യാനെറ്റ്)
ടെലിവിഷൻ പ്രോഗ്രാം
[തിരുത്തുക]- നമസ്തേ കൈരളി (ദൂരദർശൻ)
- സ്ത്രീ സീരിയൽ - 100 ആം എപ്പിസോഡ് ലൈവ് പ്രോഗ്രാം (ഏഷ്യാനെറ്റ്)
- മാതൃഭൂമി അവാർഡ് നൈറ്റ് ലൈവ് ഷോ
- ഫിലിം ക്രിടിക്സ് അവാർഡ് നൈറ്റ് 2012 (കൈരളി)
- ലണ്ടൻ ഏഷ്യാനെറ്റ് 2 ആം വർഷ ആഘോഷം
- മാതൃഭൂമി ഷോപ്പിംഗ് കാർണിവൽ ഈവൻ്റ്
- മനോരമ ന്യൂസ് ചാനൽ 2 ആം വർഷ ഫാമിലി മീറ്റ്
അഭിനയിച്ച ടെലിവിഷൻ സീരിയൽ / ടെലിഫിലിം
[തിരുത്തുക]- ഒരുമഞ്ഞുകാലത്തിന്റെ ഓർമയ്ക്ക് (ടെലിഫിലിം,ദൂരദർശൻ)
- ഒരു ബീപാത്തുവിൻറെ ഹജ്ജ് (ടെലിഫിലിം, ദൂരദർശൻ)
- റോസസ് ഇൻ ഡിസംബർ (ടെലി സീരിയൽ, സൂര്യ ടിവി)
- അക്ഷയപാത്രം (ടെലി സീരിയൽ, ഏഷ്യാനെറ്റ്)
- താലി (ടെലി സീരിയൽ, സൂര്യ ടിവി)
- ഓളങ്ങൾ (ടെലി സീരിയൽ, ഏഷ്യാ നെറ്റ്)
- താരാട്ട് (ടെലി സീരിയൽ, ഏഷ്യാനെറ്റ്)
- കാർത്തിക (ടെലി സീരിയൽ, സൂര്യ ടിവി)
- നിറകൂട്ട് (ടെലി സീരിയൽ, ഏഷ്യാനെറ്റ്)
- മായ (ടെലി സീരിയൽ, കൈരളി)
- നൊമ്പരം (ടെലി സീരിയൽ, സൂര്യ ടിവി)
- ഏഴിലം പാല (ടെലി സീരിയൽ, സൂര്യ ടിവി)
- നീല വസന്തം (ടെലിഫിലിം, ദൂരദർശൻ)
- ആരോഹണം (ടെലി സീരിയൽ, കൈരളി)
ടെലിവിഷൻ പ്രൊഡക്ഷൻ
[തിരുത്തുക]- കാഴ്ചക്കപ്പുറം (ജീവൻ ടി വി) ജര്മ്മൻ മലയാളി അസോസിയേഷൻ ന്റെ ബെസ്റ്റ് ചിൽഡ്രൻ പ്രോഗ്രാം ഓഫ് ദി ഇയർ അവാർഡ് നേടി.[അവലംബം ആവശ്യമാണ്]
സിനിമ നിർമ്മാണം, വിതരണം
[തിരുത്തുക]സിനിമ നിർമ്മാണം
[തിരുത്തുക]ക്ലാപ്പ് ബോർഡ് സിനിമാസ് എന്നപേരിൽ ഒരു പുതിയ ചലച്ചിത്രനിർമ്മാണ സ്ഥാപനം 2011ൽ സ്ഥാപിച്ചു.[അവലംബം ആവശ്യമാണ്]
നിർമ്മിച്ച ചിത്രങ്ങൾ
[തിരുത്തുക]- ഗുഡ് ഐഡിയ 2013
വിതരണം ചെയ്ത ചിത്രങ്ങൾ
[തിരുത്തുക]- ക്വട്ടേഷൻ 2005
- മകൾക്ക് 2005
- ഗുഡ് ഐഡിയ 2013