മനസ്സിനക്കരെ
Jump to navigation
Jump to search
മനസ്സിനക്കരെ | |
---|---|
![]() | |
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | മഹാ സുബൈർ |
രചന | രഞ്ജൻ പ്രമോദ് |
അഭിനേതാക്കൾ | ഷീല ജയറാം ഇന്നസെൻറ് നയൻതാര കെ.പി.എ.സി. ലളിത ഒടുവിൽ ഉണ്ണികൃഷ്ണൻ സുകുമാരി സിദ്ദിഖ് മാമുക്കോയ |
സംഗീതം | ഇളയരാജ |
ഛായാഗ്രഹണം | അഴഗപ്പൻ |
ചിത്രസംയോജനം | കെ.രാജഗോപാൽ |
റിലീസിങ് തീയതി | 2003 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മനസ്സിനക്കരെ. വാർധക്യത്തിന്റെ ഒറ്റപ്പെടലും, തലമുറകളുടെ വിടവുമാണ് ഇതിലെ പ്രതിപാദ്യ വിഷയം. തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജൻ പ്രമോദാണ്. ഷീല, ജയറാം, ഇന്നസെൻറ്, നയൻതാര, കെ.പി.എ.സി. ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ,സുകുമാരി, സിദ്ദിഖ്, മാമുക്കോയ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.ഈ ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.100 ദിവസത്തിലേറെ ഈ ചിത്രം തീയേറ്ററിൽ പ്രദർശിപ്പിച്ചു.