Jump to content

സിത്താര (ചലച്ചിത്രനടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിത്താര
ജനനം (1973-06-30) ജൂൺ 30, 1973  (51 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം1988 - മുതൽ

ഒരു മലയാളം, തമിഴ്, തെലുങ്ക്, കന്നട ചലച്ചിത്ര അഭിനേത്രിയാണ് സിത്താര[1].

ജീവിതരേഖ

[തിരുത്തുക]

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ കൊട്ടാരത്തിനു സമീപം ഒരു പുരാതന നായർ കുടുംബത്തിൽ ജനിച്ചു. അച്ഛൻ:പരമേശ്വരൻ നായർ, അമ്മ:വത്സല, സഹോദരങ്ങൾ:പ്രതീഷ്, അഭിലാഷ്. ലൂർദ് മൗണ്ട് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാഭ്യാസത്തിനിടയിലാണ് 1984 - ൽ കാവേരി എന്ന മലയാളചലച്ചിത്രത്തിൽ, ആദ്യമായി അഭിനയിക്കുന്നത്. അക്കാലത്ത് മോഹിനിയാട്ടം അഭ്യസിച്ചിരുന്ന കലാലയത്തിൽ രാജീവ് നാഥ് പുതുമുഖങ്ങളെ തിരഞ്ഞുവന്നപ്പോളാണ് സിത്താരയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. ബാലചന്ദറിന്റെ പുതു പുതു അർത്ഥങ്ങൾ എന്ന ചിത്രത്തിലാണ് തമിഴിൽ ആദ്യമായി അഭിനയിക്കുന്നത്.

അഭിനയിച്ച ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷം ചലച്ചിത്രം ഭാഷ കഥാപാത്രം സംവിധാനം
2009 ഭാര്യ ഒന്ന് മക്കൾ മൂന്ന് മലയാളം രാജസേനൻ
1999 ചിന്ന ദുരൈ തമിഴ്
1999 പടയപ്പ തമിഴ് കെ.എസ്. രവികുമാർ
1999 പഞ്ചപാണ്ഡവർ മലയാളം യമുന
1997 ഗുരു മലയാളം രാജീവ് അഞ്ചൽ
1993 ഭാഗ്യവാൻ മലയാളം അമ്മു സുരേഷ് ഉണ്ണിത്താൻ
1993 ചമയം മലയാളം ലിസ ഭരതൻ
1993 കസ്റ്റംസ് ഡയറി മലയാളം ടി.എസ്. സുരേഷ് ബാബു
1993 ജേർണലിസ്റ്റ് മലയാളം രഞ്ജിനി മേനോൻ വിജി തമ്പി
1991 എഴുന്നള്ളത്ത് മലയാളം ഹരികുമാർ
1990 ഒരുക്കം മലയാളം ഭാഗി കെ. മധു
1989 ജാതകം മലയാളം മാലിനി സുരേഷ് ഉണ്ണിത്താൻ
1989 വചനം മലയാളം മായ ലെനിൻ രാജേന്ദ്രൻ
1989 മുത്തുക്കുടയും ചൂടി മലയാളം ബൈജു തോമസ്
1989 നാടുവാഴികൾ മലയാളം രമ ജോഷി
1989 പുതു പുതു അർഥങ്ങൾ തമിഴ് കെ. ബാലചന്ദർ
1989 പുതിയ കരുക്കൾ മലയാളം സിന്ധു ചന്ദ്രശേഖർ
1988 മുക്തി മലയാളം ശോഭ
1988 പടിപ്പുര മലയാളം
1989 മഴവിൽക്കാവടി മലയാളം അമ്മിണിക്കുട്ടി സത്യൻ അന്തിക്കാട്
മനസു മമത തെലുഗു
പുതിയ വസന്തം തമിഴ്
സ്നേഹ കോശം തെലുഗു
സംബ തെലുഗു

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിത്താര_(ചലച്ചിത്രനടി)&oldid=4088713" എന്ന താളിൽനിന്ന് ശേഖരിച്ചത്