ഈ പറക്കും തളിക
Jump to navigation
Jump to search
ഈ പറക്കും തളിക | |
---|---|
![]() | |
സംവിധാനം | താഹ [1] |
നിർമ്മാണം | എം.എം. ഹംസ |
കഥ | ഗോവിന്ദ് പത്മൻ മഹേഷ് മിത്ര |
തിരക്കഥ | വി.ആർ. ഗോപാലകൃഷ്ണൻ,[2] |
അഭിനേതാക്കൾ | ദിലീപ്,[3] നിത്യ ദാസ് , ഹരിശ്രീ അശോകൻ |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | സാലൂ ജോർജ്ജ് |
ചിത്രസംയോജനം | ഗിരീഷ് പുത്തഞ്ചേരി |
സ്റ്റുഡിയോ | കലാസംഘം |
റിലീസിങ് തീയതി | 2001 ജൂലൈ 4 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 138 മിനിറ്റ് |
2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഈ പറക്കും തളിക. ദിലീപ്,[4] ഹരിശ്രീ അശോകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നിത്യ ദാസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് താഹയാണ്.[5] 2001-ലെ മികച്ച വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നാകാൻ ഈ ചിത്രത്തിനു സാധിച്ചു. നിത്യ ദാസ് ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഈ പറക്കും തളിക.[6] ഗോവിന്ദ്, മഹേഷ് മിത്ര എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് വി.ആർ. ഗോപാലകൃഷ്ണൻ ആണ്.
അഭിനേതാക്കളും കഥാപാത്രങ്ങളും[തിരുത്തുക]
- ദിലീപ് – ഉണ്ണികൃഷ്ണൻ ടി.
- ഹരിശ്രീ അശോകൻ – സുന്ദരേശൻ എം. കെ.
- ഒടുവിൽ ഉണ്ണികൃഷ്ണൻ– ശ്രീധരക്കൈമൾ
- സലിം കുമാർ – കോശി
- നിത്യ ദാസ് – ബസന്തി/ഗായത്രി
- പി. വാസു – ആർ. കെ സന്താനം
- കൊച്ചിൻ ഹനീഫ – വീരപ്പൻ കുറുപ്പ്
- ബാബു നമ്പൂതിരി – കൃഷ്ണ പിള്ള
- മച്ചാൻ വർഗീസ് – മൂസ
- സബിത ആനന്ദ് – ലക്ഷ്മി
- പ്രസീത – ടി വി റിപ്പോർട്ടർ
- കുഞ്ചൻ – അവറാൻ
സംഗീതം[തിരുത്തുക]
ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സൂപ്പർ സ്റ്റാർ ഓഡിയോസ്.
- ഗാനങ്ങൾ
- പറക്കും തളിക – എം.ജി. ശ്രീകുമാർ
- അരുമയാം സന്ധ്യയോട് – എം.ജി. ശ്രീകുമാർ
- കാ കാട്ടിലേ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
- കുടമുല്ലക്കമ്മലണിഞ്ഞ് – കെ.ജെ. യേശുദാസ്
- കുപ്പിവള കൈകളും – കെ.എസ്. ചിത്ര
- പത്ത് പവനിൽ – എം.ജി. ശ്രീകുമാർ
- കുപ്പിവള കൈകളും – എം.ജി. ശ്രീകുമാർ
- കുടമുല്ലക്കമ്മലണിഞ്ഞാൽ (വയലിൻ) – ഔസേപ്പച്ചൻ
അണിയറ പ്രവർത്തകർ[തിരുത്തുക]
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സാലു ജോർജ്ജ് |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
കല | ഗംഗൻ തലവിൽ, സാലു കെ. ജോർജ്ജ് |
ചമയം | സലീം കടയ്ക്കൽ, ശങ്കർ |
വസ്ത്രാലങ്കാരം | മനോജ് ആലപ്പുഴ |
നൃത്തം | കൂൾ ജയന്ത് |
സംഘട്ടനം | മാഫിയ ശശി |
പരസ്യകല | സാബു കൊളോണിയ |
നിശ്ചല ഛായാഗ്രഹണം | അജിത് വി. ശങ്കർ |
എഫക്റ്റ്സ് | മുരുകേഷ് |
ഡി.ടി.എസ്. മിക്സിങ്ങ് | ലക്ഷ്മി നാരായണൻ |
വാർത്താപ്രചരണം | വാഴൂർ ജോസ് |
നിർമ്മാണ നിയന്ത്രണം | രാജൻ ഫിലിപ്പ് |
വാതിൽപുറചിത്രീകരണം | ജൂബിലി |
റീ റെക്കോർഡിങ്ങ് | എം.ആർ. ഗാന്ധി |
ഓഫീസ് നിർവ്വഹണം | അശോക് മേനോൻ |
ലെയ്‌സൻ | പൊടിമോൻ കൊട്ടാരക്കര |
അസിസ്റ്റന്റ് എഡിറ്റർ | ജയ് നൂൾ |
പുനർനിർമ്മാണം[തിരുത്തുക]
- തെലുഗിൽ ഈ ചിത്രം ആടുതു പാടുതു എന്ന പേരിൽ പുനർനിർമ്മിക്കുകയുണ്ടായി.
- തമിഴിൽ ഈ ചിത്രം സുന്ദരാ ട്രാവൽസ് എന്ന പേരിൽ പുനർനിർമ്മിക്കുകയുണ്ടായി.
- കന്നടയിൽ ഈ ചിത്രം ഡക്സോട്ട എക്സ്പ്രസ്സ് എന്ന പേരിൽ പുനർനിർമ്മിക്കുകയുണ്ടായി.
അവലംബം[തിരുത്തുക]
- ↑ "Hailesa: Comedy Thriller laced with Action". Oneindia.in. October 14, 2008. ശേഖരിച്ചത് 2009-07-10.
- ↑ "VR Gopalakrishnan's film". Indian Express Newspapers (Mumbai) Ltd. 2001. ശേഖരിച്ചത് 2009-07-09.
- ↑ "Dileep : Career". Deepthi.com. ശേഖരിച്ചത് 2009-07-09.
- ↑ "Rise of a superstar". The Hindu. Jul 15, 2005. ശേഖരിച്ചത് 2009-07-09.
- ↑ "Thaha to direct Suresh Gopi". Yahoo! Movies India. Aug 27. ശേഖരിച്ചത് 2009-07-09. Check date values in:
|date=
(help) - ↑ "Nitya Das". my-kerala.com. Tuesday, May 7, 2002. ശേഖരിച്ചത് 2009-07-09. Check date values in:
|date=
(help)
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഈ പറക്കും തളിക on IMDb
- ഈ പറക്കും തളിക – മലയാളസംഗീതം.ഇൻഫോ
ദിലീപ് അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക