വിനോദയാത്ര (ചലച്ചിത്രം)
വിനോദയാത്ര | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | എം.എം. ഹംസ |
രചന | സത്യൻ അന്തിക്കാട് |
അഭിനേതാക്കൾ | ദിലീപ് മീരാ ജാസ്മിൻ ഇന്നസെന്റ് മുകേഷ് നെടുമുടി വേണു |
സംഗീതം | ഇളയരാജ |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | കലാസംഘം |
വിതരണം | കലാസംഘം റിലീസ് |
റിലീസിങ് തീയതി | 2007 ഏപ്രിൽ 6 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സത്യൻ അന്തിക്കാട് രചനയും സംവിധാനവും നിർവഹിച്ച് ദിലീപ്, മീരാ ജാസ്മിൻ എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ച് 2007-ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് വിനോദയാത്ര. 2001-ലെ കൊറിയൻ ചിത്രമായ മൈ സാസി ഗേളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ചിത്രത്തിന്റെ ചില രംഗങ്ങൾ എന്ന് റിപ്പോർട്ടുകൾ പറയുന്നു.
കഥാസംഗ്രഹം
[തിരുത്തുക]നല്ല സ്വഭാവമുള്ള, എന്നാൽ നിരുത്തരവാദിയായ ഒരു ചെറുപ്പക്കാരന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. വിനോദ് (ദിലീപ്) തന്റെ മൂത്ത സഹോദരി വിമല (സീത), മരുമകൻ ഷാജി (മുകേഷ്) എന്നിവരോടൊപ്പം താമസിക്കാൻ ഒരു മലയോര ഗ്രാമത്തിലേക്ക് വരുന്നു. അവന്റെ സഹോദരി രശ്മിയും (പാർവ്വതി തിരുവോത്ത്)അവരുടെ കൂടെയാണ് താമസം. ഷാജി ജലസേചന വകുപ്പിൽ എഞ്ചിനീയറാണ്, വിനോദ് അവനിൽ നിന്ന് ജീവിതം പഠിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ ഷാജിക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.വിനോദ് ഗ്രാമത്തിൽ ധാരാളം ആളുകളെ കണ്ടുമുട്ടുകയും അവരിൽ നിന്ന് ജീവിതത്തിന്റെ പാഠങ്ങൾ പഠിക്കുകയും ചെയ്യുന്നു, മുഖ്യമായും അനുപമയിൽ (മീര ജാസ്മിൻ) താൻ പ്രണയിക്കുന്നു.
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]- ദിലീപ് – വിനോദ്
- മീരാ ജാസ്മിൻ – അനുപമ
- മുകേഷ് – ഷാജി രാഘവൻ
- പാർവ്വതി തിരുവോത്ത് – രശ്മി
- സീത – വിമല
- ഇന്നസെന്റ് – തങ്കച്ചൻ
- മുരളി – വിജയൻ
- നെടുമുടി വേണു – ജോൺ മാത്യു
- കെ.പി.എ.സി. ലളിത – ജോൺ മാത്യുവിന്റെ സഹോദരി
- മാമുക്കോയ – അനന്തൻ
- വിജയരാഘവൻ – രാജപ്പൻ
സംഗീതം
[തിരുത്തുക]വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ഇളയരാജ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.
- ഗാനങ്ങൾ
- അക്കിക്കൊക്കി – വിജയ് യേശുദാസ്
- കയ്യെത്താ ദൂരത്ത് – കെ.ജെ. യേശുദാസ്
- മന്ദാരപ്പൂ – മധു ബാലകൃഷ്ണൻ, ശ്വേത മോഹൻ
- തെന്നിപ്പായും തെന്നലേ – വിനീത് ശ്രീനിവാസൻ, അഫ്‌സൽ
- കയ്യെത്താദൂരത്ത് – മഞ്ജരി
- മന്ദാരപ്പൂ – മധു ബാലകൃഷ്ണൻ
ബോക്സ് ഓഫീസ്
[തിരുത്തുക]ബോക്‌സ് ഓഫീസിൽ വിജയിച്ച ചിത്രം 10 കോടിയോളം കളക്ഷൻ നേടി.
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
കല | മനു ജഗദ് |
ചമയം | പാണ്ഡ്യൻ |
വസ്ത്രാലങ്കാരം | വി. സായിബാബു |
നൃത്തം | ബൃന്ദ |
പരസ്യകല | ജിസ്സെൻ പോൾ |
നിശ്ചല ഛായാഗ്രഹണം | എം.കെ. മോഹനൻ |
എഫക്റ്റ്സ് | മുരുകേഷ് |
ഡി.ടി.എസ്. മിക്സിങ്ങ് | അജിത് എ. ജോർജ്ജ് |
നിർമ്മാണ നിയന്ത്രണം | സേതു മണ്ണാർക്കാട് |
നിർമ്മാണ നിർവ്വഹണം | ബിജു തോമസ് |
ലെയ്‌സൻ | അഗസ്റ്റിൻ |
അസിസ്റ്റന്റ് ഡയറൿടർ | ഉണ്ണികൃഷ്ണൻ പട്ടാഴി, ശ്രീബാല കെ. മേനോൻ, കെ. വേണുഗോപാൽ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- വിനോദയാത്ര ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വിനോദയാത്ര – മലയാളസംഗീതം.ഇൻഫോ