ശ്രീനിവാസൻ
ശ്രീനിവാസൻ | |
|---|---|
ശ്രീനിവാസൻ | |
| Born | 2 May 1956[1]
[2] |
| Died | 20 ഡിസംബർ 2025 (75 വയസ്സ്) |
| Other names | ശ്രീനി |
| Citizenship | ഇന്ത്യ |
| Alma mater | |
| Occupation(s) | അഭിനേതാവ് തിരക്കഥാകൃത്ത് സംവിധായകൻ നിർമ്മാതാവ് |
| Years active | 1977–2025 |
| Known for | നടൻ |
| Notable work | ചിന്താവിഷ്ടയായ ശ്യാമള, മഴയെത്തും മുൻപേ, തകരച്ചെണ്ട, സന്ദേശം, ഉദയനാണു താരം, കഥ പറയുമ്പോൾ, വടക്കുനോക്കിയന്ത്രം, |
| Spouse | വിമല |
| Children | വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ |
| Awards | ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ: മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള മികച്ച ചിത്രം (1999) കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ: മികച്ച നടൻ (1986,1995,1999,2007) സ്പെഷൽ ജ്യൂറി അവാർഡ് (1988) മികച്ച രണ്ടാമത്തെ നല്ല ചലച്ചിത്രത്തിന്റെ നിർമ്മാതാവ് (1991,1995) ഫിലിം ഫെയർ അവാർഡുകൾ: മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് (1986,1988,1993,1995,1999,2007) സ്പെഷൽ ജ്യൂറി അവാർഡ് (2009) |

മലയാള സിനിമാ നടനും, കഥാകൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായിരുന്നു ശ്രീനിവാസൻ( മേയ് 2 1956-ഡിസംബർ 20 2025).സന്ദേശം, നാടോടിക്കാറ്റ്, പട്ടണപ്രവേശം തുടങ്ങിയ ഒട്ടനവധി നർമപ്രധാന ആക്ഷേപഹാസ്യ ചിത്രങ്ങൾക്ക് തിരക്കഥ എഴുതി മലയാളികളുടെ ജീവിതാവിഷ്കാരണമായിരുന്ന ഒട്ടനവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ശ്രീനിവാസൻ 2025 ഡിസംബർ 20 ന് വർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് അന്തരിച്ചു.
ജീവിതരേഖ
[തിരുത്തുക]കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനടുത്ത് പാട്യം എന്ന സ്ഥലത്ത് 1950 മേയ് 2-നു് ആണ് ശ്രീനിവാസൻ ജനിച്ചത്. പിതാവ് ഉണ്ണി സ്കൂൾ അദ്ധ്യാപകനും,[3] അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റുകാരനുമായിരുന്നു[3]. മാതാവ് ലക്ഷ്മി ഒരു വീട്ടമ്മയായിരുന്നു. അദ്ദേഹത്തിന് വനജ എന്ന ഒരു സഹോദരിയും രവീന്ദ്രൻ, രാജഗോപാലൻ എന്നീ രണ്ട് സഹോദരന്മാരുമുണ്ടായിരുന്നു.[4] സ്കൂൾ ജീവിതം കതിരൂർ ഗവ. സ്കൂളിൽ നയിച്ച ശ്രീനിവാസൻ കലാലയജീവിതം മട്ടന്നൂരിലെ പഴശ്ശിരാജ എൻ. എസ്സ്. എസ്സ്. കോളേജിൽ പൂർത്തിയാക്കുകയും സാമ്പത്തിക ശാസ്ത്രത്തിൽ അവിടെനിന്ന് ബിരുദം നേടുകയും ചെയ്തു. പിന്നീട് 1977 ൽ അദ്ദേഹം മദ്രാസിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമാ അഭിനയത്തിൽ ഡിപ്ലോമ എടുത്തു.[5] പ്രശസ്ത സിനിമാനടൻ രജനികാന്ത് സഹപാഠിയായിരുന്നു.[6] ചാർളി ചാപ്ലിനെപ്പോലെ ഹാസ്യത്തെ ഒരു രാഷ്ട്രീയ ആയുധമായാണ് ശ്രീനിവാസൻ പ്രയോഗിച്ചത്. മലയാളിയുടെ ആഭിജാത്യബോധത്തെയും കപട നാട്യങ്ങളെയും അദ്ദേഹം തന്റെ കഥാപാത്രങ്ങളിലൂടെ പരിഹസിച്ചു. ഈ സ്വയംവിമർശന ശൈലി മലയാളി പ്രേക്ഷകരിൽ പുതിയ ചിന്തകൾക്ക് വഴിതെളിച്ചു. സാധാരണക്കാരായ മനുഷ്യർക്ക് ആത്മവിശ്വാസം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ പല വേഷങ്ങളും.
അഭിനയജീവിതം
[തിരുത്തുക]സിനിമാരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം 1976 ൽ പി.എ. ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് പ്രധാനമായും അവിടുത്തെ അക്കാലത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ മേള എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ വിധിച്ചതും കൊതിച്ചതും, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോർജ്ജിന്റെ മേള[7] എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും ഒരു മുത്തശ്ശിക്കഥ എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.[8][9] അതുപോലെതന്നെ പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി 1984ൽ ഓടരുതമ്മാവാ ആളറിയാം എന്ന സിനിമക്ക് കഥ എഴുതി. അഭിനയത്തിൽ അദ്ദേഹത്തിന്റെ പ്രധാന വേഷങ്ങൾ താഴെ പറയുന്ന ചിത്രങ്ങളിലാണ്. തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയ പല ചിത്രങ്ങളും (ഉദാഹരണത്തിന്: അയാൾ ശശി, ചിതറിയവർ, തകരച്ചെണ്ട) ബോക്സ് ഓഫീസിൽ പരാജയപ്പെട്ടത് മലയാളി പ്രേക്ഷകന്റെ വരേണ്യ സൗന്ദര്യബോധത്തിന്റെയും കപട രാഷ്ട്രീയ ബോധത്തിന്റെയും തെളിവായി വിലയിരുത്തപ്പെടുന്നു. എങ്കിലും, പരിഹാസവും വിമർശനവും സ്വയം പഴിചാരലും വഴി ശ്രീനിവാസൻ നടത്തിയ ഇടപെടലുകൾ മലയാള സിനിമയുടെ നവീകരണത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
- ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്
- നാടോടിക്കാറ്റ്
- വടക്കുനോക്കിയന്ത്രം
- ചിന്താവിഷ്ടയായ ശ്യാമള
- കിളിച്ചുണ്ടൻമാമ്പഴം
- ഉദയനാണ് താരം
- കഥ പറയുമ്പോൾ
- അറബിക്കഥ
- ആത്മകഥ
ശ്രീനിവാസന്റെ ഒട്ടുമിക്ക വേഷങ്ങളും സിനിമകളും കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്നവയാണ്. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ടും അതിന്റെ സന്ദർഭപ്രാധാന്യം കൊണ്ടും അവിസ്മരണീയമാക്കുക എന്നത് ശ്രീനിവാസന്റെ സിനിമകളുടെ പ്രത്യേകതയാണ്. [അവലംബം ആവശ്യമാണ്]
ശ്രീനിവാസൻ സംവിധാനം ചെയ്ത രണ്ടു സിനിമകളാണ് വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നിവ.
മരണം
[തിരുത്തുക]വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2025 ഡിസംബർ 20ന് 75-ാം വയസ്സിൽ [10] അന്തരിച്ചു. സംസ്കാര ചടങ്ങുകൾ ഡിസംബർ 21ന് ഉദയംപേരൂർ കണ്ടനാട് ഉള്ള വീട്ടു വളപ്പിൽ നടന്നു.[11] [12]
അവാർഡുകൾ
[തിരുത്തുക]- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച കഥ- സന്ദേശം (1991)
- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച തിരക്കഥ - മഴയെത്തും മുമ്പേ (1995)
- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച ജനപ്രിയ സിനിമ - ചിന്താവിഷ്ടയായ ശ്യാമള (1998),
- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച ചിത്രം - വടക്കുനോക്കിയന്ത്രം (1989).
- കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - ജൂറിയുടെ പ്രത്യേക അവാർഡ് - തകരച്ചെണ്ട (2006)
പ്രധാനചിത്രങ്ങൾ
[തിരുത്തുക]- കുട്ടിമാമ(2019)മലയാളം
- ആത്മകഥ (2010)
- പച്ചമരത്തണലിൽ (2008)
- ബില്ലു ബാർബർ (2008) [ഹിന്ദി] കഥ
- കുസേലൻ(2008) [തമിഴ്] കഥ
- കഥ പറയുമ്പോൾ (2007) കഥ/തിരക്കഥ/സംഭാഷണം/നായക വേഷം
- Shortcut - the con is on (2007) [ഹിന്ദി] കഥ
- അറബിക്കഥ (2007)
- വെള്ളിതിരൈ (2007) [തമിഴ്] കഥ
- ഉദയനാണ് താരം (2005)
- Zameer - The Fire Within(2005) [ഹിന്ദി] കഥ/തിരക്കഥ
- മേഘം (1999)
- അയാൾ കഥയെഴുതുകയാണ് (1998) തിരക്കഥ
- ചിന്താവിഷ്ടയായ ശ്യാമള' (1998) (സംവിധാനം)
- അഴകിയ രാവണൻ (1996) കഥ/തിരക്കഥ
- കാലാപാനി (1996)
- മഴയെത്തും മുൻപെ (1995) കഥ/തിരക്കഥ
- മിഥുനം (1993)
- സന്ദേശം (1991) കഥ/തിരക്കഥ
- അക്കരെ അക്കരെ അക്കരെ (1990) കഥ/തിരക്കഥ
- തലയണമന്ത്രം (1990) കഥ/തിരക്കഥ
- ആനവാൽ മോതിരം (1990)
- വടക്കുനോക്കിയന്ത്രം (1989) (സംവിധാനം)
- വരവേൽപ്പ് (1989) കഥ/തിരക്കഥ
- ചിത്രം (1988)
- മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു (1988)കഥ/തിരക്കഥ
- പട്ടണപ്രവേശം (1988) കഥ/തിരക്കഥ
- വെള്ളാനകളുടെ നാട് (1988)കഥ/തിരക്കഥ
- നാടോടിക്കാറ്റ് (1987) കഥ/തിരക്കഥ
- ഗാന്ധിനഗർ സെക്കന്റ് സ്ട്റീറ്റ് (1986) കഥ/തിരക്കഥ
- സന്മനസ്സുള്ളവർക്ക് സമാധാനം (1986) കഥ/തിരക്കഥ
- ടി.പി. ബാലഗോപാലൻ എം.എ. (1986) കഥ/തിരക്കഥ
അവലംബം
[തിരുത്തുക]- ↑ https://timesofindia.indiatimes.com/entertainment/malayalam/how-old-was-the-late-actor-sreenivasan-really-inside-the-confusion-and-facts-behind-the-age-debate-after-his-demise/articleshow/126137843.cms#:~:text=He%20died%20at%20age%2075,or%20had%20heard%20about%20him.
{{cite web}}: Missing or empty|title=(help) - ↑ https://frontline.thehindu.com/other/obituary/sreenivasan-malayalam-cinema-politics/article70428677.ece.
{{cite web}}: Missing or empty|title=(help) - 1 2 Sreenivasan Archived 2014-02-20 at the Wayback Machine MSIDB
- ↑ "Sreenivasan Interview". Mathrubhumi website. 19 December 2013. Archived from the original on 19 December 2013.
- ↑ Actor Archived 2015-06-19 at the Wayback Machine Cinidiary.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-09-11. Retrieved 2008-09-10.
- ↑ "മെഗാസ്റ്റാർ മമ്മുട്ടിക്ക് വേണ്ടി ശബ്ദം നൽകിയത് ശ്രീനിവാസൻ?".
- ↑ "10 times when Malayalam actors dubbed for other actors". Archived from the original on 2020-07-26.
- ↑ "മോഹൻലാൽ-ശ്രീനിവാസൻ കൂട്ടിന് കരിനിഴൽ വീണു: കുറിപ്പുമായി ആലപ്പി അഷ്റഫ്".
- ↑ https://timesofindia.indiatimes.com/entertainment/malayalam/how-old-was-the-late-actor-sreenivasan-really-inside-the-confusion-and-facts-behind-the-age-debate-after-his-demise/articleshow/126137843.cms#:~:text=He%20died%20at%20age%2075,or%20had%20heard%20about%20him.
{{cite web}}: Missing or empty|title=(help) - ↑ "Sreenivasan, Malayalam actor-filmmaker, passes away". Mathrubhumi (in ഇംഗ്ലീഷ്). Retrieved 20 December 2025.
- ↑ "Sreenivasan, Malayalam actor and director, dies". Onmanorama (in ഇംഗ്ലീഷ്). 20 December 2025. Retrieved 20 December 2025.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
- Pages using infobox person with deprecated parameters
- 1956-ൽ ജനിച്ചവർ
- ഏപ്രിൽ 6-ന് ജനിച്ചവർ
- മലയാളചലച്ചിത്രനടന്മാർ
- മലയാളചലച്ചിത്രസംവിധായകർ
- മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മലയാളതിരക്കഥാകൃത്തുക്കൾ
- കണ്ണൂർ ജില്ലയിൽ ജനിച്ചവർ
- മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 2025-ൽ മരിച്ചവർ
- ഡിസംബർ 20-ന് മരിച്ചവർ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ