ഉള്ളടക്കത്തിലേക്ക് പോവുക

കാർത്തിക (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Karthika (1980s actress) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാർത്തിക
ജനനം
സുനന്ദ നായർ

തൊഴിൽനടി
സജീവ കാലം1984-1991
അറിയപ്പെടുന്നത്നായകൻ, താളവട്ടം
Notable workനീയെത്ര ധന്യ, ദേശാടനക്കിളി കരയാറില്ല
ജീവിതപങ്കാളിഡോ. സുനിൽ കുമാർ
കുട്ടികൾവിഷ്ണു

1985 -1989 വരെ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്ന ഒരു അഭിനേത്രിയാണ് കാർത്തിക.

അഭിനയ ജീവിതം

[തിരുത്തുക]

കാർത്തികയുടെ ആദ്യ ചലച്ചിത്രം മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രമാണ്. 1980 കളിലെ ഒരു മികച്ച അഭിനേത്രിയായിരുന്നു കാർത്തിക. തന്റെ ലളിതവും, ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാൽ മലയാളചലച്ചിത്രപ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയായി. സംവിധായകനായ ബാലചന്ദ്ര മേനോൻ ആണ് കാർത്തികയെ മലയാളചലച്ചിത്രത്തിലേക്ക് കൊണ്ടുവന്നത്. കൂടുതൽ ചിത്രങ്ങളിലും മോഹൻലാലിന്റെ നായികയായിട്ടാണ് കാർത്തിക അഭിനയിച്ചിട്ടുള്ളത്. തമിഴ് ചിത്രമായ നായകൻ എന്ന ചിത്രത്തിൽ കമലഹാസന്റെ ഒപ്പം അവർ അഭിനയിച്ചു.

സ്വകാര്യ ജീവിതം

[തിരുത്തുക]

തന്റെ വിവാഹത്തിനു ശേഷം കാർത്തിക ചലച്ചിത്ര രംഗം വിടുകയായിരുന്നു.

മലയാള ചലച്ചിത്രങ്ങൾ

[തിരുത്തുക]
നമ്പർ:വർഷംചലച്ചിത്രംകഥാപാത്രംസഹതാരങ്ങൾസംവിധായകൻ
11984ഒരു പൈങ്കിളിക്കഥനർത്തകിബാലചന്ദ്രമേനോൻ, മധു, ഭരത് ഗോപിബാലചന്ദ്രമേനോൻ
21985മണിച്ചെപ്പുതുറന്നപ്പോൾബാലചന്ദ്രമേനോൻ, തിലകൻ, സുകുമാരി, ജലജബാലചന്ദ്രമേനോൻ
31986അടിവേരുകൾശ്രീദേവിമോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, മുകേഷ്, പ്രിയ, രോഹിണി, സുകുമാരിഅനിൽ
41986താളവട്ടംസാവിത്രിമോഹൻലാൽ, ലിസി, നെടുമുടി വേണു, മുകേഷ്, സുകുമാരിപ്രിയദർശൻ
51986സന്മനസ്സുള്ളവർക്ക് സമാധാനംമീരമോഹൻലാൽ, ശ്രീനിവാസൻ, സോമൻ, കെപിഎസി ലളിതസത്യൻ അന്തിക്കാട്
61986നീലക്കുറിഞ്ഞിപൂത്തപ്പോൾസന്ധ്യഗിരീഷ് കർണാട്ഭരതൻ
71986എന്റെ എന്റേതു മാത്രംഷീലമോഹൻലാൽ, ശോഭന, ലാലു അലക്സ്, സുകുമാരി,ജെ. ശശികുമാർ
81986ദേശാടനക്കിളി കരയാറില്ലനിർമ്മലമോഹൻലാൽ, ശാരി, ഉർവശിപത്മരാജൻ
91986കരിയിലക്കാറ്റുപോലെശില്പമോഹൻലാൽ, മമ്മുട്ടി, റഹ്മാൻ, പ്രേമ, ഉണ്ണിമേരിപത്മരാജൻ
101986അടുക്കാൻ എന്തെളുപ്പംവിമലമമ്മുട്ടി, ശങ്കർ, സുകുമാരിജേസി
111987ഇടനാഴിയിൽ ഒരു കാലൊച്ചഅഭിരാമിവിനീത്, ജയഭാരതിഭദ്രൻ
121987ഗാന്ധിനഗർ 2nd സ്ടീറ്റ് (ചലച്ചിത്രം)മായമോഹൻലാൽ, ശ്രീനിവാസൻ, മമ്മുട്ടി, സീമ, അശോകൻ, പ്രിയ; സുകുമാരി, കെപിഎസി ലളിത, തിലകൻസത്യൻ അന്തിക്കാട്
131987ഉണ്ണികളെ ഒരു കഥ പറയാംഅനിമോൾമോഹൻലാൽ, തിലകൻ, സോമൻ, സുകുമാരികമൽ
141987നീയെത്ര ധന്യശ്യാമള പണിക്കർമുരളി, മുകേഷ്ജേസി
151987ജനുവരി ഒരു ഓർമനിമ്മിമോഹൻലാൽ, സുരേഷ് ഗോപി, രോഹിണി, സോമൻജോഷി
161987ഇവിടെ എല്ലാവർക്കും സുഖംജിജിമോഹൻലാൽ, ലിസി, സുരേഷ് ഗോപി, ലാലു അലക്സ്, സുകുമാരിജേസി
171988ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ്ആനിബാലചന്ദ്രമേനോൻ, സുമലതവിജി തമ്പി
181989ആവണിക്കുന്നിലെ കിന്നരി പൂക്കൾഇന്ദുuനിഴലുകൾ രവി, കെ.ആർ. വിജയപോൾ ബാബു

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാർത്തിക_(നടി)&oldid=4512897" എന്ന താളിൽനിന്ന് ശേഖരിച്ചത്