ഉള്ളടക്കത്തിലേക്ക് പോവുക

സമ്മർ ഇൻ ബത്‌ലഹേം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സമ്മർ ഇൻ ബത്‌ലഹേം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമ്മർ ഇൻ ബത്‌ലഹേം
വി.സി.ഡി. പുറംചട്ട
സംവിധാനംസിബി മലയിൽ
തിരക്കഥരഞ്ജിത്ത്
Story byവേണു നാഗവള്ളി
നിർമ്മാണംസിയാദ് കോക്കർ
അഭിനേതാക്കൾമോഹൻലാൽ
സുരേഷ് ഗോപി
മഞ്ജു വാര്യർ
ജയറാം
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സംഗീതംവിദ്യാസാഗർ
നിർമ്മാണ
കമ്പനി
കോക്കേഴ്സ് ഫിലിംസ്
വിതരണംകോക്കേഴ്സ്
എവർഷൈൻ
അനുപമ റിലീസ്
റിലീസ് തീയതി
1998
ദൈർഘ്യം
143 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു വാര്യർ, ജയറാം എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് കോക്കേഴ്സ്, എവർഷൈൻ, അനുപമ റിലീസ് എന്നിവർ ചേർന്നാണ്. ഈ ചിത്രത്തിലെ വേണു നാഗവള്ളിയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്ത് ആണ്.

ഈ ചിത്രം പ്രിയദർശൻ സംവിധാനം ചെയ്‌തു തമിഴിലേക്ക് ഭാഗികമായി ലെസ ലെസ (2003) എന്ന പേരിൽ റീമേക്ക് ചെയ്തു. ഈ സിനിമ രണ്ട് അമേരിക്കൻ സിനിമകളായ ഫിഡ്‌ലർ ഓൺ ദ റൂഫ് , കം സെപ്തംബർ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു . മേരീ ആവാസ് സുനോ എന്ന മലയാള സിനിമയുടെ ഓഡിയോ ലോഞ്ച് വേളയിൽ സിയാദ് കോക്കർ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു .

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മോഹൻലാൽനിരഞ്ജൻ (അതിഥി താരം)
സുരേഷ് ഗോപിഡെന്നിസ്
ജയറാംരവി ശങ്കർ
ജനാർദ്ദനൻരവി ശങ്കറിന്റെ മുത്തച്ഛൻ
കലാഭവൻ മണിമോനായി
അഗസ്റ്റിൻ
സാദിഖ്
വി.കെ. ശ്രീരാമൻ
സുകുമാരിരവിശങ്കറിന്റെ മുത്തശ്ശി
മഞ്ജു വാര്യർഅഭിരാമി കസിൻ 1
രസികജ്യോതി കസിൻ 2
ശ്രീജയദേവിക കസിൻ 3
മയൂരിഗായത്രി കസിൻ 4
മഞ്ജുള അപർണ കസിൻ 5
സുജിതകസിൻ 6
ധന്യ മേനോൻകസിൻ 7
നിവ്യകസിൻ 8
കൃപ കസിൻ 9
കൃഷ്ണ കസിൻ 10
അല കസിൻ 11
അൻസു കസിൻ 12
റീനഅഭിരാമിയുടെ വളർത്തമ്മ
ഗിരിജ പ്രേമൻ രാവിശങ്കരിന്റെ അമ്മ

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിദ്യാസാഗർ ആണ്.

ഗാനങ്ങൾ
  1. ഒരു രാത്രി കൂടി വിടവാങ്ങവേ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  2. ചൂളമടിച്ച് കറങ്ങി നടക്കും – കെ.എസ്. ചിത്ര
  3. കൺഫ്യൂഷൻ തീർക്കണമേ – എം.ജി. ശ്രീകുമാർ, കോറസ്
  4. ഒരു രാത്രി കൂടി – കെ.എസ്. ചിത്ര
  5. മാരിവില്ലിൻ ഗോപുരങ്ങൾ – ബിജു നാരായണൻ, ശ്രീനിവാസ്
  6. കുന്നിമണിക്കൂട്ടിൽ കുറുകിക്കൊണ്ടാടും – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  7. ഒരു രാത്രി കൂടി – കെ.ജെ. യേശുദാസ്
  8. പൂഞ്ചില്ലമേൽ – കെ.എസ്. ചിത്ര
  9. എത്രയോ ജന്മമായ് - സുജാത മോഹൻ, ശ്രീനിവാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംസഞ്ജീവ് ശങ്കർ
ചിത്രസം‌യോജനംഎൽ. ഭൂമിനാഥൻ
കലബോബൻ
നൃത്തംകല, ബൃന്ദ
നിർമ്മാണ നിയന്ത്രണംഎം. രഞ്ജിത്ത്
ലെയ്‌സൻമുത്തു

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സമ്മർ_ഇൻ_ബത്‌ലഹേം&oldid=4589971" എന്ന താളിൽനിന്ന് ശേഖരിച്ചത്