Jump to content

ബി.ആർ. പ്രസാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബീയാർ പ്രസാദ്
ജനനം
ബി. രാജേന്ദ്രപ്രസാദ്

1961 മാർച്ച് 18
മങ്കൊമ്പ്, കുട്ടനാട്, ആലപ്പുഴ ജില്ല
മരണംജനുവരി 4, 2023(2023-01-04) (പ്രായം 61)
ചങ്ങനാശേരി, കോട്ടയം ജില്ല
തൊഴിൽ
  • ചലച്ചിത്ര ഗാനരചയിതാവ്
  • തിരക്കഥാകൃത്ത്
  • സഹ-സംവിധായകൻ
  • ടി.വി. അവതാരകൻ
സജീവ കാലം2003-2018
ജീവിതപങ്കാളി(കൾ)സനിത പ്രസാദ്
കുട്ടികൾഇള, കവി

മലയാള ചലച്ചിത്ര ഗാനരചയിതാവ്, കവി, തിരക്കഥാകൃത്ത്, സഹ-സംവിധായകൻ, ടെലിവിഷൻ അവതാരകൻ, നടൻ എന്ന നിലകളിൽ പ്രശസ്തനായ കലാകാരനായിരുന്നു ബീയാർ പ്രസാദ്.(1961-2023) ഒന്നാം കിളി പൊന്നാണ്കിളി.... മഴത്തുള്ളികൾ പൊഴിഞ്ഞീടുമി നാടൻ വഴി... കേരനിരകളാടും ഒരു ഹരിതചാരു തീരം... എന്നിവയാണ് ഇദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ചലച്ചിത്ര ഗാനങ്ങൾ.[1][2][3][4]

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മങ്കൊമ്പ് ഗ്രാമത്തിൽ മേള-വാദ്യ കലാകാരനായിരുന്ന ബാലകൃഷ്ണ പണിക്കരുടേയും കല്യാണിക്കുട്ടിയമ്മയുടേയും മകനായി 1961 മാർച്ച് 18ന് ജനനം. പുളിങ്കുന്ന് സെൻറ്. ജോസഫ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് ബി.എ. മലയാളത്തിൽ ബിരുദം നേടി. മങ്കൊമ്പ് മായാസദനത്തിലെ ബി.രാജേന്ദ്ര പ്രസാദ് ചെറുപ്പത്തിലെ കഥയെഴുതി തുടങ്ങിയപ്പോഴാണ് ബി.ആർ. പ്രസാദ് എന്ന് പേര് മാറ്റിയത്. അതേ പേരിൽ മറ്റൊരു എഴുത്തുകാരൻ ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് ബീയാർ പ്രസാദ് എന്ന് പരിഷ്കരിച്ചത്. ചെറുപ്പത്തിലെ സംഗീതവും താളവാദ്യവുമായിരുന്നു ഇഷ്ടം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാടകങ്ങളെഴുതി അവതരിപ്പിച്ചു. പിന്നീട് പ്രസാദ് തിരക്കഥ എഴുതിയ ഷഡ്കാല ഗോവിന്ദ മാരാർ എന്ന നാടകത്തിന് തിരുവനന്തപുരത്തെ നാടക മത്സരത്തിൽ മികച്ച രചനയ്ക്കുള്ള പുരസ്കാരം ലഭിച്ചു. പ്രശസ്ത സംവിധായകൻ ഭരതനുമായി സൗഹൃദത്തിലായതിനെ തുടർന്ന് അദ്ദേഹത്തിൻ്റെ ചമയം എന്ന ചിത്രത്തിൽ സഹ-സംവിധായകനായി. ആ സിനിമയുടെ തിരക്കഥ എഴുതിയ ജോൺ പോളിൻ്റെ സഹായിയായും പ്രവർത്തിച്ചു.

2003-ൽ പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയുടെ ഗാനങ്ങൾ രചിച്ചാണ് തുടക്കം. കിളിച്ചുണ്ടൻ മാമ്പഴത്തിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് അവസരങ്ങൾ തേടിയെത്തി. 2004-ൽ സിബി മലയിൽ സംവിധാനം ചെയ്ത ജലോത്സവം എന്ന സിനിമയിലെ കേരനിരകളാടും ഒരു ഹരിതചാരു തീരം.. എന്ന ഗാനം മലയാളികൾ ഹൃദയത്തിലേറ്റു വാങ്ങി. കേരളീയത നിറഞ്ഞ പത്ത് പാട്ടുകൾ ആകാശവാണി തിരഞ്ഞെടുത്തപ്പോൾ രണ്ടാം സ്ഥാനത്ത് കേര നിരകൾ... സ്ഥാനം പിടിച്ചു. ചലച്ചിത്രങ്ങൾക്കും ആൽബങ്ങൾക്കുമായി 200-ഓളം ഗാനങ്ങൾ രചിച്ചു. എഷ്യാനെറ്റ് ചാനലിലെ സുപ്രഭാതം എന്ന പരിപാടിയുടെ അവതാരകനായി 15 വർഷം പ്രവർത്തിച്ചു. തിരക്കഥ എഴുതിയ ജോണി എന്ന സിനിമ 1993-ലെ മികച്ച കുട്ടികളുടെ സിനിമയായി തിരഞ്ഞെടുക്കപ്പെട്ട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 2001-ൽ റിലീസായ തീർത്ഥാടനം എന്ന സിനിമയിലും അഭിനയിച്ചു.

തിരക്കഥ, സംഭാഷണം

  • ജോണി 1993

രചിച്ച സിനിമാ ഗാനങ്ങൾ

  • കിളിച്ചുണ്ടൻ മാമ്പഴം 2003
  • ഒന്നാം കിളി...
  • വിളക്ക് കൊളുത്തി വരും...
  • കസവിൻ്റെ തട്ടമിട്ട്...
  • ഒന്നാനാം കുന്നിൻമേലേ...

ഇവർ 2003

  • ഒരേ സ്വരം...

പട്ടണത്തിൽ സുന്ദരൻ 2003

  • മുല്ലപ്പൂവിൻ മൊട്ടിലെ...

ഞാൻ സൽപ്പേര് രാമൻകുട്ടി 2004

  • മദനപതാകയിൽ...
  • കളിയാടി തളിർ...
  • മന്ദാരപ്പൂ...

വെട്ടം 2004

  • മഴത്തുള്ളികൾ...
  • ഒരു കാതിലോല...
  • ഇല്ലത്തെ കല്യാണത്തിന്...

ജലോത്സവം 2004

  • കേരനിരകളാടും...
  • താരക പൊടി പൊടി...
  • കുളിരില്ലം വാഴും...

വാമനപുരം ബസ് റൂട്ട് 2004

  • ഏഴൈ പറവകൾ...

ഇരുവട്ടം മണവാട്ടി 2005

  • വീണയാകുമൊ...
  • പൊന്നും ജമന്തിപ്പൂവും...
  • വിടരും വർണ്ണപ്പൂക്കൾ...
  • ഗാനമാണ് ഞാൻ...
  • കണ്ണീരിൽ പിടയും...

ദി ക്യാംമ്പസ് 2005

  • പാൽനിലാവമ്മ...

സർക്കാർ ദാദ 2005

  • നാടോടിപ്പാട്ടിൻ്റെ...
  • മന്ദാരപ്പൂ ചൊരിയും...
  • തുലാമിന്നൽ...

ഒരാൾ 2005

  • ഒരാൾ മാത്രം...

ലങ്ക 2005

  • ഇന്നൊരുനാൾ...
  • കടലേഴും വാഴും...
  • ഇളയ മന്മദാ...

സ്വർണ്ണം 2008

  • കനിവോടും...

സീതാകല്യാണം 2009

  • ദൂരെ ദൂരെ വാനിൽ നീ...
  • ചന്ദ്രമദാ..
  • രാഗസുധാരസമായ്...
  • കേട്ടില്ലെ വിശേഷം...
  • സീതാകല്യാണ വൈഭോഗമെ...

കുഞ്ഞളിയൻ 2012

  • ആടാടും...

തത്സമയം ഒരു പെൺകുട്ടി 2012

  • കണ്ണാരം തുമ്പി...
  • പൊന്നോട് പൂവായ്...
  • പൂവാനമെ...

ഫ്രൈഡേ 2012

  • ആരാരോ ആരോമൽ...
  • ഓളത്തിൽ ചാഞ്ചാടും...
  • നിലാവായ് പൂക്കും...
  • സുഗന്ധ നീരാളമായ്...

തട്ടുംപുറത്ത് അച്യുതൻ 2018

  • മംഗളകാരകാ...
  • മുത്തുമണി രാവേ...

മൂന്നര 2018

  • തോരാതെ നെഞ്ചിൽ...

മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2023 ജനുവരി നാലിന് ഉച്ചയ്ക്ക് 2:40ന് അന്തരിച്ചു. സംസ്ഥാന സർക്കാരിൻ്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ജനുവരി ആറിന് വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു.[5][6][7][8]

അവലംബം

[തിരുത്തുക]
  1. "ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു - Beeyar prasad | Manorama news" https://www.manoramaonline.com/news/latest-news/2023/01/04/lyricist-beeyar-prasad-passes-away.html
  2. "കിളിച്ചുണ്ടൻ മാമ്പഴം നുണയിച്ച്, മഴത്തുള്ളികൾ പൊഴിഞ്ഞ നാടൻ വഴിയിലൂടെ മലയാളിയെ നടത്തിയ ബീയാർ!| superhit songs of lyricist Beeyar Prasad" https://www.manoramaonline.com/music/music-news/2023/01/04/superhit-songs-of-lyricist-beeyar-prasad.html
  3. "ബീയാർ പ്രസാദിനെ ഒഴിവാക്കാൻ പ്രയാസമേറിയ ട്യൂണിട്ട വിദ്യാസാഗർ! വാശിയോടെ പാട്ടെഴുതിയ അന്നത്തെ ആ തുടക്കക്കാരൻ! | Remembering the lyricist Beeyar Prasad" https://www.manoramaonline.com/music/music-news/2023/01/04/remembering-the-lyricist-beeyar-prasad.html
  4. "എവിടെയായിരുന്നു ആ കൂന്താലിപ്പുഴ?, singer beeyar prasad lyricist, Kilichundan Mampazham, beeyar prasad sings evergreen hits" https://www.mathrubhumi.com/movies-music/music/beeyar-prasad-lyricist-passed-away-malayalam-movie-songs-kilichundan-mampazham-songs-1.8190931
  5. "ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു, Beeyar Prasad lyricist, Malayalam cinema songs, Beeyar Prasad songs, evergreen hits" https://www.mathrubhumi.com/movies-music/news/beeyar-prasad-lyricist-passed-away-malayalam-cinema-songs-1.8190905
  6. "ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു - Beeyar prasad | Manorama news" https://www.manoramaonline.com/news/kerala/2023/01/05/lyricist-beeyar-prasad-passes-away.html
  7. "Beeyar Prasad cremated with State honours - The Hindu" https://www.thehindu.com/news/national/kerala/beeyar-prasad-cremated-with-state-honours/article66345919.ece/amp/
  8. "Friends sing ‘Kera Nirakaladum’ to bid final goodbye to popular lyricist Beeyar Prasad, ‘Kera Nirakaladum, final goodbye, popular lyricist Beeyar Prasad, kerala latest news, death, cremati" https://english.mathrubhumi.com/amp/movies-music/news/friends-sing-kera-nirakaladum-to-bid-final-goodbye-to-popular-lyricist-beeyar-prasad-1.8196754
"https://ml.wikipedia.org/w/index.php?title=ബി.ആർ._പ്രസാദ്&oldid=3848835" എന്ന താളിൽനിന്ന് ശേഖരിച്ചത്