Jump to content

തലപ്പാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തലപ്പാവ്
പോസ്റ്റർ
സംവിധാനംമധുപാൽ
നിർമ്മാണംസിൽവർ ജൂബിലി സ്റ്റാർ മോഹൻ
രചനബാബു ജനാർദ്ദൻ
അഭിനേതാക്കൾപൃഥ്വിരാജ്
ലാൽ
അതുൽ കുൽക്കർണ്ണി
ധന്യ മേരി വർഗ്ഗീസ്
സംഗീതംഅലക്സ് പോൾ
ഗാനരചനഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംഅഴകപ്പൻ
ചിത്രസംയോജനംഡോൺ മാക്സ്
സ്റ്റുഡിയോസിവിക് സിനിമ
വിതരണംപൗർണ്ണമി റിലീസ്
റിലീസിങ് തീയതി2008 സെപ്റ്റംബർ 12
രാജ്യംഇന്ത്യ
ഭാഷമലയാളം

നക്സൽ വർഗ്ഗീസിന്റെ കൊലപാതകത്തെ ആസ്പദമാക്കി [1]മധുപാലിന്റെ സംവിധാനത്തിൽ പൃഥ്വിരാജ്, ലാൽ, അതുൽ കുൽക്കർണ്ണി, ധന്യ മേരി വർഗ്ഗീസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തലപ്പാവ്. നടനും കഥാകൃത്തുമായ മധുപാൽ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണിത്. സിവിക് സിനിമയുടെ ബാനറിൽ സിൽവർ ജൂബിലി സ്റ്റാർ മോഹൻ[2] നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് പൗർണ്ണമി റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബാബു ജനാർദ്ദൻ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
പൃഥ്വിരാജ് ജോസഫ്
ലാൽ രവീന്ദ്രൻ പിള്ള
അതുൽ കുൽക്കർണ്ണി കൃഷ്ണദേവ ശൈവർ
മണിയൻപിള്ള രാജു ശിവൻ പിള്ള
ശ്രീജിത്ത് രവി കരുണൻ
ജഗതി ശ്രീകുമാർ ഗോവിന്ദപിള്ള
സുധീർ കരമന നളിനാക്ഷൻ
ദിനേശ്
ധന്യ മേരി വർഗ്ഗീസ് സാറാമ്മ
രോഹിണി കാർത്യായനി
ഗീത വിജയൻ റോസമ്മ

ഗായത്രിവർഷ (ചലച്ചിത്രനടി) - ജാനു.

സംഗീതം

[തിരുത്തുക]

ഒ.എൻ.വി. കുറുപ്പ് എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് അലക്സ് പോൾ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് ശ്യാം ധർമ്മൻ.

ഗാനങ്ങൾ
  1. കണ്ണിന് കുളിരാം കണ്ണാന്തളി – കെ.എസ്. ചിത്ര
  2. വന നീലിമയിൽ – രമേഷ് ബാബു
  3. കണ്ണിന് കുളിരാം കണ്ണാന്തളി – ഇൻസ്ട്രമെന്റൽ
  4. വന നീലിമയിൽ – ഇൻസ്ട്രമെന്റൽ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം അഴകപ്പൻ
ചിത്രസം‌യോജനം ഡോൺ മാക്സ്
കല സാലു ജോർജ്ജ്, സാബുറാം
ചമയം പട്ടണം റഷീദ്, പി.എൻ. മണി
വസ്ത്രാലങ്കാരം എസ്.ബി. സതീഷ്
സംഘട്ടനം മാഫിയ ശശി
പരസ്യകല അഡ് ലാബ്‌സ്
നിശ്ചല ഛായാഗ്രഹണം ജയപ്രകാശ് പയ്യന്നൂർ
ലെയ്‌സൻ ഉണ്ണി പൂങ്കുന്നം

അവലംബം

[തിരുത്തുക]
  1. ചിത്രവിശേഷം: തലപ്പാവ് (Thalappavu)[പ്രവർത്തിക്കാത്ത കണ്ണി], വർഗ്ഗീസിന്റെ ജീവിതം സിനിമയിൽ
  2. "മദ്രാസ് മെയിൽ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 667. 2010 ഡിസംബർ 06. Archived from the original on 2012-06-29. Retrieved 2013 മാർച്ച് 06. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തലപ്പാവ്&oldid=4020834" എന്ന താളിൽനിന്ന് ശേഖരിച്ചത്