ആടുജീവിതം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആടുജീവിതം
സംവിധാനംബ്ലെസി
നിർമ്മാണംകെ. ജി. അബ്രഹാം
തിരക്കഥബ്ലെസി
ആസ്പദമാക്കിയത്ആടുജീവിതം –
ബെന്യാമിൻ
അഭിനേതാക്കൾപൃഥ്വിരാജ്
അമല പോൾ
വിനീത് ശ്രീനിവാസൻ
അപർണ ബാലമുരളി
സംഗീതംഎ.ആർ. റഹ്‌മാൻ
ഛായാഗ്രഹണംകെ. യു. മോഹനൻ
ചിത്രസംയോജനംരാജ മുഹമ്മദ്
സ്റ്റുഡിയോകെ.ജി.എ. ഫിലിംസ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങാനിരിക്കുന്ന ഒരു മലയാളം ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് കെ. യു. മോഹനനും, ശബ്ദമിശ്രണവും നിർവഹിക്കുന്നത് റസൂൽ പൂക്കുട്ടിയും ആണ്. എന്നാൽ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ എ. ആർ. റഹ്മാൻ ആണ്.[1]

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

തിരുവല്ലയിലെ അയ്യൂരിൽ 2018 മാർച്ച് 1ന് ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.[3] 2018 ഏപ്രിൽ ആദ്യം തന്നെ കേരളത്തിലുള്ള ചിത്രീകരണം പൂർത്തിയായി. ബാക്കി ചിത്രീകരണം ജൂണിലേക്ക് മാറ്റി വെക്കുകയും ചെയ്തു. കൂടാതെ 27 വർഷങ്ങൾക്ക് ശേഷം എ. ആർ. റഹ്മാൻ മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ആടുജീവിതത്തിന്. ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ മലയാള ചിത്രമാണ്.[4]

അവലംബം[തിരുത്തുക]

  1. "25 വർഷങ്ങൾക്ക് ശേഷം എ. ആർ. റഹ്മാൻ മലയാളസിനിമയിലേക്ക് തിരിച്ച് വരുന്നു, പൃഥ്വിരാജ് നായകാവുന്ന ആടുജീവിതത്തിലൂടെ". 17 ജനുവരി 2018.
  2. "അമല പോൾ ആടുജീവിതത്തിൽ സൈനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു".
  3. "Aadujeevitham begins". Deccan Chronicle. 2 March 2018. ശേഖരിച്ചത് 2 March 2018.
  4. "Pack up for cast of 'Aadujeevitham' in Kerala, shoot to resume in Gulf". The Times of India. ശേഖരിച്ചത് 6 April 2018.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആടുജീവിതം_(ചലച്ചിത്രം)&oldid=3212464" എന്ന താളിൽനിന്ന് ശേഖരിച്ചത്